കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പൊലീസ് തിരഞ്ഞു കൊണ്ടിരുന്ന മണികണ്ഠന്‍ പിടിയിലായി. തിങ്കളാഴ്ച രാത്രി പാലക്കാട്ടു നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നത് മൂന്നു പേരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ ഒരാളെയാണ് തിങ്കളാഴ്ച പിടികൂടിയത്.
പിടിയിലായയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റു രണ്ടുപ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഇയാളെ ചൊവ്വാഴ്ച രാവിലെ ആലുവയിലെത്തിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതിയെന്നു സംശയിക്കുന്ന കോടനാട് സ്വദേശി സുനില്‍കുമാറിന്റെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ കേസിവല്‍ നിര്‍ണ്ണായകമാകും.
[റിമാന്റ് ചെയ്തു ]
നേരത്തേ പിടിയിലായ വടിവാള്‍ സലിം, പ്രദീപ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
[.ചൊവ്വാഴ്ച പരിഗണിക്കും]
അതേസമയം പള്‍സര്‍ സുനിയുള്‍പ്പെടെയുളള പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.
[പ്രതികള്‍ രക്ഷപ്പെടുന്നു ]
പോലീസിന്റെ ഉദാസീനതയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
-
[പോലീസ് ]
അതേസമയം സുനിയെ തേടി പോ ഞായറാഴ്ച അമ്പലപ്പുഴയില്‍ എത്തിയെങ്കിലും ഇയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. പോലീസ് അമ്പലപ്പുഴ എത്തുന്നതിന് തൊട്ടുമുമ്പ് സുനി അവിടെ ഉണ്ടായിരുന്നെന്നാണ് വിവരം.
[മാര്‍ട്ടിന്‍]
സിനിമാ നിര്‍മാണ കമ്പനിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തത്. പണത്തിനു വപണത്തിനു വേണ്ടിയാണു നടിയുടെ യാത്രാ വിവരം ചോര്‍ത്തിയതെന്നു മാര്‍ട്ടിന്‍ സമ്മതിച്ചു.
[പോലീസ് ]
സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുമ്പോള്‍ അവിടെയെത്തിയ നിര്‍മാതാവിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതി സുനിലുമായി സംസാരരിച്ചിരുന്നു.
[സുനില്‍കുമാര്‍ ]
പിറ്റേന്നു സുനില്‍ ഈ ഫോണ്‍ കറുകുറ്റിയിലെ അഭിഭാഷകനെ ഏല്‍പിച്ചാണു കടന്നു കളഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രതി ശ്രമിക്കുന്നുണ്ടെന്നാണ് അഭിഭാഷകനില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..