ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
കാണാതായ തത്തയെ കണ്ടെത്തി നൽകുന്നവർക്ക് 25,000 രൂപ സമ്മാനവുമായി വീട്ടമ്മ പട്‌ന: കാണാതായ തത്തയെ കണ്ടെത്തി നൽകുന്നവർക്ക് ഇരുപത്തി അയ്യായിരം രൂപ സമ്മാനം പ്രഖ്യാപിച്ച് ബിഹാറിൽ നിന്നുളള ഒരു വീട്ടമ്മ. തന്റെ തത്തയെ തിരികെയെത്തിക്കുന്നതാരായാലും അവർക്ക് പണം നൽകുമെന്നാണ് ബബിതാദേവി പറയുന്നത്. ജനുവരി ആദ്യമാണ് ബബിതാദേവിയുടെ തത്തയെ കാണാതാകുന്നത്. നാവാഡ ജില്ലയിലെ വാർസാലിഗഞ്‌ജിൽ താമസിക്കുന്ന വീട്ടമ്മ തന്റെ തത്തയെ തിരിച്ചെത്തിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് നാടെങ്ങും പോസ്റ്ററുകൾ പതിക്കുകയും, നോട്ടീസുകൾ വിതരണം ചെയ്യുകയുമായിരുന്നുവെന്ന് ജില്ലാ പൊലീസ് ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എട്ടു വർഷമായി ബബിതാദേവി അരുമയായി വളർത്തിയിരുന്ന തത്തയാണിത്. തത്ത ബബിതാദേവിയുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു. തത്തയെ കാണാതായതു മുതൽ ബബിതാദേവിക്ക് ഉറക്കമില്ലാതായി. ഇതിനേത്തുടർന്നാണ് പരസ്യം നൽകാൻ തീരുമാനിച്ചത്; ബബിതാദേവിയുടെ കുടുംബസുഹൃത്തായ ബച്ചൻ പാണ്ഡേ പറഞ്ഞു. ബബിതാദേവിയുടെ മൂന്നു മക്കളും, അടുത്ത ബന്ധുക്കളുമെല്ലാം തത്തയെ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയയിലടക്കം അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട...
മാധ്യമ ലോകത്തെ ഞെട്ടിക്കുന്ന ലൈവ് ഷോയുമായി നികേഷ് കുമാര്‍ തിരിച്ചുവരുന്നു കൊച്ചി: മാധ്യമ ലോകത്തെ ഞെട്ടിക്കുന്ന ലൈവ് ഷോയുമായി എം.വി. നികേഷ് കുമാര്‍ തിരിച്ചുവരുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒരു മണിക്കൂര്‍ നീളുന്ന ലൈവ് ഷോയുമായിട്ടാണ് നികേഷ് കുമാറിന്റെ തിരിച്ചുവരവ്. നികേഷ് കുമാര്‍ ലൈവ് ഷോ എന്നാണ് പോഗ്രാമിന്റെ പേരെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്നുമായിരിക്കും പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണം നടക്കുക. വിവിധ സ്ഥലങ്ങളിലെ ജനകീയ വിഷയങ്ങളായിക്കും ഷോയില്‍ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സാധാരണക്കാരിലേക്ക് ഇറങ്ങുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പുതിയ രൂപവുമായാണ് നികേഷ് കുമാറിന്റെ രണ്ടാം വരവ്. ഈ മാസം നാലിന് ദുബായ്‌യില്‍ നടക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബിസിനസ് അവാര്‍ഡ് നിശയില്‍ പരിപാടിയുടെ പ്രഖ്യാപനം നടക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീം ലീഗിലെ കെ.എം. ഷാജിയോട് തോറ്റെങ്കിലും കേരളം ഉറ്റുനോക്കിയ മത്സരം കാഴ്ചവയ്ക്കാന്‍ നികേഷ് കുമാറിനു കഴിഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ പുതുമയുള്ള തെരഞ്ഞെടുപ്പ് പ്രചരണവും നികേഷ് അവ...
