വിശുദ്ധ കഅബ കത്തിക്കാൻ ശ്രമിച്ചയാളെ പിടികൂടിയതായി റിപ്പോര്‍ട്ട്; പെട്രോൾ ഒഴിച്ചു കത്തിക്കാനുള്ള ശ്രമം തടഞ്ഞത് തീർത്ഥാടകർ
മക്ക: വിശുദ്ധ കഅബ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കത്തിക്കാനുള്ള ശ്രമം തടഞ്ഞ തീർത്ഥാടകർ യുവാവിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം ഇപ്പോൾ വീഡിയോ സഹിതം സോഷ്യൽമീഡിയയിൽ പരക്കുകയാണ്. അൽ-ഐൻ ഡോട്ട് കോം എന്ന മാധ്യമമാണ് ഇപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്ലാം മതവിശ്വാസികൾ ഏറെ പ്രാധാന്യത്തോടെയും ഭക്തിയോടെയും എത്തുന്ന സ്ഥലമാണ് കഅബ.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കഅബയുടെ കിസ്‌വയിൽ ബോട്ടിലിൽ നിറച്ചിരുന്ന പെട്രോൾ ഒഴിക്കുന്നത് തീർത്ഥാടകരിൽ ചിലർ കാണുകയും അയാളെ തടയുകയും ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും ലൈറ്ററും പിടികൂടിയിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തിയ സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണം ഒന്നും ലഭ്യമായിട്ടില്ല.
എന്തിനാണ് ഇയാൾ കഅബയിൽ പെട്രോൾ ഒഴിച്ചതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കത്തിക്കാൻ ശ്രമിച്ചയാളെ പിടികൂടുന്നതെന്ന പേരിലാണ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 23 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ആണ് പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ മദീന പള്ളിയിൽ ചാവേർ ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. അന്നു നാലു പൊലീസുകാരും അക്രമിയും കൊല്ലപ്പെട്ടു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..