ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

താമരശ്ശേരി വാഹനപകടം മരണം ഏഴായി

താമരശ്ശേരി: ഇന്നലെ  അടിവാരത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഏഴു വയസുകാരി ആയിഷ നുഹയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ശനിയാഴ്ച മരിച്ച കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദു റഹിമാന്റെ (65) കൊച്ചുമകളാണ് ആയിഷ. വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ മജീദിന്റെയും സഫീനയുടെയും മകളാണ്. കമ്പിപ്പാലം വളവില്‍ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ് ശനിയാഴ്ച അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പ് ഡ്രൈവറടക്കം യാത്രക്കാരായ കുടുംബത്തിലെ ആറു പേര്‍ മരിച്ചിരുന്നു. മൂന്നു കുട്ടികളടക്കം 10 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മത സ്പർധത കേസ് സെൻ കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവന്തപുരം: മതസ്​പർധ വളർത്തുന്ന പ്രസ്​താവന നടത്തിയെന്ന കേസിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെ അറസ്​​റ്റ്​ ചെയ്​ത്​ വിട്ടയച്ചു. സെൻകുമാർ നേരത്തെ ഹൈകോടതിയിൽ നിന്ന്​ മുൻകൂർ ജാമ്യം നേടിയിരുന്നു

ദിലീപിന്റെ ജാമ്യപേക്ഷ തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതിയിൽ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും. ദിലീപിനു വേണ്ടി അഡ്വ.രാമന്‍പിള്ള കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തു. ആലുവ സബ് ജയിലില്‍ അഭിഭാഷകര്‍ ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. അഡ്വ.രാംകുമാറിനെ ഒഴിവാക്കിയാണ് രാമന്‍പിള്ളക്ക് വക്കാലത്ത് നല്‍കിയിരിക്കുന്നത്. കേസ് നടത്തിപ്പില്‍ അഡ്വ രാംകുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് പുതിയ അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ സെഷന്‍സ് കോടതിയില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് ദിലീപിന്‍റെ ഒരവസരം നഷ്ടപ്പെടുത്തിയെന്ന് നേരത്തെ വിമര്‍ശം ഉണ്ടായിരുന്നു.  ആലുവ സബ് ജയിലില്‍ രാമന്‍പിള്ള അസോസിയേറ്റ്സിലെ ഫിലിപ്പ് ടി വര്‍ഗീസ്, സുജീഷ് മേനോന്‍ എന്നീ അഭിഭാഷകര്‍ എത്തിയാണ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്. ദിലീപുമായി വിശദമായ കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അഭിഭാഷകരെ ദിലീപിന്‍റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും അനുഗമിച്ചിരുന്നു. അതേസമയം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടതല്‍ ആളുകളുടെ മൊഴി പൊലീസ്...

പുളളിക്കാരൻ സ്റ്റാറാ ടീസർ പുറത്തിറങ്ങി

മമ്മൂട്ടിയുടെ ഓണചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’യുടെ ടീസർ പുറത്തിറങ്ങി. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. ടീച്ചര്‍ ട്രെയിനിങ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിൽ എം. ജയചന്ദ്രൻ ആണ്‌  സംഗീതം. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

ന്യൂഡൽഹി: വെങ്കയ്യ നായിഡു ഇന്ത്യയുടെ പുതിയ ഉപരാഷ്​ട്രപതിയാവും. ആകെ പോൾ ചെയ്​ത 771 വോട്ടുകളിൽ 516 വോട്ട്​ നായിഡു നേടി. പ്രതിപക്ഷ സംയുക്​ത സ്ഥാനാർഥിയായ ഗോപാൽകൃഷ്​ണഗാന്ധിക്ക്​ 244 വോട്ട്​ ലഭിച്ചു. 11 വോട്ട്​ അസാധുവായി. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എം വെങ്കയ്യ നായിഡുവും മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലായിരുന്നു ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. ലോക്സഭയിലും രാജ്യസഭയിലും രണ്ട് വീതം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതും കോടതി വിലക്കുള്ളതിനാല്‍ ബിജെപി എംപി ചേദി പാസ്വാന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതിനാലും പരമാവധി 785 വോട്ടുകളാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇതില്‍ 771 വോട്ടുകള്‍ രേഖപ്പെടുത്തി. മുസ്‌ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുല്‍വഹാബിനും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടെടുപ്പ് സമയം അവസാനിച്ചതിന് ശേഷമാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. മുംബൈയില്‍ വിമാനം അഞ്ച് മണിക്കൂറിലധികം വൈകിയെന്നും മൂന്നു തവണ വിമാനം മാറിക്കയറിയതായും എംപിമാര്‍ പറഞ്ഞു. വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതായാണ് ആ...