കുട്ടികളുടെ ആഭരണം മോഷ്ടിക്കുന്ന സംഘം മലപ്പുറം ഏരിയകളിൽ വിലസുന്നു ഇവരുടെ പ്രധാന ലക്ഷ്യകേന്ദ്രം വിവാഹ മണ്ഡപങ്ങൾ. തലപ്പാറയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന മോഷണ ദൃശ്യം വീഡിയോ കാണാം
കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ കീഴില്‍ തുടങ്ങുന്ന ആയൂര്‍വേദ മ്യൂസിയത്തിന് തറക്കല്ലിട്ടു. കോട്ടക്കല്‍ പി എസ് വാര്യരുടെ പേരിലാണ് ആയൂര്‍വേദ മ്യൂസിയം പണിയുന്നത് . തറക്കല്ലിടല്‍ പി കെ വാര്യര്‍ നിര്‍വഹിച്ചു
വഴിക്കടവ് എസ്‌ ഐ പെട്രോൾ പമ്പിൽവെച്ചു വെടിയുതിർക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.... മലപ്പുറം ജില്ലയിലെ വഴികടവിൽ പെട്രോൾ പമ്പിൽ സംഘർഷമുണ്ടാക്കിയ നാലു പേരെ പിരിച്ചു വിടാൻ എസ്ഐ വെടിയുതിർത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടു.ചെറിയൊരു തീപ്പൊരി പോലും വൻസ്‌ഫോടനത്തിനു കാരണമാകുന്ന സ്ഥലത്തെ വെടിവെയ്പുകൊണ്ടുള്ള ദുരന്തം തലനാരിഴക്കാണ് ഒഴിവായത്
ഇന്ത്യക്ക് അഞ്ച്  റൺസ് വിജയം നാഗ്പൂർ: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിൽ കിരീട സാധ്യത നിലനിർത്താൻ ഇന്ത്യക്ക് സധിച്ചു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് കിരീടം ഉറപ്പിക്കാമായിരുന്നു. എന്നാൽ, അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ അഞ്ച് റൺസിന്റെ വിജയെ ഇന്ത്യക്കൊപ്പമായിരുന്നു. ജസ്പ്രീത് ഭുംപ്രയുടെ അവസാന ഓവറാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്. എട്ട് റൺസ് വേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ത്യക്ക് അവസാന ഓവറിൽ മൂന്ന് റൺസെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. സ്‌കോർ: ഇന്ത്യ 144/8, ഇംഗ്ലണ്ട് 139/6. ഇന്ത്യക്ക് വേണ്ടി ആഷിഷ് നെഹ്ര മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ഭുംപ്ര രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. 38 റൺസ് വീതമെടുത്ത സ്റ്റോക്കും റൂട്ടുമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. എന്നാൽ, ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനം ഇംഗ്ലണ്ടിന് പരമ്പര വിജയം തടയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 144 റൺസെടുത്തു. 47 പന്തിൽ 71 റൺസെടുത്ത ഓപ്പണർ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മാന്യമായ...
കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്നത് നാട്ടുക്കൂട്ടം മോഡലില്‍ കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്നത് നാട്ടുക്കൂട്ടം മോഡലില്‍ കണ്ണൂര്‍: പരിയാരത്ത് യുവാവിനെ മര്‍ദിച്ചു കൊന്നത് നാട്ടുകൂട്ടം മാതൃകയില്‍ പൊതുവിചാരണ നടത്തിയ ശേഷമെന്ന് പൊലീസ്.  ഈ സാഹചര്യത്തില്‍ കേസില്‍ പിടിയിലായവര്‍ക്ക് പുറമെ  അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ മരണത്തിന് ശേഷമുള്ള പ്രതികരണങ്ങളാണ് പൊലീസിന് സംശയമുളവാക്കിയിരിക്കുന്നത്.  പ്രദേശത്തെ മഹല്ല് കമ്മിറ്റി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. കൃത്യമായ ആസൂത്രണത്തിന് ശേഷം രാത്രിയില്‍ ഒളിചിരുന്ന് പിടികൂടി, ആളൊഴിഞ്ഞ പറമ്പില്‍ വെച്ചായിരുന്നുയുവാവിനെ ക്രൂരമായ മര്‍ദനവും വിചാരണയും.  ഇതിനായി അഞ്ചംഗ സംഘം ഉപയോഗിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തില്‍ ശരീരത്തില്‍  മൊത്തം 43 പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. മര്‍ദനത്തിന് ശേഷം നാട്ടുകാര്‍ക്ക് കാണാനായാണ് വഴിയരികില്‍ തന്നെ ഉപേക്ഷിച്ചത്. എന്നാല്‍ വഴിയില്‍ തള്ളിയ യുവാവ് ജീവനോടെ ഇവിടെ കിടന്നത് മൂന്ന് മണിക്കൂറിലധികമാണ്. ...
