ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരസ്യമായി തെറി വിളിച്ച് ജിഷ്ണുവിന്റെ അമ്മയെ ആക്രമിച്ച എസ്.ഐ : വീഡിയോ വൈറൽ

തിരുവനന്തപുരം (12.04.2017) : വഴിയോര കച്ചവടക്കാരായ യുവാക്കളെ കേട്ടാലറക്കുന്ന തെറി വിളിക്കുന്ന എസ്.ഐയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ സുനിൽകുമാറാണ് വഴിയോരത്ത് കച്ചവടം ചെയ്തിരുന്ന യുവാക്കളെ യാതൊരു പ്രകോപനവുമില്ലാതെ തെറി വിളിച്ചത്. യുവാക്കൾ ഇതിനോട് ശക്തമായി പ്രതികരിക്കുകയും വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കിൽ ഇടുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്ക് സമീപമാണ് സംഭവം. തണ്ണിമത്തൻ വിൽപ്പനക്കാരായ യുവാക്കളോട് എടുത്തുമാറ്റെടാ എന്ന് പറഞ്ഞു കൊണ്ട് തെറി വിളിക്കുകയായിരുന്നു. സാർ എസ്.ഐ ആയിരിക്കാം, പക്ഷേ തെറി പറയേണ്ട ആവശ്യമില്ലെന്ന് യുവാക്കൾ പറയുന്നതും വീഡിയോയിൽ ഉണ്ട്. പ്രതികരിക്കുന്ന യുവാക്കളെ എസ്.ഐ വീണ്ടും തെറി വിളിക്കുന്നതും ഭീഷണി മുഴക്കുന്നതും വീഡിയോയിൽ ഉണ്ട്. ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. പ്രതികരിച്ച യുവാക്കൾ ഗുണ്ടാ പശ്ചാത്തലമുള്ളവരാണെന്നാണ് എസ്.ഐ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ അടിവയറ്റിൽ ചവിട്ടുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സുനിൽകുമാർ. സാധുക്കളായ ...

മാതാവിന്‍റെ ദു:ഖം കാണാന്‍ ജഡ്ജിമാര്‍ക്ക് കണ്ണില്ലേ? ആനത്തലവട്ടം

ജിഷ്ണുവിന്‍റെ കുടുംബം സമരം ചെയ്യേണ്ടത് കോടതിക്ക് മുന്‍പിലെന്ന് സിപിഎം നേതാവ് ആനന്തലവട്ടം ആനന്ദന്‍. കോടതിയിലിരിക്കുന്ന ജഡ്ജിമാര്‍ കണ്ണും മൂക്കും ഇല്ലാത്തവരാണോ? മാതാവിന്‍റെ ദുഖവും കേരള ജനത അവര്‍ക്കൊപ്പം നില്‍ക്കുന്നതും കാണാന്‍ കണ്ണില്ലാത്തവരാണോ ജഡ്ജിമാര്‍? പൊലീസ് നടപടിയില്‍ തെറ്റുണ്ടെങ്കില്‍ ശിക്ഷിക്കേണ്ടേ? അതിന് ജഡ്ജിക്ക് അവകാശമുണ്ടല്ലോയെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം

Kerala news കുറ്റങ്ങൾ ഏറ്റു പറഞ്ഞ് കേദൽ! കൃത്യം നടത്തിയതിങ്ങനെ

തിരുവനന്തപുരം :നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേദല്‍ കുറ്റം സമ്മതിച്ചതായി ഡിസിപി. ഇന്ന് വൈകീട്ടാണ് കേദല്‍ പൊലീസിന്റെ പിടിയിലായത്.തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ കേദലിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദലിന്റെ അച്ഛനയെും അമ്മയെയും സഹോദരിയെയും ബന്ധുവുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയുകയായിരുന്നു. മാരാകായുധങ്ങള്‍ കൊണ്ട് തലക്കടിച്ചായിരുന്നു മരണമെന്നും താനൊറ്റക്കാണ് കൊല നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കാഡലിനെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍നിന്നാണ് ആര്‍.പി.എഫ് ഇന്ന് പിടികൂടിയത്. ചെന്നൈ മെയിലില്‍ ഇയാള്‍ തമ്പാനൂരില്‍ എത്തിയതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ കര്‍ശന പരിശോധനയിലാണ് കാഡല്‍ ജിന്‍സണ്‍ പിടിയിലായത്. നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ട് 117-ല്‍ റിട്ട. പ്രഫസര്‍ രാജ തങ്കം (60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), മകള്‍ കരോലിന്‍...

