Local newട കഴിഞ്ഞ പത്തു വർഷമായി താനുരിനെ സംഘർഷ ഭൂമി ആക്കാൻ അനുവദിച്ചിരുന്നില്ല താനൂർ മുൻ എംഎൽയുടെ ഫെയ്സ് ബുക്ക് പോസ്റ്റതാനം
താനുർ മുൻ എംഎൽഎ ശ്രീ അബ്ദുൽ റഹ്മാൻ രണ്ടത്താണിയുടെ ഫെയ്സ്സ് ബുക്ക് പോസ്റ്റ
താനൂരിൽ നടക്കുന്ന സംഘർഷങ്ങളും പോലീസ് അതിക്രമവും അതിനെ തുടർന്ന് സമാധാനം നഷ്ടപ്പെട്ട എന്റെ സഹോദരിമാർ പാലായനം ചെയ്യേണ്ടി വരികയും ചെയ്യുന്ന അവസ്ഥ വേദനയോട് കൂടിയല്ലാതെ ഓർക്കാനാവുന്നില്ല. 10 വർഷം ഞാൻ താനൂരിന്റെ എം എൽ എ യായിരുന്നു.ഞാൻ എം എൽ എ യാകുന്ന സമയം ഉണ്ണിയാലിലെ മുസ്ലിം ലീഗ് പ്രവർത്തകൻ റാസിഖ് കൊല്ലപ്പെട്ട തിനെ തുടർന്നു സി പി എം മായി വലിയ വിദ്വ്വോഷം നില നിൽക്കുന്ന സമയമായിരുന്നു.നിയമ സഭയിൽ എനിക്ക് ആദ്യം അവതരിപ്പിക്കേണ്ടിവന്ന അടിയന്തര പ്രമേയം ഉണ്ണിയാൽ പ്പള്ളി അക്രമിക്കപ്പെട്ടതായിരുന്നു.അന്നുമുതൽ പത്തു വർഷം ഞാനെടുത്ത നിലപാട് എന്തു സംഘർഷമുണ്ടായാലും ഉടൻ ബന്ധപ്പെട്ട വരെ വിളിച്ച് അതിനു പരിഹാരമുണ്ടാക്കുകയായിരുന്നു.
ദൈവാനുഗ്രഹം കൊണ്ട് പത്തു വർഷം ഒരു സംഘർഷവും ഉണ്ടായില്ല.എന്നു മാത്രമല്ല താനൂർ തീരദേശത്തെ ജില്ലയിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന മേഖലയാക്കി മാറ്റി.താനൂർ ഫിഷിംഗ് ഹാർബർ,താനൂർ സി എച്ച് മുഹമ്മദ് കോയ ഗവൻമന്റ് കോളേജ് ,ഫിഷറീസ് ഹൈസ്കൂൾ അക്കാദമിക് ബ്ബ്ലോക്ക്,കനോലി കനാൽ നവീകരണം,ഒട്ടും പ്പുറം ടൂറിസ്റ്റ് വില്ലേജ്,അഴിമുഖത്തിനു കുറുകെ ഒട്ടും പുറം പാലം,സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി,ഉണ്ണിയാൽ മണ്ണെണ്ണ പമ്പ്,ഉണ്ണിയാൽ ഫിഷറീസ് കോളനി ഭവന നിർമ്മാണ പദ്ധതി,താനൂർ കമ്മ്യൂണിറ്റി സെന്റർ അഡ് മിനിസ് ട്രേറ്റീവ് ബ്ലോക്ക്,കുടിവെള്ള പദ്ധതികൾ ,റോഡുകൾ,ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങി തീര പ്രദേശം വികസനം മാത്രമായിരുന്നു ചർച്ച.
എന്നൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കു വിജയിക്കാനായില്ല.നിയോജക മണ്ഡലം പുന ക്രമീകരണത്തെ തുടർന്ന് മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളായിരുന്ന നന്നം പ്ര,എടരിക്കോട്, പെരുമണ്ണക്ലാരി,തെന്നല,പറപ്പൂർ എന്നിവ വെട്ടിമാറ്റി.പണാധിപത്യം കൂടി സി പി എം നു കൊഴുപ്പേകിയപ്പോൾ വർഗ്ഗീയ തീവ്രവാദ സംഘടനകളുടെ വോട്ടു വാങ്ങി വിജയമുറപ്പിക്കാൻ അവർക്കായി.അപ്പോഴും യു ഡി എഫി നു പിന്നിൽ വോട്ട് വർദ്ധിപ്പിച്ച് അടിയുറച്ച് നിന്നവരാണു തീരദേശ വാസികൾ.താനൂർ നഗര സഭയിൽ 16 സീറ്റുകളാണു തീര പ്രദേശത്തുള്ളത്.ഇതിൽ 15 എണ്ണം ലീഗും 1 എണ്ണം കോൺഗ്രസ്സുമാണു ജയിച്ചത്.അവിടെ അക്രമം ഉണ്ടാക്കാൻ ലീഗ് കൂട്ടു നിൽക്കില്ലെന്നു വിവേക മുള്ളവർക്കറിയാം.
