![]() |
ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം: തിരിച്ചടിക്കാന്‍ ബിജെപി ശ്രമം |
ഇ. അഹമ്മദിന്റെ മൃതദേഹത്തോടും കുടുംബാംഗങ്ങളോടും കടുത്ത അനാദരവ് കാട്ടിയെന്നാരോപിച്ചു കേരളത്തിലെ ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റിലും ഇതു കനത്ത പ്രതിഷേധങ്ങള്‍ക്കു കാരണമായി. ഒപ്പം ദേശീയ മാധ്യമങ്ങള്‍ ഇതിനു വന്‍ വാര്‍ത്താ പ്രാധാന്യവും നല്‍കി. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ ഇതു പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് ബിജെപി യുടെ പുതിയ നീക്കത്തിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്.
പ്രമുഖ തെലുങ്ക് ന്യൂസ് ചാനലായ എബിസിയുടെ വീഡിയോയാണിപ്പോള്‍ ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. അബ്ദുകള്‍ കലാമിന്റെ മൃതദേഹത്തിന് അരികിലെത്തിയ ഇ. അഹമ്മദിന് സമീപത്ത് നില്‍ക്കുന്നവര്‍ പൂക്കള്‍ നല്‍കുന്നു. എന്നാല്‍ ഇതു വാങ്ങാന്‍ കൂട്ടാക്കാതെ ഇ. അഹമ്മദ് തിരിഞ്ഞു നടക്കുകയാണ്. ഒരാള്‍ നിര്‍ബന്ധിച്ചു പൂക്കള്‍ നല്‍കിയിട്ടും അഹമ്മദ് മൃതദേഹത്തില്‍ ഇത് അര്‍പ്പിക്കാന്‍ തയാറാകുന്നില്ല. മുസ്ലീം ലീഗ്- ബിജെപി അണികള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലുള്ള തര്‍ക്കത്തിനും ഈ വീഡിയോ വഴിവച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..