Kerala newട കുടുoബത്തെ ഇല്ലാതാക്കിയത് സാത്താൻ സേവയ്ക്ക് വേണ്ടി എന്ന് പ്രതി!

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെ കൊലപ്പെടുത്തിയത് ചെകുത്താന്‍ സേവക്ക് വേണ്ടിയെന്ന് പൊലീസ്. ഇക്കാര്യം പിടിയിലായ കേദല്‍ ജിന്‍സണ്‍ സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ  കേദലിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.ഡി സി പി അരുള്‍ കൃഷ്ണയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.  ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോളാണ് ഇയാളെ ആര്‍പിഎഫ് പിടികൂടിയത്. ഇന്നലെയാണ് തിരുവനന്തപുരം നന്തന്‍കോട് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Kerala crime newsനന്തന്‍കോട് കൂട്ടക്കൊലപാതകം: കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേദല്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേദൽ ജീൻസൺ രാജ (30) കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം താന്‍ ചെന്നൈയിലേക്കാണ് രക്ഷപ്പെട്ടതെന്നും കേദന്‍ പൊലീസിനോട് വെളിപ്പെടുത്തി. പിന്നീട് തിരിച്ചുവന്ന ഇയാളെ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനാണ് ഇയാള്‍ തിരിച്ചുവന്നതെന്നാണ് സൂചന. കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. നന്തൻകോട് കൊല്ലപ്പെട്ട ദന്പതികളുടെ ഏക മകനായ ഇയാള്‍ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. വീട്ടില്‍നിന്നും കണ്ടെടുത്ത നാലു മൊബൈല്‍ ഫോണുകളും ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വിവിഐപി മേഖലയിലെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ ...

ബംഗാളി യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹത

രണ്ടത്താണി കിഴക്കേ പുറത്ത് വാടക വീട്ടിൽ ബംഗാൾ  യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .ബംഗാൾ പാൻസ്കുര സ്വദേശിയും കുറുകത്താണി വാരിയത്തുള്ള സോഫ കമ്പനിയിലെ ജോലിക്കാരനുമായ സഹീറലിയുടെ ഭാര്യ റസിയ ഖാത്തൂനെ (20) മരിച്ചനിലയിൽ കണ്ടത്.കയറ് കഴുത്തിൽ ചുറ്റി നിലത്ത് മുട്ടുകുത്തി കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ ആളനക്കം കേൾക്കാതായപ്പോൾ അയൽ വീട്ടിലുള്ളവർ വന്ന് നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്..നാട്ടുകാർ വിവരം നൽകിയതനുസരിച്ച് വളാഞ്ചേരി സി ഐ കെ എം സുലൈമാന്റെയും കൽപകഞ്ചേരി എസ് ഐ പി സംഗീതിന്റെയും നേതൃത്വത്തിൽ പോലീസെത്തി തെളിവുകൾ ശേഖരിച്ച് അന്വോഷണം നടത്തി വരികയാണ്! സoഭ വത്തിന് ശേഷം ഭർത്താവ് സഹീറീനെ കാൺമാനില്ല ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ ജിതമാക്കി സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Kerala news :അവസാനം ഈ അമ്മയുടെ കണ്ണീർ മുഖ്യമന്ത്രിയും കണ്ടു! മഹിജ സമരം പിൻവലിച്ചു

തിരുവനന്തപുരം ( 09.04.2017) : ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായിട്ടില്ലെന്ന  നിലപാടിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതോടെ ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ അമ്മയെ ഫോണിൽ വിളിച്ചു നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ജിഷ്ണുവിന്റെ വധത്തിന് ഉത്തരവാദികളായ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യും. പോലീസ് ആസ്ഥാനത്ത് നടന്ന അതിക്രമത്തെകുറിച്ച് അന്വേഷണം പൂർത്തിയായാലുടൻ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെമേൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മഹിജയെ അറിയിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സമരം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് കർശനമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് പെട്ടെന്ന്തന്നെ ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിക്കുകയായിരുന്നു. അഡ്വ.സി.പി.ഉദയഭാനു, കെ.വി.സോഹൻ എന്നിവരാണ് സർക്കാരിനുവേണ്ടി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളു...

