അടൂരിന്റെ പരാമര്‍ശത്തിനെതിരെ സദസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു. എങ്കിലും അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. ഒന്നരക്കോടി രൂപയാണ് സിനിമ നിര്‍മിക്കാന്‍ നല്‍കുന്നത്. ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. സര്‍ക്കാര്‍ നല്‍കുന്ന തുക വാണിജ്യ സിനിമ എടുക്കാനുളളതല്ല. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടമാകും-അടൂര്‍ പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ക്ക് പണം നല്‍കരുത്. എങ്ങനെയാണ് പണം നല്‍കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫണ്ട് വാങ്ങിക്കുന്നവരെ മനസിലാക്കിക്കണം എന്നുള്‍പ്പെടെ സിനിമാ കോണ്‍ക്ലവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് പണം വാങ്ങി പടമെടുത്തവര്‍ക്കെല്ലാം കംപ്ലെയിന്റാണ്. അവര്‍ വിചാരിച്ചിരിക്കുന്നത് പണം ഇങ്ങനെ എടുത്ത് ഒരു ദിവസം തരുമെന്നും അത് കൊണ്ടുപോയി സിനിമ എടുക്കാമെന്നുമാണ്. അതങ്ങനെയല്ല. ജനങ്ങളുടെ നികുതി പണമാണിതെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഒരുപാട് പ്രധാനപ്പെട്ട വിഷയങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അതിനുമൊക്കെ വേണ്ടി ചെലവാക്കേണ്ടുന്ന തുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണം- അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദലിതുകളേയും സ്ത്രീകളേയും അപമാനിക്കുന്നതാണ് അടൂറിന്റെ പ്രസ്താവനയെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തുവന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..