Menu
BUSINESS NEWS
April 7, 2017, 10:39 am
പ്രൈം അംഗത്വം എടുത്തവര്‍ക്ക് ജൂണ്‍ വരെ സൗജന്യം ലഭിക്കുമോ? ജിയോ ‘സമ്മര്‍ സര്‍പ്രൈസ്’ പിന്‍വലിക്കുമ്പോള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചതാണ് ടെലികോം രംഗത്തെ ഏറ്റവും ചൂടേറിയ വാര്‍ത്ത. പ്രൈം അംഗത്വമെടുക്കാനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടിയത് റദ്ദാക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് ജിയോയുടെ പ്രതികരണം. നീട്ടിയ സൗജന്യ ഓഫര്‍ ഏതാനും ദിവസത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
1. എന്തായിരുന്നു സര്‍പ്രൈസ് ഓഫര്‍
സൗജന്യ സേവനം അവസാനിച്ച മാര്‍ച്ച് 31നാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചത്. 99 രൂപയ്ക്ക് പ്രൈം അംഗത്വവും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതാണ് ഈ ഓഫര്‍. ജൂലൈ ഒന്നു മുതല്‍ മാത്രമേ നല്‍കിയ തുകയ്ക്കുള്ള ഉപയോഗം കണക്കാക്കി തുടങ്ങുകയുള്ളൂ എന്നും ഓഫര്‍ പ്രഖ്യാപിക്കുന്ന സമയത്ത് ജിയോ പറഞ്ഞിരുന്നു. പ്രൈം അംഗത്വമെടുക്കാന്‍ ആളുകള്‍ ജിയോ സൈറ്റിലേക്ക് ഇരച്ചുകയറിയപ്പോള്‍ ജിയോ പ്രൈം ഓഫര്‍ ഏപ്രില്‍ പതിനഞ്ച് വരെ നീട്ടുകയും ചെയ്തു.
2. കഴിഞ്ഞ ദിവസം വരെ ഓഫര്‍ ചെയ്തവരെ ജിയോ തീരുമാനം ബാധിക്കില്ല
ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് പിന്‍വലിക്കന്‍ തീരുമാനം വരുന്നതിന് മുമ്പ് പ്രൈം അംഗത്വമെടുത്തവര്‍ക്ക് സൗജന്യ ഓഫറിന് അര്‍ഹതയുണ്ടാകുമെന്ന് ജിയോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് പ്രൈം അംഗത്വമെടുത്ത് 303 രൂപയ്‌ക്കോ അതിനുമുകളിലോ ഉള്ള പ്ലാനുകള്‍ നേരത്തെ ചെയ്തവര്‍ക്ക് ജൂണ്‍ വരെ സൗജന്യ സേവനം ലഭിക്കുമെന്ന് ചുരുക്കം. ജൂലൈ ഒന്ന് മുതല്‍ മാത്രമേ അവരുടെ റീചാര്‍ജ് തുക ഈടാക്കി തുടങ്ങുകയുള്ളൂ. ഇതുവരെ പ്രൈം അംഗത്വമോ അതിനു മുകളിലുള്ള പ്ലാനുകളോ ചെയ്യാത്തവരെ മാത്രമേ ജിയോയുടെ ഓഫര്‍ പിന്‍വലിക്കല്‍ ബാധിക്കൂ.
3. ഒരു മാസം, 7.2 കോടി പേര്‍
ഒരു മാസത്തിനുള്ളില്‍(മാര്‍ച്ച് മാസത്തില്‍) 7.2 കോടി യൂസര്‍മാര്‍ പ്രൈം അംഗത്വമെടുത്തുവെന്ന് ജിയോ അവകാശപ്പെടുന്നു. ജിയോയുടെ മൊത്തം യൂസര്‍മാര്‍ 10 കോടി കവിഞ്ഞു.
4. എന്നായിരുന്നു ജിയോയുടെ തുടക്കം?
2016 സെപ്തംബറിലായിരുന്നു ജിയോയുടെ ലോഞ്ചിങ്ങ്. ഡിസംബര്‍ 31 വരെ സൗജന്യ ഡേറ്റയും കോളുമായിരുന്നു ആദ്യ ഓഫര്‍. വെല്‍ക്കം ഓഫര്‍ എന്ന പേരിലായിരുന്നു ഇത്. പിന്നീട് ഹാപ്പി ന്യൂയര്‍ എന്ന പേരില്‍ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടി. ജിയോയുടെ സൗജന്യ സേവനം ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് നേരത്തെ മറ്റു ടെലികോം കമ്പനികള്‍ രംഗത്തെത്തിയിരുന്നു.
5. ടെലികോം സേവനങ്ങള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടന്‍
മൊബൈല്‍ സര്‍വീസുകള്‍ക്കായുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ടെലികോം കമ്പനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ആസ്പദമായ എല്ലാ പ്രശ്‌നങ്ങളും പരിഗണിച്ചായിരിക്കും നിയമ പരിഷ്‌കരണം. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നും ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ വ്യക്തമാക്കി. കടപ്പാട്: south live

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..