ജിഷ്ണുവിന്റെ ഘാതകരെ ഒരാഴ്ച്ചക്കകം അറസ്റ്റു ചെയ്യുമെന്ന ഡിജിപിയുടെ ഒരു വാക്കിൻ മേലായിരുന്നു അന്ന് ജിഷ്ണുവിന്റെ അമ്മയും കുടുoബാo ഗ ങ്ങളും സമരത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ കേസിലെ മുഖ്യ പ്രതിയായ നെഹ്റു കോളേജ് മാനേജർ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തത് .ഇതിനാലാണ് ആകുടുംബം DGPA കാണാൻ വീണ്ടും DGP ഓഫീസിലെത്തുന്നത് അതിൽ പതിനാറ് സംഘoഗൾ ഉണ്ടെന്ന് ആ കുടുംബവുo സമ്മതിക്കുന്നതുമാണ്! എന്നാൽ ബാഹ്യ ശക്തികൾ ഇടപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റഡിയിലെടുത്ത തോക്ക് സ്വാമി ഒഴികെ ബാക്കി നാല് പേരുo ഈ സമരം തുടങ്ങു സുഴേ ഇവരുടെ കൂടെ രംഗത്തുണ്ടായിരുന്നവരാണെന്ന് ജിഷ്ണുവിന്റെ അമ്മയും അമമാവനും സമമതിക്കുന്നതുമാണ്! എന്നാൽ ബാഹ്യ ശക്തികൾ എന്ന് പറഞ്ഞ് അറസ്റ്റു ചെയ്തവർ കുറ്റ സമ്മതം നടത്തുകയോ അത് കേരളാ പോലീസിന് തെളിയിക്കാനോ സാധിച്ചിട്ടില്ല! എന്നിട്ടും കേരളാ പോലീസും മുഖ്യനും പറയുന്നു ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ടെന്ന് ?എന്താണ് അവർ പറയുന്ന ബാഹ്യശക്തികൾ ആദ്യം ഇത് തെളിയിക്കണ്ടെ തല്ലെ! അതോ പോലീസിന്റെ വീഴ്ച്ച മറച്ചുവെക്കാനുള്ള ഒരു ഉപായം മാത്രം ആകുമോ ഈ ബാഹ്യശക്തി!
മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
Pinarayi Vijayan
56 mins ·
ജിഷ്ണുവിന്റെ അമ്മയുടെ പ്രയാസം സര്‍ക്കാരിന് മനസിലാവും. മകനെ നഷ്ടപ്പെട്ട അമ്മയോടുള്ള കരുതല്‍ ഉള്‍ക്കൊണ്ടുതന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകും. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇനി ഒരു ജിഷ്ണു ഉണ്ടാവാന്‍ പാടില്ല എന്ന ബോധ്യത്തോടെയാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
കഴിഞ്ഞ ദിവസം ഡിജിപി കുടുംബത്തെ കാണാന്‍ സന്നദ്ധനായിരുന്നു. എന്നാൽ അനുമതി നല്‍കിയ ആറുപേര്‍ക്കൊപ്പം മറ്റുചിലര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. തോക്കുസ്വാമി, കെ എം ഷാജഹാന്‍, എസ്‌യുസിഎെ നേതാവ്, ബിജെപി പ്രാദേശിക നേതാവ് എന്നിവരാണ് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇവരെയാണ് പൊലീസ് തടഞ്ഞത്.
ജിഷ്ണുവിന്റെ അമ്മയെ റോഡില്‍ വലിച്ചിഴച്ചെന്ന പ്രചാരണം ഉയര്‍ത്താനാണ് ചിലര്‍ ശ്രമിച്ചത്. അത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യമാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ സത്യം പുറത്തുവന്നു. വലിച്ചിഴച്ചു എന്നത് പ്രചരണം മാത്രമാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കി. ഡിജിപി ആശുപത്രിയില്‍ എത്തി ഇവരെ കണ്ടു. വീണ്ടും കാണാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
ജിഷ്ണുവിന്റെ അച്ഛനും അമ്മയും നേരത്തെ എന്നെ വന്നു കണ്ടിരുന്നു. ഞങ്ങൾ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അന്വേഷണ സംഘത്തെക്കുറിച്ച് ഒരു പരാതിയും ഇവര്‍ ഉന്നയിച്ചില്ല. ജിഷ്ണുവിന്റെ കുടുംബം നിര്‍ദ്ദേശിച്ച ആളെ പ്രോസിക്യൂട്ടറായി നിയമിച്ചു. കുടുംബത്തിന് സാധ്യമായ ധനസഹായം നല്‍കി. ഇതിനൊപ്പം സ്വാശ്രയ കോളേജുകളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.
കേസില്‍ ഒന്നും രണ്ടും പ്രതികള്‍ അറസ്റ്റിലായി. മുന്‍കൂര്‍ ജാമ്യം നേടിയ ഒന്നാംപ്രതി നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതിന് പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ടാം പ്രതി മുന്‍ മന്ത്രി കെ പി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥനും അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെ എത്രയും പെട്ടെന്ന് പിടികൂടാൻ എഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
ഇതിനൊപ്പം, ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമ നടപടികളും സ്വീകരിച്ചു വരികയാണ്. ജിഷ്ണു പ്രണോയിയുടെ കേസിലെ കുറ്റവാളികളെ പിടികൂടാൻ മാത്രമല്ല, ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളയ്ക്കും കൊള്ളരുതായ്മകൾക്കുമെതിരെ കാർക്കശ്യത്തോടെ നില കൊള്ളും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..