Malappuram burro news
കൊണ്ടോട്ടി:രാജ്യത്ത് വര്‍ധിച്ച് വരുന്ന ഫാസിസ്റ്റ് അധിക്രമങ്ങള്‍ക്കും നീതി
നിഷേധങ്ങള്‍ക്കുമെതിരെ ഫാസിസത്തിന് മാപ്പില്ല,നീതി നിഷേധം നടപ്പില്ല എന്ന
മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വല്‍
കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.കൊളത്തൂര്‍
ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍ നിന്നായി
ആയിരത്തിലധികം പേര്‍ പങ്കെടുത്തു.
മാര്‍ച്ച് വിമാനത്താവള റോഡ് നുഹ്മാന്‍ ജംഗ്ക്ഷനില്‍ ഗുജറാത്ത് മുന്‍
ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ഗ്രാമതലങ്ങളില്‍ വരെ
പടര്‍ന്നു പിടക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ മതേതര
ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഒരു മതത്തിന്റെയും
വിശ്വാസത്തിന്റെയും പേരില്‍ ഒരു ജനാധിപത്യ രാജ്യം വിഭജിക്കാന്‍
ശ്രമിക്കുന്നവരെ ഭയമില്ലാതെ നേരിടണമെന്നും,ഉത്തരേന്ത്യില്‍
പീഡനത്തിരയാകുന്നവര്‍ക്ക് സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.പിണറായി
വിജയനും,ഉമ്മന്‍ ചാണ്ടിയും ഭരിക്കുന്ന കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല
പട്ടിണിപ്പാവങ്ങളുടെ ഉത്തരേന്ത്യന്‍ ജീവിതം.ഫാസിസ്റ്റുകളുടെ ക്രൂരമായി
പീഡനങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ക്ക് സഹായങ്ങളും പിന്തുണയുമാണ് നാം
നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
അധ്യക്ഷനായി.ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാര്‍
ഫാസിസിറ്റുകള്‍ ഹിജന്‍ അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനെ ചെറുത്തു
തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സെക്രട്ടറി സത്താര്‍
പന്തല്ലൂര്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍,ടി.വി.ഇബ്രാഹീം എം.എല്‍.എ,നാസര്‍ ഫൈസി
കൂടത്തായി,ഓണംപിളളി മുഹമ്മദ് ഫൈസി,റഷീദ് ഫൈസി വെളളാലിക്കോട് സംസാരിച്ചു.ഹജ്ജ്
കമ്മറ്റി അംഗം അഹമ്മദ് മൂപ്പന്‍,പി.എ.ജബ്ബാര്‍ ഹാജി,കെ.കെ.എസ് തങ്ങള്‍,സയ്യിദ്
ഫക്രുദ്ദീന്‍ തങ്ങള്‍,ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍
സംബന്ധിച്ചു.ഉത്തരേന്ത്യയിലെ പീഡതര്‍ക്ക് സംഘടനയുടെ ഒരു ലക്ഷം രൂപ ധനസഹായം
ചടങ്ങില്‍ കൈമാറി.
ബഷീര്‍ ഫൈസി ദേശമംഗലം,ഇബ്രാഹീം ഫൈസി ജെഡിയാര്‍,അബ്ദുസ്സലാം ദാരിമി
കിണവക്കല്‍,മമ്മൂട്ടി മാസ്റ്റര്‍ തരുവണ,കുഞ്ഞാലന്‍ കുട്ടി ഫൈസി,ടി.പി.സുബൈര്‍
മാസ്റ്റര്‍,അബ്ദുറഹീം ചുഴലി,ഷഹീര്‍ പാപ്പിനിശ്ശേരി,ഡോ.സുബൈര്‍
ഹുദവി,പി.എം.റഫീഖ് അഹമ്മദ്,വി.കെ.ഹാറൂണ്‍ റശീദ്,ഹാശിഖ് കുഴിപ്പുറം,ആസിഫ്
ദാരിമി പുളിക്കല്‍,ഹബീബ് ഫൈസി കോട്ടോപ്പാടം,മുസ്തഫി അശ്‌റഫി കക്കുംപടി
നേതൃത്വം നല്‍കി.
മലപ്പുറം ഡി.വൈ.എസ്.പി തോട്ടത്തില്‍ ജലീല്‍,കൊണ്ടോട്ടി സി.ഐ മുഹമ്മദ്
ഹനീഫ,കരിപ്പൂര്‍ എസ്.ഐ കെ,സി മുത്തുക്കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍
പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..