ന്യൂഡല്‍ഹി: ഇനി ബാങ്കിങ് സേവനങ്ങള്‍ക്കായി ടോക്കണെടുത്ത് കാത്തിരുന്ന് മുഷിയേണ്ട. ഉപഭോക്താക്കള്‍ക്ക് ക്യൂവില്ലാത്ത ബാങ്കിങ് സേവനങ്ങളുമായാണ് എസ്.ബി.ഐയുടെ നോ ക്യൂ ആപ്പ് എത്തിയിരിക്കുന്നത്. ഇനി ബാങ്കില്‍ ചെക്ക് ഡെപ്പോസിറ്റ്, ഡി.ഡി, എന്‍.ഇ.എഫ്.ടി, പണം അടയ്ക്കല്‍, പിന്‍വലിക്കല്‍, ആര്‍.ടി.ജി.എസ്, ലോണ്‍ അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പിലൂടെ ബുക്ക് ചെയ്യാം. ആപ്പ് വഴി വെര്‍ച്വല്‍ ടോക്കണ്‍ എടുത്താല്‍ ബാങ്കിലെ ക്യൂവിന്റെ വിവരങ്ങള്‍ ലഭ്യമാകും. അതുവഴി ബാങ്കില്‍ നമ്മുടെ ടോക്കണ്‍ നമ്പര്‍ വരുമ്പോള്‍ ആപ്പ് നോക്കി ആ സമയത്ത് ബാങ്കിലെത്തിയാല്‍ മതി.
ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാകുന്ന ഈ ആപ്പ് നിലവില്‍ എസ്.ബി.ഐയില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും ഉപയോഗപ്പെടുത്താം
ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാകുന്ന ഈ ആപ്പ് നിലവില്‍ എസ്.ബി.ഐയില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും ഉപയോഗപ്പെടുത്താം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..