Kerala news; ജിഷ്ണു കേസില്‍ പ്രതിയായ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതിയാണ് ശക്തിവേല്‍. കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു ദിവസമായി ശക്തിവേല്‍ ഇവിടെയാണ് കഴിഞ്ഞിരുന്നത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് നടപടി. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്. മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍, നാലാം പ്രതി അസിസ്റ്റന്റ് പ്രഫ. സി.പി.പ്രവീണ്‍, അഞ്ചാം പ്രതി ദിപിന്‍ എന്നിവരാണ് സംസ്ഥാനം വിട്ടത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിഴല്‍ പൊലീസ് ഉള്‍പ്പെടുന്ന അന്വേഷണസംഘം അഞ്ചു ടീമായി തിരിഞ്ഞു തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രതികളെ പിന്തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അറസ്റ്റ്

Local news: പിറകോട്ടെടുത്ത വാഹനത്തിനിടയിപ്പെട്ട് ഒരാൾ മരണപ്പെട്ടു

മലപ്പുറം കൽപ്പകഞ്ചേരിയിൽ പിറ കോട്ടെടുത്ത  വാഹനത്തിനിടയിൽ കുരുങ്ങി മധ്യവയസ്കൻ മരണപ്പെട്ടു ! കല്ലിങ്ങൽ  പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപമണ് സംഭവം ഉണ്ടായത് ! പിറകോട്ടെടുത്ത   ടെoമ്പോ ട്രാവലിനും മതിലിനും ഇടയിൽ കുരുങ്ങിയതാണ്  മരണത്തിന് കാരണം ആയത് ! പാലക്കാട് സ്വദേശി ചന്ദ്രൻ ആണ് മരണപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ ചന്ദ്രനെ അടുത്തുള്ള സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!

Kerala news താമരശ്ശേരി ചുരത്തിൽ വാഹനാപകടം യാത്രക്കാർ അൽഭുതമായി രക്ഷ

ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. പുലർച്ചെ മൂന്നിനു എട്ടാം വളവിനു ശേഷമാണ് അപകടമുണ്ടായത്. സുരക്ഷാ മതിലിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. തൊടുപുഴയിൽനിന്നു വയനാട്ടിലേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരടക്കം 20 പേരാണ് ബസിൽ ഉണ്ടായിരുന്നത്

ചായയും പരിപ്പുവടയും കഴിച്ച് പെട്ടിക്കടയില്‍ നിന്ന തോക്കുസ്വാമി കലാപത്തിന് ശ്രമിച്ച് അറസ്റ്റിലായ ‘കോമഡിക്കഥ’ ഇങ്ങനെ

തോക്കുസ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയെ അറിയാത്തവര്‍ ചുരുക്കം. ഇടയ്ക്കിടെ വിവാദമുണ്ടാക്കി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാമിക്ക് പിന്നീട് മാര്‍ക്കറ്റ് കുറയുകയും ചാനല്‍ വിട്ട് ഫേസ്ബുക്ക് വഴി ഓപ്പറേഷന്‍ തുടരുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നാലു ചീത്ത വിളിച്ച് ജയിലിലായിരുന്ന ഹിമവല്‍ഭദ്രാനന്ദ ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ജാമ്യമില്ലാതെ പതിനാലു ദിവസം റിമാന്‍ഡിലായത്. കേരള പോലീസിന്റെ ആടിനെ പട്ടിയാക്കുന്ന അക്കഥ ഇങ്ങനെ. ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. മഹിജ ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും കെട്ടും കിടക്കയുമായി തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം. സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്ക്കുമ്പോഴാണ് മഹിജയെ പോലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നത്. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്‌ഐയുടെ...

