എയർടെൽ ഇനി പഴയ എയർടെൽ അല്ല, ജിയോയെ പൂട്ടാൻ അടുത്ത ആഴ്ച മുതൽ പുതു 4ജി!
ഉപഭോക്താക്കൾക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതിൽ ഒരു കാര്യത്തിൽ മാത്രമേ എയർടെൽ, റിലയൻസ് ജിയോയുടെ പിന്നിലായിട്ടുള്ളൂ. അത് VoLTE യുടെ കാര്യത്തിലാണ്. പക്ഷേ ആ കുറവ് നികത്താൻ എയർടെൽ ഒരുങ്ങിക്കഴിഞ്ഞു. എയർടെല്ലിന്റെ അത്യാധുനിക 4ജി ടെക്നോളജി അടുത്ത ആഴ്ച തന്നെ അനൗദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. എയർടെൽ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാൻഡ് സ്മാർട്ഫോണുകളിൽ ഉടനെ എത്തുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ടെലികോം വിപണിയിലെ ഏറ്റവും വലിയ എതിരാളി റിലയൻസ് ജിയോയെ നേരിടാൻ പുതിയ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് എയർടെൽ കരുതുന്നത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ഈ പദ്ധതി ആദ്യമായി പരീക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ സർക്കിളുകളിലും എയർടെൽ VoLTE 4ജി നെറ്റ്‌വർക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്. ആദ്യം മുംബൈയിൽ പിന്നീട് കൊൽക്കത്ത, പിന്നാലെ മറ്റു നഗരങ്ങളിലും VoLTE നടപ്പിലാക്കും.
VoLTE സേവനം നൽകുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എയർടെൽ നെറ്റ്‌വർക്കിൽ സജ്ജമാക്കികഴിഞ്ഞു. VoLTE സേവനത്തിന് യോജിച്ച ഡിവൈസുകളുടെ ‘അവസാന നിമിഷ’ പരീക്ഷണങ്ങളും പൂർത്തിയായി വരികയാണ്.
വിവിധ ബ്രാൻഡുകളുടെ സ്മാർട്ഫോണുകളിൽ കമ്പനി ഇപ്പോൾ VoLTE പരീക്ഷിച്ചു കഴിഞ്ഞു. ജിയോണിയാണ് ഈ പരീക്ഷണങ്ങൾ വിജകരമായി പൂർത്തിയാക്കിയ ആദ്യ സ്മാർട്ട് ഫോൺ ബ്രാൻഡുകളിലൊന്ന്. ജിയോണിയുടെ ആദ്യ VoLTE P7 ഉൾപ്പടെയുള്ള വിവിധ മോഡലുകൾ എയർടെൽ VoLTE യ്ക്ക് യോജിച്ചവയാണെന്ന് കണ്ടെത്തി. ഇതിനു പുറമെ എയർടെൽ പുറത്തിറക്കുന്ന 4ജി ഹാൻഡ്സെറ്റിനും VoLTE സേവനം ലഭിക്കും.
നിലവിൽ റിലയൻസ് ജിയോ മാത്രമാണ് രാജ്യത്ത് VoLTE അഥവാ വോയ്‌സ് ഓവർ LTE സേവനം വാഗ്ദാനം ചെയ്യുന്നത്. ഡേറ്റ നെറ്റ്‌വർക്കിലൂടെയാണ് VoLTE ലഭ്യമാകുന്നത്. ഇതിൽ കോളുകൾ ചെയ്യുന്നതും ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐ.പി) മുഖേനയാണ്. ഈ സേവനം നൽകുന്നതിന് ഓപ്പറേറ്റർമാർക്ക് വളരെ തുച്ഛമായ ചെലവേ വരുന്നുള്ളൂ. VoLTE നടപ്പിലാകുന്നതോടെ ജിയോയെ വീഴ്ത്താൻ എയർടെൽ ഇനിയും നിരക്കുകൾ കുറച്ചേക്കുമെന്നാണ് കരുതുന്നത്.
ജിയോ തങ്ങളുടെ വരിക്കാർക്ക് പരിധിയില്ലാത്ത സൗജന്യ കോളുകൾ നൽകുന്നതിന്റെ രഹസ്യം VoLTE ടെക്നോളജിയായിരുന്നു. എയർടെലിനെ പോലെ ഇന്ത്യൻ വിപണിയിൽ മേധാവിത്വം പുലർത്തിയിരുന്ന നെറ്റ്‌വവർക്കുകളിൽ നിന്ന് ജിയോയിലേക്ക് വരിക്കാരുടെ ഒഴുക്കുണ്ടാകാനും ഇതിടയാക്കിയിരുന്നു.
രാജ്യമെമ്പാടും നെറ്റ്‌വർക്കിൽ VoLTE സൗകര്യം സജ്ജമാക്കുന്നതിന് എയർടെൽ നോക്കിയയുമായി 402 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരുന്നത്. റിലയൻസ് ജിയോയുടെ വരവോടെയാണ് എയർടെൽ ഇക്കാര്യം സജീവമാക്കിയത്. എയർടെൽ തങ്ങളുടെ കരുത്തുറ്റ 4 ജി നെറ്റ്‌വർക്ക് ഉയർത്തിക്കാട്ടി കാര്യക്ഷമതയും വേഗതയും അവകാശപ്പെടുമ്പോൾ ചെലവ് കുറഞ്ഞ ഡേറ്റ സേവനവും സൗജന്യ വോയ്‌സ് കോളുകളുമാണ് റിലയൻസ് ജിയോ ഉയർത്തിക്കാട്ടുന്നത്.
VoLTE അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കും സൗജന്യ വോയ്സ് കോളുകൾ നൽകാൻ കഴിയുന്ന സ്ഥിതിയിലേക്ക് എയർടെലിനെ എത്തിക്കും. ഇതിലൂടെ ഇന്ത്യൻ ടെലികോം രംഗത്തെ ആധിപത്യം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എയർടെൽ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..