ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോലീസ് കാക്കിയുടെ വില കാണിക്കണം ജിഷ്ണുവിന്റെ അമ്മ

Police
⬛പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പികെ കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുതെന്ന് മഹീജ പറഞ്ഞു.
▪പൊലീസ് കാക്കിയുടെ വില കാണിക്കണമെന്നും, ഇപ്പോഴുളളതിനെക്കാള്‍ വലിയ തെളിവാണ് ലഭിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. പ്രതികളെ ജയിലിലടച്ച് ജിഷ്ണുവിനൊപ്പമാണ് പൊലീസ് നില്‍ക്കണമെന്നും അവര്‍പറഞ്ഞു.
കാക്കിയുടെ വില കാണിക്കണം; പൊലീസിനെതിരെ ജിഷ്ണുവിന്റെ അമ്മ*
*0⃣2⃣താനൂരിലെ സംഘര്‍ഷത്തില്‍ സഭ പ്രക്ഷുബ്ധം*
⬛മലപ്പുറം താനൂരിലെ സംഘര്‍ഷം സഭയിലും ചര്‍ച്ച, പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഒടുവില്‍ ഇറങ്ങിപ്പോക്ക്. താനൂരില്‍ ഞായറാഴ്ച രാത്രി മുതലുണ്ടായ മുസ്ലിംലീഗ്- സിപിഐഎം സംഘര്‍ഷത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്.
*0⃣3⃣മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി*
⬛ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി. ഇന്നു രാവിലെ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റി.
▪കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേയും ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്. ഐസിയുവില്‍ പ്രത്യേക മുറിയും മന്ത്രിക്കായി തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
*0⃣4⃣തമിഴ്‌നാട്ടില്‍ ജേക്കബ് തോമസിന് അനധികൃത ഭൂമിയെന്ന് ആരോപണം*
⬛സ്വത്ത് വെളിപ്പെടുത്തിയപ്പോൾ തമിഴ്‌നാട്ടില്‍ 50 ഏക്കർ ഭൂമി സ്വന്തമായുള്ള കാര്യം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മറച്ചു വച്ചതായി ആരോപണം. തമിഴ്‌നാട്ടിലെ രാജപാളയത്ത് സേതൂര്‍ ഗ്രാമത്തിലാണ് ജേക്കബ് തോമസിന്റെ പേരില്‍ 50 ഏക്കർ ഭൂമിയുള്ളതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
*0⃣5⃣പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം; ഹൈക്കോടതിയുടെ അനുമതി*
⬛നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചത്.
▪നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുത്തത് അഭിഭാഷകന്‍ പ്രദീഷ് ചാക്കോയുടെ ഓഫീസില്‍ നിന്നാണ്. ഇതേ തുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
*0⃣6⃣കൊട്ടിയൂര്‍ പീഡനം: നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം*
⬛കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിപ്പട്ടികയിലെ നാല് പേര്‍ക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ പേരാവൂര്‍ സബ് ഇന്‍സ്പെക്ടറുടെ മുന്നില്‍ ഹാജരാകണം. അന്ന് തന്നെ കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കമെന്നും ഹൈക്കോടതി വ്യക്തമാക്കി.
_*ദേശീയം*_
*0⃣7⃣ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു*
⬛ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ.
▪എട്ട് മന്ത്രിമാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എം.ജി.പിയുടെ മനോഹര്‍ അജ്ഗാങ്കര്‍റും സ്വതന്ത്ര എം.എല്‍.എ ആയ രോഹന്‍ ഖുണ്ടെ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരില്‍ പെടും.
*0⃣8⃣രാഹുലിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് രാജ്നാഥ് സിങ്*
⬛നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി നേടിയ വിജയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പണമിറക്കിയാണ് തെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചതെന്ന രാഹുലിൻ്റെ ആരോപണം യാതൊരുവിധ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
*0⃣9⃣കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ഉടനെന്ന് രാഹുല്‍ഗാന്ധി*
⬛⬛കോണ്‍ഗ്രസില്‍ ഘടനാപരവും ഭരണപരവുമായ മാറ്റങ്ങള്‍ ഉടനുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി. വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്.
