Kerala newsമുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ മഹിജ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് എം എം മണിയുടെ പരിഹാസം
മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നാല്‍ മതിയെ മഹിജയുടെ പ്രതികരണത്തോടായിരുന്നു മണിയുടെ പരിഹാസം. മുഖ്യമന്ത്രി കാണാന്‍ എത്തുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് മണി പറഞ്ഞു. കതകടച്ചിട്ട് കാണേണ്ട എന്നു പറഞ്ഞാല്‍ അത് അപമാനമാകും. മഹിജ മറ്റാരുടേയോ കൈകളില്‍ കളിക്കുകയാണെന്നും മണി പറഞ്ഞു. മലപ്പുറം മുസ്‌ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മണി മഹിജയെ പരിഹസിച്ചത്.
മഹിജയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് മണി നേരത്തേയും രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും അവര്‍ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കയ്യിലാണെന്നുമായിരുന്നു മണിയുടെ വിമര്‍ശനം.സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മഹിജയ്ക്ക് നേരെയുണ്ടായ അതിക്രമത്തിന് തൊട്ടുപിന്നാലെയായിരുന്നു മണിയുടെ പ്രതികരണം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..