ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാഷ്ട്രീയം പറയുന്നത് നിറുത്തി സമ്പദ് വ്യവസ്ഥ പുനർ നിർമ്മിക്കൂ മൻമോഹൻ സിംഗ്

🌍 *രാഷ്ട്രീയം പറയുന്നത് നിര്‍ത്തി സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കണം - മന്‍മോഹന്‍* 👉 സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് ദുര്‍ബല വിഭാഗങ്ങളിലും വ്യാവസായ രംഗത്തും നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ബ്ലൂംബെര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ സിങിന്റെ നിരീക്ഷണം. നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനിയെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു 🎀  *24×7വാർത്തകൾ*🎀

വോയിസ് കോള്‍ സേവനങ്ങള്‍ റിലയന്‍സ് അവസാനിപ്പിക്കുന്നു

ദില്ലി : റിലയന്‍സ് വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. എയര്‍സെല്ലുമായുള്ള ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചത്. ഡിസംബര്‍ ഒന്നുമുതല്‍ വോയിസ്  കോള്‍ സേവനങ്ങള്‍ ലഭ്യമാകില്ല. ട്രായുടെ നിര്‍ദേശാനുസരണം ഉപഭോക്താക്കള്‍ക്ക് വര്‍ഷാവസാനത്തോടെ മറ്റ് നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ സാധിക്കും. അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍ വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ആശങ്കയിലാക്കുന്നത്. നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ലഭ്യമായത് കൊണ്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് മാറാന്‍ സാധിക്കുമെങ്കിലും അത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് തന്നെയാണ്. റിലയന്‍സ് കമ്യൂണിക്കേഷന്‍ ഇനിമുതല്‍ 4ജി സേവനങ്ങള്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കുക.  2ജി, 3ജി സേവനങ്ങള്‍  നിര്‍ത്താന്‍ റിലയന്‍സ് തീരുമാനിച്ചിരുന്നു. നിലവില്‍ ആന്ധ്ര പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങി എട്ട് ടെലികോം സര്‍ക്കി...

കണ്ണൂർ അപകടം: യാത്രക്കാർ യാത്രക്കാർ കാത്തു നിൽക്കുന്നതായി അറിയിച്ചിട്ടും വേഗത കുറച്ചില്ല

✴ *കണ്ണൂർ അപകടം: യാത്രക്കാർ കാത്തു നിൽക്കുന്നതായി അറിയിച്ചിട്ടും സ്പീഡ് കുറച്ചില്ല* 👉 കണ്ണൂർ പഴയങ്ങാടി– പിലാത്തറ റോഡിൽ ചെറുതാഴം മണ്ടൂരിൽ കേടായി നിർത്തിയിട്ട ബസിനുപിന്നിൽ മറ്റൊരു ബസിടിച്ച് അഞ്ചു പേർ മരിച്ച സംഭവത്തിൽ, മനപൂർവമായ നരഹത്യാക്കുറ്റത്തിനു ബസ് ഡ്രൈവർക്കെതിരെ കേസെടുക്കും. യാത്രക്കാർ കാത്തുനിൽക്കുന്നതായി കേടായ ബസിലെ ജീവനക്കാർ പിന്നിലെ ബസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്ന വിവരത്തെ തുടർന്നാണു കടുത്ത വകുപ്പു ചുമത്തുന്നത്. സാധാരണ വാഹനാപകടങ്ങളിൽ മരണമുണ്ടായാൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുക്കുക. അപകടമുണ്ടാക്കിയ വിഘ്നേശ്വര ബസിലെ ഡ്രൈവർ രുധീഷ് (25) ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങിയിരുന്നു.

സൗദിയിലെ ഇന്ത്യൻ യുവാക്കളെ ഐ എസിൽ ചേർത്തയാൾ മുംബൈയിൽ പിടിയിൽ

🌍 *സൗദിയിലെ ഇന്ത്യന്‍ യുവാക്കളെ ഐഎസില്‍ ചേര്‍ത്തയാള്‍ മുംബൈയില്‍ അറസ്റ്റില്‍* 👉 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധം സംശയിക്കുന്നയാളെ മുബൈ വിമാനത്താവളത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്  അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ തീവ്രവാദികളുടെ സംഘത്തെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിക്കുന്നു എന്ന് സംശയിക്കുന്ന ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശിയായ അബുസെയിദാണ് പിടിയിലായത്. റിയാദില്‍ ജീവിക്കുന്ന അബുസെയിദ് സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ ഇന്ത്യക്കാരായ യുവാക്കളെ  മതമൗലികവാദികളാക്കി ഐഎസിലേക്ക് ആകര്‍ഷിക്കുന്നുവെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ്കുമാര്‍ പറയുന്നു.

ഇന്ത്യ ന്യൂസിലാൻറ് പോരാട്ടത്തിനായി കാര്യവട്ടം ഒരുങ്ങി

*ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടത്തിനായി കാര്യവട്ടം ഒരുങ്ങി; ടീമുകള്‍ രാത്രിയെത്തും* 👉 ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീമുകള്‍ ഞായറാഴ്ച നഗരത്തിലെത്തും. രാജ്കോട്ടില്‍നിന്നും ചാര്‍ട്ടര്‍ വിമാനത്തില്‍ രാത്രി 11.30-ന് എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കോവളത്തെ ലീല ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെമുതല്‍ ഉച്ചവരെ ന്യൂസീലന്‍ഡ് ടീമിനും ഉച്ചയ്ക്കുശേഷം ഇന്ത്യന്‍ ടീമിനുമാണ് പരിശീലനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

വികസന വിരോധികളുടെ വിരട്ടൽ നടക്കില്ലെന്ന്! പിണറായി

✴ *വികസന വിരോധികളുടെ വിരട്ടല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി* 👉 നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ഭാഷയിലാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പിണറായി നിലപാട് വ്യക്തമാക്കിയത്. ഗെയ്ല്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍ വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നടൻ വെട്ടൂർ പുരുഷോത്തമൻ അന്തരിച്ചു!

✴ *നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു* 👉നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു (70).  വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രിനില്‍ ചില പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 🎀 *24×7വാർത്തകൾ*🎀   🎉🎉🎉🎉🎉🎉🎉🎉🎉

കൊച്ചിയിലെ ഹോട്ടലുകളിൽ റെയ്ഡ്ഡ്

*കൊച്ചിയിലെ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചു* എറണാകുളം ജില്ലയിൽ രണ്ടിടങ്ങളിലായി ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. കൊച്ചി കലൂരിലെ റഹ്മാനിയ ഹോട്ടലിലും കോതമംഗലം ടൗൺ പരിസരത്തെ നാല് ഹോട്ടലുകളിലുമാണ് റെയ്ഡ് നടന്നത്.

സംസ്ഥാന ബഡ്ജററ് ഫെബ്രുവരി ആദ്യവാരം

🌍 *സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം; അവതരിപ്പിക്കുന്നത് പൂർണ ബജറ്റ്* 👉 സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. ഇതിനായി ജനുവരി അവസാനം സഭ സമ്മേളിക്കും. മാര്‍ച്ച് മാസത്തില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. 1980ൽ സബ്ജക്ട് കമ്മറ്റി നിലവിൽ വന്ന ശേഷം മാർച്ച് 31ന് മുൻപ് ആദ്യമായി പൂർണ ബജറ്റ് അവതരിപ്പിച്ചത് 2004ൽ വക്കം പുരുഷോത്തമനാണ്. അതിനുശേഷം മാർച്ച് 31നു മുൻപ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് തോമസ് ഐസക്കാണ്. നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച മാന്ദ്യത്തെ മറികടക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം