തൃശൂര്‍ (12 -2-2017) : പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിന് പോലീസ് കേസെടുത്തു. കോളേജിലെ അഞ്ച് അധ്യാപകര്‍ക്കെതിരെയാണ് നിലവില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ഇവരെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന.അധ്യാപകര്‍ക്കൊപ്പം കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനേയും അറസ്റ്റ് ചെയ്യും.കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തെതുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു 236 ലധികം വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തത് . ഈ അന്വേഷണമാണ് അധ്യാപകരിലേക്ക് എത്തിയത്. 36 ദിവസമായി കാത്തിരുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ പറഞ്ഞു . ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു എന്നാരോപിച്ച് വിദ്യാർത്ഥികൾ കോളജിന് മുന്നിൽ സമരം തുടങ്ങുകയും ജിഷ്ണുവിന്റെ അമ്മ കോളേജിന് മുന്നിലേക്ക് സമരവുമായി എത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..