ഇതിലും നല്ല ഇടി സ്വപ്‌നങ്ങളില്‍ മാത്രം; കല്യാണിനെ നിര്‍ത്തിപ്പൊരിച്ച് ട്രോളന്‍മാര്‍; ‘
ഷോറൂം ജീവനക്കാരുടെ ഗുണ്ടായിസത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയ കല്യാണ്‍ സില്‍ക്ക്‌സിനെ നിര്‍ത്തിപ്പൊരിച്ച് നവമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിക്കുന്നു. നിറം പോയ ഷര്‍ട്ട് മാറ്റിവാങ്ങാനെത്തിയതിന് വിദ്യാര്‍ത്ഥിയെ കല്യാണ്‍ ജീവനക്കാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതിലെ പ്രതിഷേധത്തിന്റെ അലയൊലിയാണ് ട്രോളുകളില്‍ അധികവും. വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കല്യാണ്‍ സില്‍ക്ക്‌സിനെ നിര്‍ബന്ധിതരാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും കയ്യടിയുണ്ട്.
കല്യാണിനെ സ്വാശ്രയ കോളേജുകളിലെ ഇടിമുറിയോട് ഉപമിച്ചാണ് ട്രോളുകളില്‍ ഏറെ. തൊഴില്‍ അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുകൊണ്ടുള്ള കല്യാണിന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ പരസ്യം എങ്ങനെയിരിക്കുമെന്ന ഗവേഷണവും ട്രോളുകളില്‍ കണ്ടു. ഇതിലും നല്ല പട്ട സ്വപ്‌നങ്ങളില്‍ മാത്രം എന്ന കല്യാണിന്റെ പരസ്യവാചകത്തിന് പുതിയ നിര്‍വചനം നല്‍കിയാണ് മറ്റൊരു ട്രോള്‍- 'ഇതിലും നല്ല ഇടി സ്വപ്‌നങ്ങളില്‍ മാത്രം'. വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്റെ “കയ്യടിക്കെടാ” ഡയലോഗും കടമെടുത്തിരിക്കുന്നു.....കോട്ടയം ബസേലിയസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ റെന്‍സെനെയും ആഷിഖിനെയുമാണ് കല്ല്യാണ്‍ സില്‍ക്ക്സ് ജീവനക്കാര്‍ മര്‍ദിച്ചത്. മറ്റ് ഉപഭോക്താക്കളുടെ മുന്‍പില്‍ വെച്ച് വസ്ത്രത്തിന് ഗുണനിലവാരമില്ലെന്നും നിറം പോകുന്നുവെന്നും പരാതിപെട്ടതാണ് സെയില്‍സ്മാനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഡ്രസിങ്ങ് റൂമില്‍ കൊണ്ടുചെന്ന് മര്‍ദിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളെ ജീവനക്കാരന്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബസേലിയസ് കോളേജിലെ നൂറുകണക്കിനു വരുന്ന വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിഷേധവുമായി കോട്ടയത്തെ കല്യാണ്‍ സില്‍ക്ക്സിന്റെ ഓഫീസിനുമുന്നിലെത്തി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കോട്ടയം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തി മാനേജ്മെന്റിനെതിരായ മുദ്രവാക്യം മുഴക്കിയാണ് ബസേലിയസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഷോറൂമിന് മുന്‍പില്‍ അണിനിരന്നത്.
പ്രതിഷേധം മണിക്കൂറുകളോളം നീണ്ടപ്പോള്‍ മറ്റൊരു വഴിയുമില്ലാതെ കല്യാണ്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. ചര്‍ച്ചയില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..