Kerala newsമുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ മഹിജ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് എം എം മണിയുടെ പരിഹാസം

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നാല്‍ മതിയെ മഹിജയുടെ പ്രതികരണത്തോടായിരുന്നു മണിയുടെ പരിഹാസം. മുഖ്യമന്ത്രി കാണാന്‍ എത്തുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് മണി പറഞ്ഞു. കതകടച്ചിട്ട് കാണേണ്ട എന്നു പറഞ്ഞാല്‍ അത് അപമാനമാകും. മഹിജ മറ്റാരുടേയോ കൈകളില്‍ കളിക്കുകയാണെന്നും മണി പറഞ്ഞു. മലപ്പുറം മുസ്‌ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മണി മഹിജയെ പരിഹസിച്ചത്. മഹിജയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് മണി നേരത്തേയും രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും അവര്‍ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കയ്യിലാണെന്നുമായിരുന്നു മണിയുടെ വിമര്‍ശനം.സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മഹിജയ്ക്ക് നേരെയുണ്ടായ അതിക്രമത്തിന് തൊട്ടുപിന്നാലെയായിരുന്നു മണിയുടെ പ്രതികരണം.

Kerala newsഅറസ്റ്റ് നിയമ വിരുദ്ധം ? പൊലീസിനെതിരെ ഷാജഹാന്റെ കുടുംബം നിയമ നടപടിയിലേക്ക്

തിരുവനന്തപുരം: പൊലീസ് അറസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കെ എം ഷാജഹാന്റെ കുടുംബം ഒരുങ്ങുന്നു. തികച്ചും അന്യായമായ അറസ്റ്റാണ് നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.നിരവധി പൊതു പ്രശ്‌നങ്ങളില്‍ ഇടപെട്ടു വരുന്ന ഷാജഹാനെ പിടികൂടി ജാമ്യമില്ലാ വകുപ്പ് പ്രകാരം തുറങ്കിലടച്ചതും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നത്. ഷാജഹാന്‍ ജാമ്യത്തിലറങ്ങിയതിനു ശേഷം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. നേരത്തെ ഷാജഹാന്റെ അറസ്റ്റിനെതിരെ ശക്തമായി രംഗത്തു വന്ന അമ്മ എല്‍.തങ്കമ്മ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. സമരം ആരംഭിച്ച് അര മണിക്കൂറിനു ശേഷമാണ് ഷാജഹാന്‍ സ്ഥലത്ത് എത്തിയതെന്നാണ് അമ്മ പറയുന്നത്. പക വീട്ടലാണ് നടന്നതെന്നാണ് ആക്ഷേപം. അതേസമയം വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദ സമരം നടക്കുന്നുണ്ടെന്ന് പോലും അറിയാതെയാണ് പൊലീസ് ആസ്ഥാനത്തെത്തിയതെന്ന വാദവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുന്‍പ് പൊലീസ് സ്റ്റേഷനില്‍ തോക്കുമായി ചെന്ന് ഉദ്യോഗസ്ഥരെ മുള്...

National news ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു! മികച്ച നടി സുരഭി മലയാളം മികച്ച നടൻ അക്ഷയ് കുമാർ ഹിന്ദി

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്ഷയ് കുമാറാണ് മികച്ച നടന്‍. രുസ്തമിലെ അഭിനയത്തിനാണ് പുരസ്കാരം. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം മോഹന്‍ലാല്‍ നേടി. പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥാകൃത്തായി മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനെ തെരഞ്ഞെടുത്തു. മികച്ച സൌണ്ട് ഡിസൈനര്‍ ജയദേവനാണ്. ചിത്രം കാട് പൂക്കുന്ന നേരം. ആക്ഷന്‍ കോറിയാഗ്രാഫിക്കുള്ള അവാര്‍ഡ് പീറ്റര്‍ ഹെയ്ന്‍ നേടി. ചിത്രം പുലിമുരുകന്‍. കുഞ്ഞുദൈവം എന്ന സിനിമയിലെ അഭിനയത്തിന് ആദിഷ് പ്രവീണ്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം പിങ്ക് ആണ്. രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കറാണ് മികച്ച തമിഴ് ചിത്രം. മികച്ച മറാഠി സിനിമയായി കസവ് തെരഞ്ഞെടുക്കപ്പെട്ടു. തിരുനാവുക്കരശാണ് മികച്ച ഛായാഗ്രാഹകന്‍. ആബ മിക...

