മുംബൈ : ഇന്റര്‍നെറ്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ചൈനയിലെ ഇൻറർനെറ്റ് രംഗത്തെ ഭീമൻമാരായ അലിബാബ സൗജന്യ ഇന്റര്‍നെറ്റുമായി ഇന്ത്യയില്‍ എത്തുന്നു. ഇതിനായി രാജത്തെ പ്രമുഖ മൊബൈൽ സേവനദാതാക്കളോടും വൈ–ഫൈ നെറ്റ്വർക്ക് ദാതാക്കളോടും ആദ്യഘട്ട ചർച്ചകൾ കമ്പനി നടത്തിയെന്നാണ് റിപ്പോർട്ട്.
സൗജന്യ സേവനമോ കുറഞ്ഞ നിരക്കിലുള്ള ഇൻറർനെറ്റ് സേവനമോ ആണ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള പ്രസിഡൻറ് ജാക്ക് ഹങ് പറഞ്ഞു. ഇന്ത്യയിൽ ഇൻറർനെറ്റ് കണക്ടിവിറ്റിയിൽ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സേവനമായിരിക്കു കമ്പനി അവതരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്കിന്റെ മാതൃകയിലായിരിക്കും അലിബാബ പുതിയ സേവനം അവതരിപ്പിക്കുക എന്നാണ് സൂചന. നെറ്റ് ന്യൂട്രാലിറ്റിയുടെ ലംഘനമെന്ന പേരിൽ ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്കിന് ഇന്ത്യയിൽ നിന്ന് വൻതോതിൽ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. അതിനാൽ ഫ്രീ ബേസിക്ക് പോലെ ചില വെബ് സൈറ്റുകൾക്ക് അലിബാബയും നിയന്ത്രണമേർപ്പെടുത്തിയാൽ സമാനമായ വിമർശനങ്ങൾ അലിബാബക്കും നേരിടേണ്ടി വരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..