ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാം, സര്‍വ്വീസ് ചാര്‍ജോ പിഴയോ മറഞ്ഞിരിക്കുന്ന ചിലവുകളോ ഇല്ല, മിനിമം ബാലന്‍സ് വെറും അന്‍പത് രൂപ മാത്രം; പോസ്റ്റല്‍ അക്കൗണ്ടിനും പോസ്റ്റല്‍ എടിഎം കാര്‍ഡിനും പ്രിയമേറുന്നു
കൊച്ചി: ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പോസ്റ്റല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് രൂപ പിന്‍വലിക്കാന്‍ സാധിക്കുവാന്‍ തുടങ്ങിയതോടെ പോസ്റ്റല്‍ അക്കൗണ്ടിന് പ്രിയമേറുന്നു. മിനിമം ബാലന്‍സ് വെറും അന്‍പത് രൂപമാത്രം അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ മതിയെന്നതാണ് പോസ്റ്റല്‍ അക്കൗണ്ടിന്റെ പ്രത്യേകത.
കൂടാതെ പോസ്റ്റലിന്റെ എടിഎം കൗണ്ടറില്‍ നിന്നും മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് എത്ര പ്രാവശ്യം തുക പിന്‍വലിച്ചാലും അതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നില്ലായെന്നതും പ്രത്യേകതയാണ്. 50 രൂപ മുടക്കി പോസ്റ്റല്‍ സേവിംഗ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന ആളുകള്‍ക്ക് റൂപേ എടിഎം കാര്‍ഡാണ് നല്‍കുന്നത്. ഇതേ സൗകര്യങ്ങള്‍ മറ്റു ബാങ്ക് വഴി ലഭിക്കണമെങ്കില്‍ ഓരോരുത്തരുടേയും അക്കൗണ്ടില്‍ കുറഞ്ഞത് ആയിരം രൂപയെങ്കിലും ഉണ്ടായിരിക്കണം. ബാങ്ക് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് കുറഞ്ഞു പോയാല്‍ അതിന്റെ പിഴ വേറേയും ബാങ്ക് ഈടാക്കുകയും ചെയ്യും.
ജനുവരി മുതലാണ് എത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച് തുക പിന്‍വലിക്കാവുന്ന സംവിധാനം തപാല്‍ വകുപ്പിന്റെ എടിഎം കൗണ്ടറില്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏറ്റിഎം കൗണ്ടറുകളായി മാറുകയായിരുന്നു. മറ്റ് ബാങ്കുകള്‍ നഗരങ്ങളെ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തപാല്‍ ബാങ്ക് നഗരങ്ങളില്‍ ഉള്ളവര്‍ക്കൊപ്പം ഗ്രാമീണ മേഖലയിലുള്ള ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ലോകത്തില്‍ ഏറ്റവും വലിയ നെറ്റ് വര്‍ക്ക് ഉള്ളത് തപാല്‍ വകുപ്പിനാണ്.
ഏത് പോസ്‌റ്റോഫീസിലും അക്കൗണ്ട് ഉള്ള വ്യക്തിയ്ക്കും അപേക്ഷാനുസരണം തപാല്‍ വകുപ്പിന്റെ അതാത് ജില്ലയിലെ ഹെഡ് ഓഫീസുകള്‍ വഴി എറ്റിഎം കാര്‍ഡുകള്‍ ലഭ്യമാകും. ഇന്ത്യയിലെ എല്ലാ ഹെഡ് പോസ്റ്റ്ഓഫീസ്, എംഡിജി ഓഫീസ്, തിരഞ്ഞെടുത്ത സബ് ഓഫീസുകളിലുമാണ് പ്രാരംഭ ഘട്ടത്തില്‍ എറ്റിഎം കൗണ്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..