നിലപാട് മയപ്പെടുത്തി ബസുടമകള്; മിനിമം നിരക്ക് എട്ട് രൂപ സ്വീകാര്യമാണ്, വിദ്യാര്ത്ഥികളുടെ നിരക്ക് വര്ദ്ധിപ്പിക്കാനാണ് സമരം നടത്തുന്നതെന്നും ബസുടമകള
പാലക്കാട്: ബസ്ചാര്ജ് മിനിമം പത്ത് രൂപയാക്കാനല്ല സമരം നടത്തുന്നതെന്ന് ബസ് ഓപ്‌റേറ്റഷന് അസോസിയേഷന്. മിനിമം നിരക്ക് എട്ട് രൂപ എന്നത് സ്വീകാര്യമാണ്, എന്നാല് വിദ്യാര്ത്ഥികളുടെ നിരക്ക് വര്ധിപ്പിക്കണംമെന്നും നിലവിലെ സമരം ഇതിനായി ആണെന്നും ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് പാലക്കാട് അറിയിച്ചു.കഴിഞ്ഞ ബസ്സ് ചാര്ജ് വര്ദ്ധനവിന് ശേഷം 14 രൂപയാണ് ഡീസല് വര്ധനവ് ഉണ്ടായത്. ഇതു വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അതിനാല് നിലവിലെ സ്ഥിതി തുടരാനാവില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിഷന് കോര്ഡിനേഷന് സമിതി ചെയര്മാന് ഗോപിനാഥന് അറിയിച്ചു. വിദ്യാര്ഥികളുടെ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നും സ്വാശ്രയ വിദ്യാര്ത്ഥികള്ക്ക് കണ്സഷന് ഒഴിവാക്കണമെന്നും ഗോപിനാഥന് ആവശ്യപ്പെട്ടു.രാമചന്ദ്രന് കമ്മീഷന് റിപ്പോര്ട്ട്പൂര്ണമായും സര്ക്കാര് നടപ്പാക്കിയില്ല അതിലെ ഒരു ഭാഗം മാത്രമാണ് നടപ്പാക്കിയത്. റിപ്പോര്ട്ടിലെ വിദ്യാര്ത്ഥികളുടെ ചാര്ജ് വര്ധനവ്‌നെ സംബന്ധിച്ചുള്ള കാര്യങ്ങള് സര്ക്കാര് പൂര്ണമായും അവഗണിച്ചു. സര്ക്കാരുമായും വിദ്യാര്ത്ഥി സംഘടനകളുമയും ചര്ച്ചയ്ക്ക് തയ്യാറാണന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് അറിയിച്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..