താമരശ്ശേരി: ഇന്നലെ അടിവാരത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഏഴു വയസുകാരി ആയിഷ നുഹയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ശനിയാഴ്ച മരിച്ച കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദു റഹിമാന്റെ (65) കൊച്ചുമകളാണ് ആയിഷ. വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ മജീദിന്റെയും സഫീനയുടെയും മകളാണ്.
കമ്പിപ്പാലം വളവില്‍ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ് ശനിയാഴ്ച അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പ് ഡ്രൈവറടക്കം യാത്രക്കാരായ കുടുംബത്തിലെ ആറു പേര്‍ മരിച്ചിരുന്നു. മൂന്നു കുട്ടികളടക്കം 10 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..