Kerala news :ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മുതല്‍ ആറ് തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. ഏകദേശം അറുപത് ശതമാനത്തോളം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ ഉണ്ടായത്. പാചകവാതക സിലിണ്ടറിന് 86 രൂപയാണ് ഇക്കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് ഇത്രയധികം വില വര്‍ദ്ധനവുണ്ടാകുന്നത്. സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ ഗണ്യമായ ഒരു പങ്കാണ് പാചകവാതകത്തിന് വേണ്ടിയുള്ള ചെലവ്. അതുകൊണ്ടുതന്നെ, ഈ വിലവര്‍ദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ അതിരൂക്ഷമായി ബാധിക്കും. ഇതു പരിഗണിച്ച് ഉടന്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..