എയർടെൽ ഇനി പഴയ എയർടെൽ അല്ല, ജിയോയെ പൂട്ടാൻ അടുത്ത ആഴ്ച മുതൽ പുതു 4ജി! ഉപഭോക്താക്കൾക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതിൽ ഒരു കാര്യത്തിൽ മാത്രമേ എയർടെൽ, റിലയൻസ് ജിയോയുടെ പിന്നിലായിട്ടുള്ളൂ. അത് VoLTE യുടെ കാര്യത്തിലാണ്. പക്ഷേ ആ കുറവ് നികത്താൻ എയർടെൽ ഒരുങ്ങിക്കഴിഞ്ഞു. എയർടെല്ലിന്റെ അത്യാധുനിക 4ജി ടെക്നോളജി അടുത്ത ആഴ്ച തന്നെ അനൗദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. എയർടെൽ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാൻഡ് സ്മാർട്ഫോണുകളിൽ ഉടനെ എത്തുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ടെലികോം വിപണിയിലെ ഏറ്റവും വലിയ എതിരാളി റിലയൻസ് ജിയോയെ നേരിടാൻ പുതിയ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് എയർടെൽ കരുതുന്നത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ഈ പദ്ധതി ആദ്യമായി പരീക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ സർക്കിളുകളിലും എയർടെൽ VoLTE 4ജി നെറ്റ്‌വർക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്. ആദ്യം മുംബൈയിൽ പിന്നീട് കൊൽക്കത്ത, പിന്നാലെ മറ്റു നഗരങ്ങളിലും VoLTE നടപ്പിലാക്കും. VoLTE സേവനം നൽകുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എയർടെൽ നെറ്റ്‌വ...