ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുരുമുളക് ഇറക്കുമതി കര്‍ഷകര്‍ ദുരിതത്തില്‍

കുരുമുളക് ഇറക്കുമതി കര്‍ഷകര്‍ ദുരിതത്തില്‍
കൊച്ചി: യാതൊരു നിയന്ത്രണവുമില്ലാത്ത ഇറക്കുമതി മൂലം കുരുമുളകിന് ആഭ്യന്തര വിപണിയിലുണ്ടാകുന്ന വിലയിടിവ് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു .ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ കുറഞ്ഞ വില 500 രൂപയാക്കി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഉത്തരവ് ലംഘിച്ച് അതിലും കുറഞ്ഞ വിലയ്ക്കാണ് ഇറക്കുമതി നടക്കുന്നത്. ഉത്തരവു കൊണ്ട് ഒരു പ്രയോജനവും കേരളത്തിലെ കൃഷിക്കാര്‍ക്ക് ഉണ്ടായില്ലെന്നു ചുരുക്കം.
വിയറ്റ്‌നാം, ബ്രസീല്‍, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി നടക്കുന്നത്. ഈ രാജ്യങ്ങളില്‍ കുരുമുളക് ഉത്പാദനം വളരെ കൂടുതലാണ്. ഇവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയില്ലാത്ത കുരുമുളക് നിലവാരത്തില്‍ മികച്ച സംസ്ഥാനത്തെ കുരുമുളകുമായി കൂട്ടിക്കലര്‍ത്തിയാണ് കയറ്റുമതി ചെയ്യുന്നത്. ഇതു മൂലം വിദേശത്ത് കേരളത്തിലെ ചരക്കിന്റെ മേന്മയ്ക്ക് ഇടിച്ചില്‍ തട്ടുന്നതോടൊപ്പം വിലയിടിവും സംഭവിക്കുന്നു. ഉത്തരേന്ത്യന്‍ വിപണിയിലും വിദേശ കുരുമുളക് സുലഭമായി വിറ്റഴിക്കുകയാണ്.ഇതോടെ കേരളത്തിലെ കുരുമുളക് ഉത്തരേന്ത്യന്‍ വിപണിക്ക് പുറത്താവുകയും ചെയ്തു.ഈ അവസ്ഥയില്‍ പൊറുതിമുട്ടിയപ്പോഴാണ് കുരുമുളക് കൃഷിക്കാര്‍ പരാതിയുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്.ഒപ്പം, ഇറക്കുമതി കുരുമുളകിന് കുറഞ്ഞ വില (എംഐപി) പ്രഖ്യാപിക്കണമെന്ന് വാണിജ്യ മന്ത്രാലയത്തോട് സ്‌പൈസസ് ബോര്‍ഡിന്റെ ശുപാര്‍ശയുമുണ്ടായി. തുടര്‍ന്ന്, ഡിസംബര്‍ ആദ്യവാരത്തില്‍ കുരുമുളകിന്റെ കുറഞ്ഞ ഇറക്കുമതി വില 500 രൂപയായി നിജപ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. തുടക്കത്തില്‍ ഇറക്കുമതിക്ക് അല്പം ഇടിച്ചിലുണ്ടാവുകയും സംസ്ഥാനത്തെ കുരുമുളകിന്റെ വിലയില്‍ ചെറിയ വര്‍ദ്ധനവുണ്ടാവുകയും ചെയ്‌തെങ്കിലും വീണ്ടും വിപണി ഇറക്കുമതി ലോബിയുടെ കൈകളിലായി.ഇപ്പോള്‍, ഇറക്കുമതി കുരുമുളകിന്റെ വില കിലോഗ്രാമിന് 400 രൂപയാണ്.വിദേശ കുരുമുളകിന്റെ ഉത്പാദനം അവിടങ്ങളില്‍ വല്ലാതെ വര്‍ദ്ധിക്കുന്നതു കൊണ്ട് എട്ടു ശതമാനം ഇറക്കുമതി തീരുവ എന്നത് അവര്‍ ഗൗരവമായി കാണുന്നില്ല.
വില എത്ര കുറച്ചു വിറ്റാലും അവര്‍ക്ക് പരിക്കേല്‍ക്കുകയുമില്ല. ദുരിതം കേരളത്തിലെ കൃഷിക്കാര്‍ക്കാണ്. എംആര്‍പി നിശ്ചയിച്ച് ഉത്തരവിറക്കിയതല്ലാതെ അത് പാലിക്കുന്നുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചിട്ടുമില്ല. ഒരു വര്‍ഷത്തിനുള്ളില്‍ കുരുമുളകിന് 35 ശതമാനം വിലയിടിവാണുണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. ആസിയാന്‍ രാജ്യങ്ങളാണ് കുരുമുളക് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ നിന്നുള്ള ചരക്ക് ഇന്ത്യന്‍ വിപണിയിലെത്തുന്നത് ശ്രീലങ്ക വഴിയാണ് .ദക്ഷിണേന്ത്യന്‍ സ്വതന്ത്രവ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് എട്ട് ശതമാനം തീരുവയേയുള്ളു. ഈ ആനുകൂല്യമാണ് ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും ഇന്ത്യയിലെ കുത്തകകളും മുതലാക്കുന്നത്.രാജ്യാന്തര വിപണിയില്‍ കുരുമുളക് ഉത്പാദക രാജ്യങ്ങള്‍ വിലക്കുറച്ചാണ് കയറ്റുമതിക്ക് കരാര്‍തേടുന്നത്.ഇന്ത്യന്‍ കുത്തകകള്‍ അവ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് കൊള്ളലാഭം കൊയ്യുന്നു.
അടുത്ത അവസരത്തില്‍, ഇന്ത്യയുടെ കയറ്റുമതി നിരക്ക് ഒരു ടണ്‍ കുരുമുളകിന് 7000 ഡോളറായി നില്‍ക്കെ വിയറ്റ്‌നാം കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലേക്കു വന്നത് 3500 ഡോളര്‍ നിരക്കിലാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വിപണിയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ വന്‍കിട കയറ്റുമതി ലോബിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുണ്ടെന്ന് അവര്‍ ആരോപിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......