ന്യൂഡൽഹി: വെങ്കയ്യ നായിഡു ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയാവും. ആകെ പോൾ ചെയ്ത 771 വോട്ടുകളിൽ 516 വോട്ട് നായിഡു നേടി. പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിയായ ഗോപാൽകൃഷ്ണഗാന്ധിക്ക് 244 വോട്ട് ലഭിച്ചു. 11 വോട്ട് അസാധുവായി.
മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എം വെങ്കയ്യ നായിഡുവും മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലായിരുന്നു ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. ലോക്സഭയിലും രാജ്യസഭയിലും രണ്ട് വീതം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതും കോടതി വിലക്കുള്ളതിനാല്‍ ബിജെപി എംപി ചേദി പാസ്വാന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതിനാലും പരമാവധി 785 വോട്ടുകളാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇതില്‍ 771 വോട്ടുകള്‍ രേഖപ്പെടുത്തി.
മുസ്‌ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുല്‍വഹാബിനും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടെടുപ്പ് സമയം അവസാനിച്ചതിന് ശേഷമാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. മുംബൈയില്‍ വിമാനം അഞ്ച് മണിക്കൂറിലധികം വൈകിയെന്നും മൂന്നു തവണ വിമാനം മാറിക്കയറിയതായും എംപിമാര്‍ പറഞ്ഞു. വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതായാണ് ആരോപണം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..