യൂണിവേഴ്‌സിറ്റി കോളേജിൽ രണ്ടു വിദ്യാർത്ഥിനികളെയും അവരുടെ സുഹൃത്തായ ഒരു യുവാവിനെയും കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തെ ശക്തമായി ന്യായീകരിച്ച എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന നിശിതമായ വിമർശനത്തെത്തുടർന്ന് സ്വരം മയപ്പെടുത്താൻ നിർബ്ബന്ധിതനായി. കയ്യൂക്കിന്റെ ബലപ്രയോഗത്തെയും സദാചാരത്തിന്റെ പേരിലുള്ള ആക്ഷേപങ്ങളെയും അനുകൂലിക്കുന്ന സംഘടനയല്ല എസ്.എഫ്.ഐയെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.പി.തോമസ്, പക്ഷേ, സംഭവത്തെക്കുറിച്ച് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ വാദം തന്നെ ആവർത്തിക്കുന്നു.
നാടകം കാണാനായി സദസ്സിൽ ഇരിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിലെ ക്ലാസ് റൂമിലായിരുന്നു പെൺകുട്ടികളെന്നാണ് എസ്.എഫ്.ഐ യൂണിറ്റിന്റെ ആരോപണം. ഫലത്തിൽ പെൺകുട്ടികളെയും അവരുടെ സുഹൃത്തിനെയും ആക്രമിച്ച എസ്.എഫ്.ഐ ക്കാരുടെ വാദങ്ങൾ വീണ്ടും ഉന്നയിക്കുകയും സദാചാരപ്രശ്നത്തിൽ തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയമാകുകയാണ്. കോളേജിനുള്ളിൽ പെൺകുട്ടികളെ ആക്രമിക്കുകയും പോലീസിൽ കേസ് കൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കോളേജ് യൂണിറ്റ് പ്രവർത്തകരെ കൃത്യമായി തള്ളിപ്പറയാൻ എസ്.എഫ്.ഐ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..