സൈനികര്‍ക്കും പൗരന്മാര്‍ എന്ന നിലയില്‍ അവകാശങ്ങളുണ്ടെന്നും അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും നരന്തര അവബോധം നല്‍കണമന്നും ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി. സദാശിവം. സൈനികര്‍ക്ക് ആരോഗ്യപരിരക്ഷയടക്കമുള്ള ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സായുധ സൈനിക ട്രിബ്യൂണലിന്റെ പ്രാദേശിക ബഞ്ചും ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും സൈനികക്ഷേമ വകുപ്പും സംയുക്തമായി തിരുവന്തപുരത്ത് സൈനികര്‍ക്കായി സംഘടിപ്പിച്ച നിയമബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സൈനികരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ട്രിബ്യൂണലിന്റെ പങ്ക് വലുതാണ്. സുഗമവും സത്വരവും സ്വതന്തവുമായും കുറഞ്ഞ ചെലവിലും സൈനികരെ സഹായിക്കുന്നതിന് ട്രിബൂണലിന് സാധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ആശയവിനിമയങ്ങള്‍ വ്യക്തിപരമെന്നതിനെക്കാള്‍ കൂടുതല്‍ സാങ്കേതികമായ ഇക്കാലത്ത് സേനാംഗങ്ങള്‍ പൊതു സമൂഹവുമായി സംവദിക്കുന്നതിന്റെ പരിധി സംബന്ധിച്ച് പരിശോധന വേണ്ടതുണ്ട്. ലോകം ഒരു കൈപ്പിടിയിലൊതുങ്ങുന്ന ഇന്ന് സമൂഹമാധ്യമങ്ങളുടെ അലക്ഷ്യമായ ഉപയോഗം ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..