വേനല്‍ കടുത്തതോടെ വിവിധ പദ്ധതികളുടെ ജലസ്രോതസ്സുകള്‍ ക്രമാതീതമായി വറ്റി വരളുന്നതുമൂലം കുടിവെള്ളവിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി പി എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ അറിയിച്ചു. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍ നിന്നും 1.52 മീറ്റര്‍ താഴ്ന്നു. ഇവിെടനിന്നുള്ള പമ്പിങ് ഭാഗികമായി നിലച്ച അവസ്ഥയിലാണ്. നിലവില്‍ കെ ഐ പി കനാല്‍ വഴിയുള്ള ജലവിതരണ സംവിധാനത്തില്‍ നിന്നും വെള്ളം ഉപയോഗിച്ചാണ് ജലവിതരണം നടത്തുന്നത്. കെ ഐ പി കനാലില്‍ നിന്നും പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് കൊല്ലം കോര്‍പ്പറേഷന്‍, നീണ്ടകര, ചവറ, പ•ന, തേവലക്കര, തെക്കുംഭാഗം, ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, ശൂരനാട് സൗത്ത് പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്. ഇത് പ്രതിദിനം ആവശ്യമായിവരുന്ന വെള്ളത്തിന്റെ വളരെ കുറഞ്ഞ അളവ് മാത്രമാണ്. കനാല്‍ വെള്ളത്തിനു നിയന്ത്രണമോ നിറുത്തുലോ ഉണ്ടായാല്‍ നിലവിലെ കുടിവെള്ളവിതരണവും മുടങ്ങുന്ന അവസ്ഥയുണ്ടാവും. കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയില്‍ വരുന്ന ഓച്ചിറ കുടിവെള്ളപദ്ധതിയുടെ സ്രോതസ്സ് ആയ അച്ചന്‍കോവില്‍ ആറ്റില്‍ ഉപ്പിന്റെ അംശം ഉണ്ടെങ്കിലും ജലവിതരണം മുടങ്ങാതെ നടത്തുന്നുണ്ട്. ഉപ്പിന്റെ അളവ് അനുവദിനീയമായ പരിധിക്കുമുകളില്‍ വരികയാണെങ്കില്‍ പമ്പിങ് നിര്‍ത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ജില്ലയിലെ മീനാടിനും 16 അനുബന്ധവില്ലേജുകള്‍ക്കും കൂടിയുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതി, കുണ്ടറ പദ്ധതി, പത്തനാപുരം, പട്ടാഴി എന്നീ പദ്ധതികളുടെ സ്രോതസ്സ് കല്ലടയാറാണ്. കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളം ഉപയോഗിച്ചാണ് ഈ പദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഡാമിലെ ജലനിരപ്പ് നിലവില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വളരെ താഴ്ന്ന അവസ്ഥയിലാണ്. നിലവില്‍ പൂര്‍ണതോതിലാണ് പ്രവര്‍ത്തിച്ചുവരുന്ന ഈ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനം പ്രവര്‍ത്തനം ഡാമില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ളത്തെ ആശ്രയിച്ചാകും. ജില്ലയില്‍ സമഗ്രകുടിവെള്ളപദ്ധതികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 300 ഓളം കുഴല്‍കിണറുകള്‍ വഴിയാണ് കുടിവെള്ളവിതരണം നടത്തുന്നത്. ഭൂജലവകുപ്പിന്റെ കണക്കുപ്രകാരം ഭൂഗര്‍ഭജലനിരപ്പ് ശരാശരി 2.5 മുതല്‍ 3 മീറ്റര്‍ വരെ താഴ്ന്നിട്ടുണ്ട്. ഇതുമൂലം കൂടുതല്‍ സമയം പമ്പിങ്ങ് നടത്താന്‍ സാധിക്കുന്നില്ല. ഗാര്‍ഹിക കിണറുകള്‍ വറ്റി പോയതിനാല്‍ ജനങ്ങള്‍ കൂടുതലും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഉപയോഗം കൂടിയതിനാല്‍ ഉയര്‍ന്ന ഭാഗങ്ങളിലും വിതരണശൃംഖലയുടെ അവസാനഭാഗങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ്.
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..