ഫസലിനെ കൊലപ്പെടുത്തിയത് ആർ എസ് എസ് തന്നെ നേത്യത്വം നൽകിയ കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴി വീഡിയോ പുറത്ത്
കണ്ണൂര്‍: ഫസലിനെ വധിച്ചത് ആര്‍എസ്എസ് തന്നെയെന്ന കുപ്പി സുബീഷിന്റെ മൊഴിയുടെ വീഡിയോ പുറത്ത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി കുപ്പി സുബീഷ് പോലീസിന് മൊഴിനല്‍കിയിരുന്നു. സുബീഷിന്റെ മൊഴിയുടെ വീഡിയോ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ സുപ്രധാന വഴിത്തിരിവാകുന്ന മൊഴിയുടെ വീഡിയോയാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.
സിബിഐ അന്വേണത്തില്‍ പിഴവുകളുണ്ടെന്നതിന്റെ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്ന വീഡിയോ വെളിപ്പെടുത്തുന്നത്. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ച മൊഴി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രധാന വഴിത്തിരിവായേക്കും. കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷാണ് കുറ്റസമ്മതം നടത്തിയത്. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സുബീഷ് പറയുന്നു. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്ക്ക് പോയത്. മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും, ബാക്കിയുള്ളവര്‍ കൊല ചെയ്തിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു.
പ്രബീഷും ഷനോജും വിളിച്ചിട്ടാണ് കൃത്യത്തിന് പോയത്. കൊലയ്ക്ക് ശേഷം ആര്‍എസ്എസ് നേതാവിന്റെ വീട്ടിലെത്തി രക്തം പുരണ്ട ആയുധങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പിറ്റേന്ന് തലശേരി കാര്യാലയത്തിലെത്തി, ആര്‍എസ്എസ് താലൂക് പ്രചാരകിനെ കണ്ടു. തൃശൂരുകാരനായ അജയനായിരുന്നു അന്ന് പ്രചാരക്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍, ആരോടും ഒന്നും പറയേണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞ് തിരിച്ചയച്ചു. നിങ്ങളിത് ചെയ്തിട്ടുമില്ല, കണ്ടിട്ടുമില്ല എന്നായിരുന്നു മറുപടി. ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ക്കുള്‍പ്പെടെ കൊലയ്ക്ക് പിന്നില്‍ തങ്ങളാണെന്ന് അറിയാമായിരുന്നുവെന്നും സുബീഷ് പറയുന്നു.
മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും കൊല കഴിഞ്ഞ് മൂവരും തിരിച്ചെത്തിയെങ്കില്‍, മുന്‍കൂട്ടി തീരുമാനിച്ചിരുന്നെന്ന് വ്യക്തം. എന്‍ഡിഎഫുകാരനാണ് എന്നത് മാത്രം കൊലയ്ക്കുള്ള കാരണവുമല്ല. സുബീഷിനെ കൊലയ്ക്ക് മുമ്പും ശേഷവും ആലോചനകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. അതിനാല്‍ ഷനോജിനും പ്രബീഷിനും പിന്നിലെ ബുദ്ധിയും ആവശ്യവും ആരുടേത് എന്ന ചോദ്യം ബാക്കിയാകുന്നു.
സിബിഐ അന്വേണത്തില്‍ പിഴവുകളുണ്ടെന്നതിന്റെ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്ന വീഡിയോ വെളിപ്പെടുത്തുന്നത്. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ച മൊഴി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രധാന വഴിത്തിരിവായേക്കും. കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷാണ് കുറ്റസമ്മതം നടത്തിയത്. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സുബീഷ് പറയുന്നു. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്ക്ക് പോയത്. മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും, ബാക്കിയുള്ളവര്‍ കൊല ചെയ്തിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു.
പ്രബീഷും ഷനോജും വിളിച്ചിട്ടാണ് കൃത്യത്തിന് പോയത്. കൊലയ്ക്ക് ശേഷം ആര്‍എസ്എസ് നേതാവിന്റെ വീട്ടിലെത്തി രക്തം പുരണ്ട ആയുധങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പിറ്റേന്ന് തലശേരി കാര്യാലയത്തിലെത്തി, ആര്‍എസ്എസ് താലൂക് പ്രചാരകിനെ കണ്ടു. തൃശൂരുകാരനായ അജയനായിരുന്നു അന്ന് പ്രചാരക്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍, ആരോടും ഒന്നും പറയേണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞ് തിരിച്ചയച്ചു. നിങ്ങളിത് ചെയ്തിട്ടുമില്ല, കണ്ടിട്ടുമില്ല എന്നായിരുന്നു മറുപടി. ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ക്കുള്‍പ്പെടെ കൊലയ്ക്ക് പിന്നില്‍ തങ്ങളാണെന്ന് അറിയാമായിരുന്നുവെന്നും സുബീഷ് പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..