തിരുവനന്തപുരം: തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിനു മുമ്പെ പെൺകുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നെന്ന് ശശിതരൂർ എം.പി. തിടുക്കത്തിലുള്ള നീതി നടപ്പാക്കലില്‍ ആഹ്ളാദം കാണാന്‍ പറ്റുമെങ്കിലും പെണ്‍കുട്ടി നിയമം കൈയിലെടുക്കുന്നതിനു പകരം പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് ശശി തരൂര്‍ പറഞ്ഞു.
എനിക്കും പെണ്‍കുട്ടിയോട് സഹതാപമുണ്ട്. എന്നാല്‍ നമുക്ക് വേണ്ടത് നീതി നടപ്പാക്കുന്ന ഒരു സമൂഹത്തെയാണ്. അതില്ലെങ്കില്‍ ഒരാളല്ല എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരുമെന്നും എം.പി പറഞ്ഞു.
16 വയസ്സുമുതല്‍ എട്ടുവര്‍ഷത്തോളമായി നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ സന്യാസി പീഡിപ്പിച്ചു വന്നതായാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സന്യാസിയുടെ ലിംഗം പെണ്‍കുട്ടി ഛേദിച്ചത്.
അതേസമയം ജനനേന്ദ്രിയം മുറിഞ്ഞ് ചികിത്സയില്‍ കഴിയുന്ന സന്യാസിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബലാത്സംഗകേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗംഗേശ്വരാനന്ദയെ കോടതിയില്‍ ഹാജരാക്കും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..