വീട്ടു മുറ്റത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയില്‍ പീടികയ്ക്ക് സമീപം പറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്.
30വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ സമീപമുള്ള പറമ്ബിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..