പട്ടാമ്പിയില്‍ സിപിഐക്കാര്‍ തമ്മിലടിച്ച് എംഎല്‍എയ്ക്ക് പരിക്കേറ്റു
പാലക്കാട്: പട്ടാമ്പിയിൽ സിപിഐടെ പാർട്ടി ഓഫീസിൽ നടന്ന വാക്കേറ്റത്തിലും കയ്യാങ്കാളിക്കും ഒടുവിൽ കത്തിക്കുത്ത്. സംഭലത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. മുഹമ്മദ് മുഹ്സീൻ എംഎൽഎ യുടെ പിഎ രാധാകൃഷ്ണനാണ് കുത്തേറ്റത്.ഇന്നലെ വൈകിട്ട് പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് സിപിഐയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്ന സംഘര്‍ഷം അരങ്ങേറിയത്.
മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി അഭിലാഷിനൊപ്പം ഷൊര്‍ണൂരില്‍ നിന്നുള്ള നാലുപേരെത്തിയത്. യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് വെച്ച് രാധാകൃഷ്ണനെ അക്രമിക്കുകയായിരുന്നു. ആദ്യം രാഹുലെന്ന എഐവൈഎഫ് പ്രവര്‍ത്തകന്‍ മര്‍ദിച്ചു. പിന്നാലെ സിപിഐ ഷൊര്‍ണൂര്‍ ലോക്കല്‍ സെക്രട്ടറി മുകേഷ് കത്തിവീശുകയും, രാധാകൃഷ്ണന്‍റെ കഴുത്തിന് താഴെ പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണം.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എംഎൽഎ രംഗത്ത് എത്തി. താൻ ചെക്കനല്ലേ , പയ്യനല്ലേ എന്ന് കരുതി ചിലർ മുതലെടുക്കാനാണ് ശ്രമിക്കുന്നത്. എംഎൽഎ ഓഫീസ് ഉപയോഗിച്ച് പണം പിരിക്കാനുള്ള ചിലരുടെ ശ്രമം തടഞ്ഞതിലുള്ള വിരോധമാണ് കത്തിക്കുത്തിലെത്തിയത്. തന്‍റെ പിഎ കൈക്കൂലി വാങ്ങിയെന്നാണ് ആരോപിക്കുന്നത്. എന്നാൽ ഇത് ഇവിടെയാരും വിശ്വസിക്കില്ല.
പാർട്ടിക്കും തനിക്കും ചീത്തപ്പേരുണ്ടാക്കാനാണ് ഇത്തരം നീക്കങ്ങൾ. ഉയര്‍ന്ന വിദ്യാഭ്യാസം നേടി രാഷ്ട്രീയത്തിലിറങ്ങിയ തന്നെപ്പോലുള്ളവരെ ഇത്തരത്തില്‍ അപമാനിക്കുന്നത് ചെറുപ്പക്കാരെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനേ സഹായിക്കു. മണല്‍മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥന്‍റെ സ്ഥലംമാറ്റ നടപടി, താനിടപെട്ടാണ് റദ്ദാക്കിയത്. ഇതെല്ലാം അവരെ ചൊടുപ്പിച്ചിട്ടുണ്ടാകാമെന്നും മുഹ്സീൻ കൂട്ടിച്ചേർത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..