ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുജാഹിദ് സമ്മേളനത്തിൽ പണക്കാട് തങ്ങൻമാർ പങ്കെടുത്തത് നല്ല കാര്യം. ഡോ ഹുസൈൻ രണ്ടത്താണി

മുജാഹിദ് സമ്മേളനത്തിൽ പാണക്കാട്, തങ്ങൻമാർ പങ്കെടുത്ത സംഭവത്തിൽ ആരും  അമർഷം പൂണ്ടേതില്ലെന്ന് ഡോ ഹുസൈൻ രണ്ടത്താണി തന്റെ ഫെയ്സ് ബുക്ക് എക്കൗണ്ടിൽ കുറിച്ചു
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം⬇
[മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് തങ്ങന്മാർ പങ്കെടുത്തത് നല്ല കാര്യമാണ്. അതിലാരും കുണ്ഠിതപ്പെടേണ്ട കാര്യവും ഇല്ല. ഇക്കാര്യം മുൻപേ ചെയ്തിരുന്നെങ്കിൽ സുന്നികളും മുജാഹിദുകളും തമ്മിൽ ഇതത്ര മാത്രം തമ്മിൽ തല്ല് ഉണ്ടാകുമായിരുന്നില്ല.. സുന്നികളും രണ്ടാകുമായിരുന്നില്ല. മനുഷ്യരും പള്ളികളും രക്ഷപ്പെടുമായിരുന്നു. ഇന്നത്തെ ഭീഷണമായ അവസ്ഥ മനസ്സിലാക്കി കാന്തപുരവും പാണക്കാട്ടെ തങ്ങന്മാരെ ക്ഷണിക്കണം. അവർ വരാതിരിക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാത്രം നേതൃത്വം എറ്റെടുത്തു ചെറുതാകുന്നതിനു പകരം എല്ലാ പാര്ടികളിലുമുള്ള മുസ്ലിംകളുടെ ആത്‌മീയ നേതൃത്വം ഏറ്റെടുത്തു മുസ്ലികളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ തങ്ങന്മാർ തയ്യാറാകണം. ഇന്നത്തെ അവസ്ഥയിൽ രാജ്യത്തിന്റെ സൗഹൃദം നില നിര്ത്താന് അത് സഹായകമായേക്കും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ മാത്രം നേത്രത്വം ആ കുടുംബത്തിന്റെ മഹനീയ പദവിക്ക്‌ യോജിക്കുന്നില്ല. ഇസ്‌ലാം എന്ന ശാന്തിയുടെ രാജപാതയിലൂടെ രാജ്യത്തിനു വഴി കാട്ടാൻ മുനവ്വറലി തങ്ങളും കുടുംബവും ചിന്തിക്കുമെങ്കിൽ അതേറ്റവും സന്തോഷകരമായിരിക്കും.തങ്ങന്മാരുടെ വലത്തും ഇടത്തും ഇരിക്കുന്നവർ അവരുടെ സൂഫി സയ്യിദ് പാരമ്പര്യത്തെ അംഗീകരിക്കുന്നവരല്ല.. അധികാരത്തിലേറാനുള്ള കോണിയായി മാത്രമേ ഇവർ ഈ സാത്വികരെ .കാണുന്നുള്ളൂ അവിടത്തെ മന്ത്രങ്ങളോ യന്ത്രങ്ങളോ ഇവർക്ക് വേണ്ട.. ചിന്താ പ്രവാഹത്തെ ചിറ കെട്ടി . പ്രതിരോധിക്കാമെന്നു മത നേതൃത്വങ്ങളും എന്നും വ്യാമോഹിച്ച്‌ പോകണ്ട ]

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......