തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരും ഇനിമുതൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിടിവീഴും. പണിയും കിട്ടും. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നു. ഉത്തരവ് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനുകളിൽ എത്തി. ഇക്കാര്യത്തിൽ ഹെൽമറ്റ് പരിശോധന കർശനമാക്കാൻ പൊലീസിനു നിർദേശം ലഭിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നയാളിൽ നിന്നാണ് പിഴ ഈടാക്കുക.
പിൻസീറ്റ് യാത്രക്കാരുടെ ഹെൽമറ്റ് പരിശോധന ഇന്നുമുതൽ തുടങ്ങും. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന പിൻസീറ്റ് യാത്രക്കാർക്ക് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. വാഹനമോടിക്കുന്നവരും പിന്നലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്നു നിയമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം കർശനമായി നടപ്പിലാക്കിയിരുന്നില്ല. റോഡപകടങ്ങൾ കുറയ്ക്കാൻ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിന് കർശന നിർദേശം നൽകി.
ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി വാഹന പരിശോധന കർശനമാക്കാൻ നിർദേശം. ദക്ഷിണ മേഖലാ എ.ഡി.ജി.പി. ബി. സന്ധ്യയുടെ ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനുകളിലെത്തി. പരിശോധന ക്യാമറയിൽ പകർത്തും. പരമാവധിപേർക്ക് നോട്ടീസ് നൽകാനും നിർദേശമുണ്ട്.
ഹെൽമെറ്റില്ലാതെ യാത്രചെയ്താൽ മോട്ടോർ വെഹിക്കിൾ ആക്ട് 128 പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാൾക്കാണ് ഇതിന്റെ ഉത്തരവാദിത്വം. വെള്ളിയാഴ്ച മുതൽ പരിശോധന തുടങ്ങണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇന്നാണ് പരിശോധന ഔദ്യോഗികമായി തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ ഫെബ്രുവരി 28 വരെയാണ് ഹെൽമെറ്റില്ലാത്ത പിൻസീറ്റുകാരെ കുടുക്കാനുള്ള പരിശോധന. നിയമലംഘനത്തിന് പിടികൂടിയവരുടെ കണക്ക് മാർച്ച് രണ്ടിനുമുമ്പ് പൊലീസ് ആസ്ഥാനത്ത് എത്തിക്കാനും നിർദേശിച്ചിട്ടുണ്ട്.
പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി നേരത്തെ തന്നെ ഉത്തരവുണ്ടായിരുന്നു. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് നടപ്പാക്കാതിരുന്നത്. ആദ്യഘട്ടത്തിൽ ഈമാസം 28 വരെ പരിശോധന നടത്തിയ ശേഷം പത്തുദിവസത്തെ സമയപരിധിയിൽ അടുത്ത പരിശോധയും നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരും മൊബൈൽ ഫോണിൽ സംസാരിച്ച് യാത്രചെയ്യുന്നവരും കുടുങ്ങുമെന്നു വ്യക്തമായിട്ടുണ്ട്. ഇവർക്കും പിടിവീഴും.
റോഡപകടങ്ങൾ കുറയ്ക്കാൻ കർശനനടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിൽ എല്ലാ സ്റ്റേഷനുകളിലും ഒന്നിച്ച് വാഹനപരിശോധന നടത്തുന്ന സമയങ്ങളിൽ അപകടങ്ങൾ കുറയുന്നതായാണ് വിലയിരുത്തൽ. ഇതിന്റെ തുടർച്ചയായാണ് പരിശോധനകൾ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..