കൂട്ടായി:വാടിക്കൽ കാട്ടിലപള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് സംഭവമെന്ന് പറയുന്നു. കാട്ടിലപള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ ആണ് മരിച്ചത്. കുത്തേറ്റ തുഫൈലിനെ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തിരൂർ ഡിവൈഎസ്പി സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ചെറിയ കത്ത് മനാഫ് സഫൂറ ദമ്പതികളുടെ മകനാണ് മരണപ്പെട്ട തുഫൈൽ സഫീന, അഫ്സൽ, ഫാസിൽ എന്നിവർ സഹോദരങ്ങളാണ്. തിരൂർ സി ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു..
വാർത്തകൾ നേരോടെ നേരറിവോടെ