കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി, ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി മൂന്നു പേരെ ആക്രമിച്ചു. എറെ നേരം നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ പുലിയെ രാത്രി പത്തരയോടെ മയക്കുവെടിവെച്ച് പിടികൂടി. വയനാട്ടില്‍ നിന്നെത്തിയ വിദഗ്ദസംഘമാണ് പുലിയെ മയക്കുവെടി വെച്ച് കീഴ്‌പ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ കണ്ണൂര്‍ ടൗണില്‍ താഴെതെരുവിന് സമീപം കെകെ നവീദിന്റെ (45) വീട്ടിലെ പൂന്തോട്ടത്തിലാണ് പുലിയെ ആദ്യമായി കണ്ടത്. തോട്ടം നനയ്ക്കാന്‍ തുടങ്ങുകയായിരുന്ന നവീദിനെ ആക്രമിച്ച പുലി താഴെതെരു ശാദുലിപള്ളിക്ക് സമീപം ബല്ലത്തടെ കൊറ്റിയത്ത് നാസറിന്റെ വീട്ടിലെ കുറ്റിക്കാട്ടിലൊളിച്ചു .
പിന്നീട് അന്‍സീര്‍ എന്നയാളെയും ഒരു അന്യസംസ്ഥാന തൊഴിലാളിയെയും ആക്രമിച്ചശേഷം റെയില്‍വെ കട്ടിങ്ങിന് സമീപം കുറ്റിക്കാട്ടില്‍ ഒളിച്ചു. ഇതിനിടെ പുലിയിറങ്ങിയ വിവരമറിഞ്ഞ് നിരവധിപ്പേര്‍ സ്ഥലത്തെത്തി.
പൊലീസും വനപാലകരും എത്തി പുലിയെ പിടികൂടാനുള്ള ശ്രമമാരംഭിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഎം നേതാവ് പികെ ശ്രീമതി എന്നിവരുള്‍പ്പടെയുള്ള പ്രമുഖരും സ്ഥലത്തെത്തി. ആളുകള്‍ തടിച്ചു കൂടിയത് പുലിയെ മയക്കുവെടിവെക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തടസമുണ്ടാക്കി.
കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത്് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം പുലിയിറങ്ങിയ സാഹചര്യത്തില്‍ ട്രെയിനുകള്‍ വേഗം കുറച്ചാണ് ഇതുവഴി കടന്നു പോയത്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..