▪യു.പി തിരഞ്ഞെടുപ്പ് വിജയത്തില്‍ ബി.ജെ.പിയെ അഭിനന്ദിക്കുന്നു. എന്നാല്‍ എങ്ങനെയാണ് അവര്‍ വിജയിച്ചതെന്ന് ചിന്തിക്കേണ്ടതാണ്. പണവും പദവിയും ഉപയോഗിച്ച് അവര്‍ ജനാധിപത്യത്തിന് തുരങ്കംവച്ചുവെന്നും രാഹുല്‍ ആരോപിച്ചു.
*1⃣0⃣കോണ്‍ഗ്രസിന് തിരിച്ചടി; പരീക്കര്‍ വിശ്വാസവോട്ട് തേടണമെന്ന് കോടതി*
⬛ഗോവയില്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
*1⃣1⃣പത്ത് ലക്ഷത്തിന്റെ വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയ ആള്‍ പിടിയില്‍*
⬛പത്ത് ലക്ഷത്തിന്റെ പുതിയ വ്യാജ കറന്‍സികള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ ആള്‍ പിടിയില്‍. യൂസഫ് ഷെയ്ക് എന്ന ആളാണ് ഹൈദരാബാദിലെ അലഹബാദ് ബാങ്കിന്റെ മല്‍ക്കജ്ഗിരി ശാഖയില്‍ വ്യാജനോട്ടുകളുമായെത്തി പിടിയിലായത്.
*1⃣2⃣മോദി തരംഗം 2019 ലും തുടരും- അമേരിക്കന്‍ വിദഗ്ധര്‍*
⬛2019ലെ പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം തുടരുമെന്ന് അമേരിക്ക. അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെ അമേരിക്കന്‍ വിദഗ്ധര്‍ ഈ പ്രവചനം നടത്തുന്നത്.
▪2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ മികച്ച നേട്ടം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയം അതിനു തെളിവാണെന്നും അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ്-ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ആദം സീഗ്ഫീല്‍ഡ് ചൂണ്ടിക്കാട്ടുന്നു.
*1⃣3⃣തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കരുതെന്ന് കെജ്‌രിവാള്‍*
⬛ഡല്‍ഹി തദ്ധേശ തെരഞ്ഞെടുപ്പില്‍ വോട്ടിംങ് യന്ത്രത്തിന് പകരം പേപ്പര്‍ ബാലറ്റ് മതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കത്തിലാണ് കെജ്‌രിവാള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.
*1⃣4⃣മണിപ്പൂരില്‍ 5 കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി അടര്‍ത്തിയെടുത്തതായി റിപ്പോര്‍ട്ടുകള്‍*
⬛മണിപ്പൂരില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തി എടുത്തതായി റിപ്പോര്‍ട്ട്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി അപഹരിച്ചുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
_*അന്താരാഷ്ട്രം*_
*1⃣5⃣തടവിലാക്കിയ 77 ഇന്ത്യന്‍ മുക്കുവന്‍മാരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു*
⬛സമുദ്രാര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് ശ്രീലങ്കന്‍ ഗവണ്‍മെന്റ് തടവിലാക്കിയ 77 ഇന്ത്യന്‍ മുക്കുവന്‍മാരെ മോചിപ്പിച്ചു. ബ്രിഡ്‌ജോ എന്ന ഇരുപത്തിരണ്ടുകാരനായ ഇന്ത്യന്‍ മുക്കുവന്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ഈ കൂട്ട റിലീസ്.
*1⃣6⃣തുര്‍ക്കിയും നെതര്‍ലന്‍ഡ്സും ഇടയുന്നു*
⬛തുര്‍ക്കിയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള നയതന്ത്ര ബന്ധം കുടുതല്‍ മേശമാകുന്നു. തുര്‍ക്കി മന്ത്രിമാരെ തടഞ്ഞ നെതര്‍ലന്‍ഡിന്റെ നടപടിക്കെതിരെ തുര്‍ക്കി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. നെതര്‍ലന്‍ഡ് അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി പ്രതിഷേധം അറിയിച്ചു.
*1⃣7⃣യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരുവാനുള്ള ബില്‍ ബ്രിട്ടന്‍ പാസാക്കി*
⬛യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് വരണം എന്നാവശ്യപ്പെടുന്ന ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി. രണ്ട് തവണ തിരിച്ചയച്ച ശേഷമാണ് ഹൌസ് ഓഫ് ലോര്‍ഡ്സ് ബില്ലിന് അംഗീകാരം നല്‍കിയത്.
