വാഗമണ്‍•വാഗമണില്‍ കഴിഞ്ഞദിവസം ആത്മഹത്യാമുനമ്പില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 1300 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസം മൂന്ന് മണിയോടെയാണ് ബൈക്കില്‍ രണ്ടുപേര്‍ സ്ഥലത്തെത്തിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തൃപ്പൂണിത്തുറ തിരുവാങ്കുളം ഉദയംപേരൂർ കണ്ടനാട് ടി.ടി.അരുണിന്റെ വാഹനമാണെന്നു കണ്ടെത്തി. മൊബൈൽ ഫോണിന്റെ ഒരു കഷ്ണവും, ചെരുപ്പും വാഗമണിലേക്കുള്ള പ്രവേശന കൂപ്പണും സ്ഥലത്തു നിന്നു കണ്ടെത്തി. യുവാക്കൾ താഴ്ചയിലേക്ക് ഊർന്നു പോയതിന്റെ പാടുകളുണ്ട്.
എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സ്ഥാപനത്തിലാണു അരുണ്‍ ജോലി നോക്കുന്നത്. വ്യാഴാഴ്ച വൈകിട്ടു മുതൽ അരുണിനെ കാണാനില്ലെന്നു ബന്ധുക്കൾ പറയുന്നു. ഒരു സുഹൃത്തിനൊപ്പം ഇയാൾ ഉദയംപേരൂർ നടക്കാവ് ക്ഷേത്രത്തിലെ ഉത്സവം കാണാൻ പുറപ്പെട്ടുവെന്നാണു ബന്ധുക്കൾ പറയുന്നത്. വിവരമറിഞ്ഞ് അരുണിന്റെ ബന്ധുക്കൾ വാഗമണിലെത്തിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..