കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങള്‍ക്ക് തീ പിടിച്ചു
കോടികളുടെ നഷ്ടം
കുറ്റിപ്പുറം :പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ച് കോടികളുടെ നഷ്ടം
കുറ്റിപ്പുറം പോലീസ് തൊണ്ടി മുതലായും മറ്റു പോലീസ് പരിശോധനയില്‍ രേഖകളില്ലാതെയും പിടികൂടിയ വാഹനങ്ങള്‍ക്കാണ് ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തീപിടിച്ചത്
സ്റ്റേഷന്‍ പരിസരത്ത് കൊളക്കാട് വിദ്യാനഗര്‍ മൈതാനത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്
മണലുമായി പിടിച്ച ലോറികള്‍,ഓട്ടോറിക്ഷകള്‍,കാറുകള്‍,ബൈക്കുകള്‍ തുടങ്ങിയ അമ്പതോളം വാഹനങ്ങള്‍ കത്തി നശിച്ചു
സമീപത്തുള്ള നൂറ് കണക്കിന് വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി
മലപ്പുറം,തിരൂര്‍ പൊന്നാനി ,എന്നിവടങ്ങളില്‍ നിന്നായി അഞ്ജോളം യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്
കഴിഞ വര്‍ഷവും ഇവിടെ വാഹനങ്ങള്‍ക്ക് തീ പിടിച്ചിരുന്നു
വ്യാഴാഴ്ച രാത്രിയോടെയും വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും പോലീസെത്തി തീ അണക്കുകയും ചെയ്തിരു ന്നു
നിരന്തരമായ തീപിടിത്തം നാട്ടുകാര്‍ക്കും പോലീസിനും ഒരു പോലെ തലവേധനയാവുന്നുണ്ട്
തീപിടിതത്തിന്റെ കാരണം വ്യക്തമല്ല
സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..