▪ഇതോടെ ബ്രെക്സിറ്റ് നടപടികളുമായി പ്രധാനമന്ത്രി തെരേസ മേക്ക് മുന്നോട്ട് പോകാം. യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് വരാനുള്ള നടപടികള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി തെരേസ മേക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അന്തിമ അനുമതി നല്‍കി.
*1⃣8⃣ജര്‍മനിയില്‍ വിമാനത്താവള ജീവനക്കാരുടെ സമരം*
⬛വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് ജര്‍മനിയില്‍ ഒരാഴ്ചക്കിടെ റദ്ദാക്കിയത് ആയിരത്തോളം വിമാന സര്‍വീസുകള്‍. അപ്രതീക്ഷിതമായ സര്‍വീസ് മുടക്കം യാത്രക്കാരെ കുറച്ചൊന്നുമല്ല വലച്ചത്. വേതന വര്‍ധനയും ജോലി സ്ഥിരതയും ആവശ്യപ്പെട്ട് ഒരാഴ്ചയായി തുടരുന്ന സമരം ജര്‍മനിയിലെ രണ്ട് പ്രമുഖ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
_*✈പ്രവാസി✈*_
*1⃣9⃣സൌദിയില്‍ കനത്ത പൊടിക്കാറ്റ്*
⬛കാലാവസ്ഥാ മാറ്റം അറിയിച്ച് സൌദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് ആഞ്ഞുവീശി. ഇതോടൊപ്പം നേരിയ മഴയും പെയ്തു. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ഹഫറുല്‍ ബാത്തിന്‍ എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് വീശിയടിച്ചത്.
*2⃣0⃣സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് സൗജന്യ മരുന്ന് വിതരണം തുടരുമെന്ന് കുവൈത്ത്*
⬛സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് സൗജന്യ മരുന്ന് വിതരണം തുടരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും വിദേശികള്‍ക്കു മരുന്നു സൗജന്യമായി നല്‍കുന്നതിനെതിരെ പാര്‍ലമെന്‍റില്‍ കരടുനിര്‍ദേശം വന്ന പശ്ചാത്തലത്തില്‍ ആശങ്കയൊഴിവാക്കാനാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
_*സാമ്പത്തികം*_
*2⃣1⃣ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു*
⬛ഇതാദ്യമായി നിഫ്റ്റി 9000 ഭേദിച്ചു. സെന്‍സെക്‌സ് 496.40 പോയന്റ് നേട്ടത്തില്‍ 29,442.63ലും നിഫ്റ്റി 140.25 പോയന്റ് ഉയര്‍ന്ന് 9,074.80ലുമാണ് ക്ലോസ് ചെയ്തത്.
*2⃣2⃣2000 രൂപയുടെ​ 4 ജി സ്​മാര്‍ട്ട്​ഫോണുമായി റിലയന്‍സ്​ ജിയോ*
⬛റിലയന്‍സ്​ ജിയോ 2000 രൂപക്ക്​ 4 ജി സ്​മാര്‍ട്ട്​ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഗൂഗിളുമായി ചേര്‍ന്നാണ് ​ 2000 രൂപക്കുള്ള ​4ജി ഫോണ്‍ ജിയോ പുറത്തിറക്കുന്നത്.
*2⃣3⃣സ്വ‍ർണ വില താഴേക്ക്: പവന് 120 രൂപ കുറഞ്ഞു*
⬛സ്വർണ വില പവന് 120 രൂപ കുറഞ്ഞ് 21,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,685 രൂപയിലാണ് ഇന്ന് വ്യാപാരം.
*2⃣4⃣'ദ് ഗ്രേറ്റ് ഫാദര്‍' ടീസർ 2 പുറത്തിറങ്ങി*
⬛മമ്മൂട്ടി ആരാധകര്‍ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ദ് ഗ്രേറ്റ് ഫാദര്‍' രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ​ ടീസർ പുറത്തുവിട്ടത്.
▪ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.
_*⚽കായികം⚽*_
*2⃣5⃣മാഞ്ചസ്റ്ററിനെ തുരത്തി ചെല്‍സി എഫ്‍എ കപ്പ് സെമിയില്‍*
⬛കളിക്കാര്‍ക്കു പുറമെ പരിശീലകരും ഏറ്റുമുട്ടിയ എഫ്‍എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......