കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ യുവാവ് മെട്രോ ട്രാക്കില്‍നിന്ന് താഴേക്ക് ചാടി. മലപ്പുറം സ്വദേശി തിരൂരങ്ങാടി സ്വദേശി നിസാറാണ് ചാടിയത്. സംഭവത്തിന് പിന്നാലെ മെട്രോ സർവീസുകള്‍ തടസ്സപ്പെട്ടു. ആത്മഹത്യാശ്രമമായിരുന്നു. റോഡിലേക്ക് വീണ നിസാറിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മെട്രോ സ്റ്റേഷൻ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്.
News4kerala
വാർത്തകൾ നേരോടെ നേരറിവോടെ