Kerala news ജിഷ്ണുവിന്റെ സഹോദരിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം

നദാപുരം വളയത്തെ ജിഷ്ണുവിന്റെ വീട്ടിൽ നിരാഹാരം കിടക്കുന്ന സഹോദരിയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാൻ നീക്കം. ഇവരുമായി ചർച്ച ചെയ്യാൻ നാദാപുരം ഡിവൈഎസ്പി ഇവരുടെ വീട്ടിലെത്തിയിട്ടുണ്ട്. മഹിജക്കും സഹോദരനുമെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ വീട്ടിൽ പത്തോളം പേർ സഹോദരിക്കൊപ്പം അറസ്റ്റിലാണ്. നിരാഹാര സമരം രണ്ടാം ദിവസം നീണ്ടുവെന്നും തിരുവനന്തപുരത്ത് ക്രൂരമായ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ നിരാഹാരം തുടരുമെന്നാണ് ബന്ധുക്കളും സഹോദരിയും വ്യക്തമാക്കിയത്

ജിയോ സമ്മർ സർപ്രൈ സ് ഓഫർ ഇന്ന് പിൻവലിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ

Menu BUSINESS NEWS April 7, 2017, 10:39 am പ്രൈം അംഗത്വം എടുത്തവര്‍ക്ക് ജൂണ്‍ വരെ സൗജന്യം ലഭിക്കുമോ? ജിയോ ‘സമ്മര്‍ സര്‍പ്രൈസ്’ പിന്‍വലിക്കുമ്പോള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചതാണ് ടെലികോം രംഗത്തെ ഏറ്റവും ചൂടേറിയ വാര്‍ത്ത. പ്രൈം അംഗത്വമെടുക്കാനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടിയത് റദ്ദാക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് ജിയോയുടെ പ്രതികരണം. നീട്ടിയ സൗജന്യ ഓഫര്‍ ഏതാനും ദിവസത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 1. എന്തായിരുന്നു സര്‍പ്രൈസ് ഓഫര്‍ സൗജന്യ സേവനം അവസാനിച്ച മാര്‍ച്ച് 31നാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചത്. 99 രൂപയ്ക്ക് പ്രൈം അംഗത്വവും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതാണ് ഈ ഓഫര്‍. ജൂലൈ ഒന്നു മുതല്‍ മാത്രമേ നല്‍കിയ തുകയ്ക്കുള്ള ഉപയോഗം കണക്കാക്കി തുടങ്ങുകയുള്...

market news ജിയോ സൗജന്യ ഓഫർ നിർത്തുന്നു! സൗജന്യ ഓഫർ നിർത്താൻ 'ട്രായുടെ നിർദ്ദേശം

ന്യൂഡല്‍ഹി: ജിയോക്കും യൂസര്‍മാര്‍ക്കും പ്രഹരം നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. സൗജന്യ കാലാവധി പിന്‍വലിക്കണമെന്ന് ട്രായ് റിലയന്‍സിനോട് ആവശ്യപ്പെട്ടു. പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി നീട്ടിയത് റദ്ദാക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് റിലയന്‍സ് അറിയിച്ചു.

kerala news ജിഷ്ണു കേസ് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഇനാം

തിരുവനന്തപുരം: ജിഷ്ണു കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്ന് പോലീസ്. ഡിജിപിയാണ് ഇനാം പ്രഖ്യാപിച്ചത്. ഒളിവിൽ പോയ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കാണ് ഇനാം. കൂടാതെ പ്രതികളുടെ വിവരങ്ങൾ തേടി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാർക്ക് ലോക്നാഥ് ബഹ്റ കത്തയച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിർദേശപ്രകാരമാണ് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചത്

Kerala news എന്താണ് ആ ബാഹ്യ ശക്തി ബാഹ്യശക്തി വീണ്ടും എടുത്തിട്ട് മുഖ്യനെറെ ഫെയ്സ് ബുക്ക് പോസ്റ്റ്‌

