അന്യഭാഷകളില്‍ തിരക്കേറുകയാണ് മലയാളി താരം കീര്‍ത്തി സുരേഷിന്. തമിഴില്‍ തുടക്കത്തില്‍ തന്നെ ധനുഷ്, വിജയ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച കീര്‍ത്തിക്ക് വിജയ്‌യുടെ സമ്മാനം. ഭൈരവയുടെ വിജയാഘോഷത്തിലാണ് സിനിമയിലെ നായികയായ കീര്‍ത്തിക്ക് വിജയ് സ്വര്‍ണ്ണച്ചെയിന്‍ സമ്മാനിച്ചത്.
ഭൈരവയ്ക്ക് മാത്രമല്ല തന്റെ ഓരോ സിനിമയുടെയും വിജയത്തിന് ശേഷം സഹതാരങ്ങള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സമ്മാനം നല്‍കുക എന്നത് വിജയ്‌യുടെ രീതിയാണ്. സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് സ്വര്‍ണത്തിന്റെ മാലയാണ് ഇളയദളപതിയില്‍ നിന്നും സമ്മാനമായി ലഭിച്ചത്. അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ്‌യും ഭരതനും ഒന്നിച്ച ചിത്രമാണ് ഭൈരവ തമിഴകത്ത് മികച്ച കലക്ഷന്‍ നേടിയിരുന്നു. നേരത്തെ പുലി സിനിമയുടെ റിലീസിന് ശേഷം അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയമായിരുന്നു വിജയ് സമ്മാനമായി നല്‍കിയത്.
ബാലതാരമായിത്തന്നെ മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കീര്‍ത്തി സുരേഷ് പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് നായികയാവുന്നത്. എ എല്‍ വിജയ്യുടെ 'ഇത് എന്ന മായം' എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ എത്തുന്നത്. എന്നാല്‍ തമിഴില്‍ ജനപ്രീതി നേടിയത് ശിവകാര്‍ത്തികേയന്‍ നായകനായ രജിനിമുരുകനിലൂടെയാണ്. വിജയ് ചിത്രം കൂടാതെ അര ഡസനോളം ചിത്രങ്ങള്‍ കീര്‍ത്തി സുരേഷിന്റേതായി തമിഴില്‍ ഒരുങ്ങുന്നുണ്ട്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..