അന്നു മുതൽ സംഘർഷം സൃഷ്ടിച്ച് പാർട്ടി വളർത്താൻ സി പി എം ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു.ഉണ്ണിയാലിൽ ഒട്ടേറെ വീടുകൾ സി പി എം പ്രവർത്തകർ പട്ടാപകൽ തല്ലി തകർത്തു.അവിടെയെത്തിയ പോലീസ് സി പി എം അക്രമ ം നടക്കുന്നിടത്തേക്ക് വരാതെ തൊട്ടടുത്ത തിരൂർ മണ്ഡലത്തിൽ ചെന്നു ലീഗുകാരെ തല്ലി ചതച്ചു.സി സി ടി വി ദൃശ്യങ്ങൾ നൽകിയിട്ടും ശക്തമായ നടപടിയുണ്ടായില്ല.
ഉണ്ണിയാലിൽ ഫൂട് ബോൾ ഗ്രൗണ്ടിൽ,കിടന്നുറങ്ങുന്ന സി പി എം പ്രവർത്തകർ അക്രമിക്കപ്പെട്ടപ്പോഴും അതു പടർന്നു പിടിക്കാതിരിക്കാൻ മുസ്ലിം ലീഗ് പരമാവധി ശ്രമിച്ചു.
വീണ്ടും ഒറ്റപ്പെട്ട ചില ചെറിയ സംഭവങ്ങൾ താനൂരിലുണ്ടായി, അന്നു എം എൽ എ യും പാർട്ടി ഏരിയ സെക്രട്ടരിയും വന്നു പോയതിനു ശേഷം വീണ്ടും സി പി എം അക്രമമുണ്ടായി.കെ പി സൈനയുടെ വീട് പെട്രോൾ ബോംബ് എറിഞ്ഞു അഗ്നിക്കിരയാക്കി.കുട്ടി രായിന്റെ പുരക്കൽ ശംസുദ്ധീനെ വാൾ കൊണ്ട് വെട്ടി.ലീഗ് പ്രവർത്തകൻ കാളാട്ട് ബഷീറിന്റെ വലയും വള്ളങ്ങളുടെ യന്ത്രവും അഗ്നിക്കിരയാക്കി.കോയസ്സന്റെ പുരക്കൽ ദിർഫാന്റെ കട തകർത്തു.വള്ളങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ കത്തിച്ചാണു.ചാപ്പപ്പടി,ആൽ ബസാർ,ത്വാഹാബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെ ലീഗ് ഓഫീസ് തകർത്തു.
വിവരമറിഞ്ഞെത്തിയ പോലീസ് അക്രമകാരികളെ പിടി കൂടുന്നതിനു പകരം ജമാൽ പീടിക മുതൽ ഒട്ടുമ്പുറം വരെ പോലീസ് റോഡിന്റെ ഇരു വശവുമുള്ള വീടുകൾ പൂർണ്ണമായുംതല്ലി തകർക്കുകയും വാഹനങ്ങൾ അടിച്ച് തകർക്കുകയും വ്വനിത പോലീസിന്റെ സാന്നിദ്ധ്യം പോലുമില്ലാതെ വനിതകൾ മാത്രമുള്ള വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അറപ്പുളവാക്കുന്ന വിധം തെറി വിളിക്കുകയും ചെയ്തു എന്നാണു രാഷ്ട്രീയ ഭേദമില്ലാതെ മുഴുവൻ സ്ത്രീകളും പറയുന്നത്.ഗർഭിണികൾ വരെ കുഴഞ്ഞു വീണു.പരീക്ഷക്കു തയ്യറെടുക്കുന്ന സ്കൂൾ വിദ്യാർത്ഥികളെയടക്കം പോലീസ് കൊണ്ടുപോയി നിയോജക മണ്ഡലം ലീഗ് സെക്രട്ടരി എം പി അശ്രഫിന്റെ വീടടക്കം തല്ലി തകർത്തു.ഇത്രയും കാര്യങ്ങൾ കണ്ണുനീരോട് കൂടിയാണുപാവപ്പെട്ട സ്ത്രീകൾ വിശദീകരിച്ചത്.
പ്രാവ് പറത്തിലിനു ഉപയോഗിക്കുന്ന നൂറോളം പ്രാവുകളേയും ചുട്ട് കരിച്ച് കോന്നിരിക്കുന്നു.പാവപ്പെട്ട സ്ത്രീകൾ പാലായനം ചെയ്യുന്നു..ഇതു ഭയാനകരമാണു.
പൊതു പ്രവർത്തനം ജനങ്ങൾക്കു സമാധാനം ഉറപ്പാക്കാനാവണം.മൽസ്യ തൊഴിലാളികൾ പാവപ്പെട്ടവരാണു.ഉപ ജീവന മാർഗ്ഗം തേടി കടലിൽ പോയി ജീവിക്കുന്ന ഇവരുടെ കുടുംബം കരയിൽ സുരക്ഷിതമാകണം.അതു ഉറപ്പാക്കേന്റ ബാദ്ധ്യത ഭരിക്കുന്ന സർക്കാറിനും രാഷ്ട്രീയ പ്രവർത്തകർക്കുണ്ട്.അതിക്രമം കാണിച്ച പോലീസുകാർ ഇനിയും ഇത്തരം ചെയ്തികൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാവണം.നിരപരാധികളെ വേട്ടയാടുന്നതിനു പകരം അക്രമകാരികൾ ഭരിക്കുന്പാർട്ടിക്കാരാണോ എന്നു നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം.പാവപ്പെട്ടവരുടെ കണ്ണീർ തുടക്കാൻ നമുക്കാവണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..