ജിഷ്ണുവിന്റെ ഘാതകരെ ഒരാഴ്ച്ചക്കകം  അറസ്റ്റു ചെയ്യുമെന്ന ഡിജിപിയുടെ ഒരു വാക്കിൻ മേലായിരുന്നു അന്ന് ജിഷ്ണുവിന്റെ അമ്മയും കുടുoബാo ഗ ങ്ങളും സമരത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ കേസിലെ മുഖ്യ പ്രതിയായ നെഹ്റു കോളേജ് മാനേജർ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുകയും  ജാമ്യത്തിൽ വിടുകയും ചെയ്തത് .ഇതിനാലാണ്  ആകുടുംബം DGPA കാണാൻ വീണ്ടും DGP ഓഫീസിലെത്തുന്നത്  അതിൽ പതിനാറ് സംഘoഗൾ  ഉണ്ടെന്ന് ആ കുടുംബവുo സമ്മതിക്കുന്നതുമാണ്! എന്നാൽ ബാഹ്യ ശക്തികൾ ഇടപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റഡിയിലെടുത്ത  തോക്ക്  സ്വാമി ഒഴികെ ബാക്കി നാല് പേരുo ഈ സമരം തുടങ്ങു സുഴേ  ഇവരുടെ കൂടെ രംഗത്തുണ്ടായിരുന്നവരാണെന്ന് ജിഷ്ണുവിന്റെ അമ്മയും അമമാവനും സമമതിക്കുന്നതുമാണ്! എന്നാൽ ബാഹ്യ ശക്തികൾ എന്ന് പറഞ്ഞ് അറസ്റ്റു ചെയ്തവർ കുറ്റ  സമ്മതം നടത്തുകയോ അത് കേരളാ പോലീസിന് തെളിയിക്കാനോ സാധിച്ചിട്ടില്ല! എന്നിട്ടും കേരളാ പോലീസും മുഖ്യനും പറയുന്നു ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ടെന്ന് ?എന്താണ് അവർ പറയുന്ന ബാഹ്യശക്തികൾ ആദ്യം ഇത് തെളിയിക്കണ്ടെ തല്ലെ! അതോ പോലീസിന്റെ വീഴ്ച്ച മറച്ചുവെക്കാനുള്ള  ഒരു ഉപായം മാത്രം ആകുമോ ഈ ...

Kerala newsമറുപടിയുമായി പിണറായി: ഇനിയൊരു ജിഷ്ണു ഉണ്ടാകരുത്; കുടുംബത്തിന് നീതി ലഭിക്കും

കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും. സംസ്ഥാനത്ത് ഇനിയൊരു ജിഷ്ണു ഉണ്ടാകരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി കോഴിക്കോട് ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ഉയരുന്ന വിവാദങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ജിഷ്ണുവിന്റെ അമ്മ മഹിജയോ കുടുംബമോ സർക്കാരിനെതിരെ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ജിഷ്ണുവിന്റെ കുടുംബത്തോട് പൂർണമായും അനുഭാവം വെച്ചുപുലർത്തുന്ന സമീപനമാണ് സർക്കാരിനുള്ളത്. ജിഷ്ണു മരിച്ചതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭയിൽ തീരുമാനമെടുത്തത് ആ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാനാണ്. കുട്ടി നഷ്ടപ്പെട്ടതിന് പകരമാകില്ലെന്നറിയാമെങ്കിലും ഒരു ആശ്വാസമെന്ന നിലക്കാണ് തുക പ്രഖ്യാപിച്ചതും കൈമാറിയതും. ആത്മഹത്യക്ക് നയിക്കാനിടയായ സംഭവം സംശയകരമായി ഉയർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണസംഘത്തെ എതിർത്തോ, പോരായ്മ ചൂണ്ടിക്കാട്ടിയോ ജിഷ്ണുവിന്റെ കുടുംബം ...

Kerala newsഎംഎ ബേബിയെ തള്ളി പിണറായി; പോലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചത് എന്നറിയില്ല

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ മർദിച്ച സംഭവത്തിൽ പോലീസ് നടപടിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചത് എന്ന് എനിക്കറിയില്ല. എംഎ ബേബിയുടെ അഭിപ്രായത്തെ കുറിച്ച് ബേബിയോട് തന്നെ ചോദിക്കണമെന്നും പിണറായി പ്രതികരിച്ചു. പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് നേരത്തെ എംഎ ബേബി നടത്തിയിരുന്നത്. എന്നാൽ പിണറായി ഇത് അപ്പാടെ തള്ളിക്കളഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പോലീസ് നയം മനസ്സിലാക്കത്തവരാണ് ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ അതിക്രമം കാണിച്ചതെന്നായിരുന്നു ബേബി പ്രതികരിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി വേണമെന്നും ബേബി പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പോലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചത് എന്ന് തനിക്കറിയില്ലെന്ന് പിണറായി പ്രതികരിച്ചത്