news
തിരൂർ. വളവന്നൂർ വരമ്പനാലയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽനിന്നും ഒരാഴ്ച്ച പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി.തമിഴ്നാട് കൊളവായ് സ്വദേശി വേലു (45) വിന്റെ മൃതദേഹമാണ് ചീഞ്ഞ് അഴുകി ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായിരുന്ന ഇയാളെ 10 ദിവസമായി കാണാനില്ലായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.മലപ്പുറത്തുനിന്നെത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ആളെ തിരിച്ചറിയാത്ത വിധം മൃതദേഹം ചീഞ്ഞഴുകിയ നിലയിലായിരുന്നു. പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമാണ് മൃതദേഹം കാണാതായ വേലുവിന്റെതാണെന്ന് സ്ഥിരീകരിച്ചത്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. കാപ്പാട് തിരൂർ ലൈവ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..