അതുല്യനടന്‍ സത്യന്റെ ഒാര്‍മ്മകള്‍ക്ക് ഇന്ന് 46 വയസ്. സിനിമയും വ്യക്തിജീതവും മലയാളിക്ക്് പാഠപുസ്തകമാക്കി നല്‍കിയ മഹാ നടന്‍, നായക സങ്കല്‍പ്പത്തിന്റെ സൗന്ദര്യമെന്ന അളവുകോലിനെയാകെ പൊളിച്ചെഴുതി.അധ്യാപകന്‍, സെക്രട്ടേറിയറ്റ് ഗുമസ്ഥന്‍, ആര്‍മി സുബൈദാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നീ വേഷങ്ങളാകെ അഴിച്ചുവെച്ച്് അദ്ദേഹം കലയുടെ ലോകത്തെക്ക് കടന്നെത്തി. ആദ്യ സിനിമ 1951 ലെ ത്യാഗസീമ തിയേറ്ററില്‍ എത്തിയില്ലെങ്കിലും രണ്ടാമത്തെ ചിത്രമായ ആത്മസഖിയില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രമായി. പിന്നീട് മുഴുവന്‍ സമയ സിനിമ പ്രവര്‍ത്തകനായി മാറുകയുമായിരുന്നു. അങ്ങനെ സത്യനേശന്‍ നാടാര്‍ സത്യനായി. 1954ലെ രാമുകാര്യാട്ട് പി ഭാസ്‌കരന്‍ കൂട്ടുകെട്ടിന്റെ നീലക്കുയില്‍ സത്യന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു മുടിയനായ പുത്രനിലെ രാജന്‍, ചെമ്മീനിലെ പളനി, വാഴ്‌വേമായത്തിലെ സൂചീന്ദ്രന്‍, തച്ചോളി ഒതേനനിലെ ഒതേനന്‍ എന്നീ കഥാപാത്രങ്ങളൊക്കെ സത്യന്‍ സ്്ക്രീനില്‍ അവിസ്മരണീയമാക്കുകയായിരുന്നു. അര്‍ബുധത്തിന്റെ കഠിന വേദനയിലും അഭിനയത്തെ അടങ്ങാത്ത ദാഹത്തോടെ സമീപിച്ച സത്യന്‍ ഒരിക്കലും മറക്കാത്ത ഒരുപിടി ...