പെട്രോള്‍ പമ്പുകളും കടകളും മോഷണം നടത്തുന്നയാള്‍ കാടാമ്പുഴ പൊലീസിന്റെ പിടിയിലായി പെട്രോള്‍ പമ്പുകളും കടകളും കുത്തി തുറന്ന് പണം മോഷ്ടിക്കുന്ന പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശിയായ അബ്ദുള്‍റഹ്മാനാണ് കാടാമ്പുഴ പൊലീസിന്റെ പിടിയിലായത്.കാടാമ്പുഴയിലെ ഒരു പെട്രോള്‍ പമ്പിന്റെ സ്റ്റോറൂം കുത്തി തുറന്ന് 45000 രൂപ ഇയാള്‍ മോഷ്ടിച്ചിരുന്നു.ഈ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് നിന്നും പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്.നിലവില്‍ സമാനമായ 26 ഓളം കേസുകള്‍ പിടിയിലായ അബ്ദുറഹ്മാനെതിരെ നിലനില്‍ക്കുന്നുണ്ട്.കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതി മോഷണം നടത്തിവന്നിരുന്നത്.പെട്രോള്‍ പമ്പുകളുടെ സ്റ്റോറൂമുകള്‍ നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ പ്രതി നിരന്തരമായി മോഷണം നടത്തിവരികയായിരുന്നുവെന്ന് കാടാമ്പുഴ എസ്.ഐ മഞ്ജിത്ത്‌ലാല്‍ പറഞ്ഞു.പ്രതിയെ മോഷണം നടന്ന പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതിയെ കോടതിയില്‍ ഹാജരാക്കും
കന്യാകുമാരി: ഡിവൈഎഫ്‌ഐ ദേശീയസമ്മേളനത്തിന് മുന്നോടിയായി തമിഴ് നാട്ടിലെ കന്യാകുമാരിയില്‍ നിന്നും കൊച്ചിയിലേക്ക് ആരംഭിച്ച പതാക യാത്ര തടയാന്‍ ശ്രമിച്ചത് വിവാദമാകുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലത്തിലൂടെ ജാഥ കടന്നു പോകുമ്പോഴാണ് പോലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥ തടഞ്ഞത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസടക്കമുള്ള നേതാക്കളെയാണ് യാതൊരു പ്രകോപനവും കൂടാതെ തടഞ്ഞത്. പതാക യാത്രയില്‍ കൊടി പിടിക്കാതെ മാത്രമെ ജാഥ നടത്താന്‍ പാടുള്ളു എന്ന് വിചിത്രമായി നിലപാടിലായിരുന്നു പോലീസും സ്ഥലത്തെ ബിജെപിക്കാരും. തുടര്‍ന്ന് പോലീസും ജാഥാംഗങ്ങളുമായി സംഘര്‍ഷവും ഉണ്ടായി. സംഭവത്തിന്റെ ചിത്രങ്ങള്‍ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ച്യ്തിട്ടുണ്ട്. ‘ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാധാകൃഷ്ണന്റെ ലോകസഭ മണ്ഡലത്തില്‍ പോലീസ് ജാഥ തടഞ്ഞു,പുതിയ അറിയിപ്പ് തന്നു , ജാഥ മുന്നോട്ട് പോകണമെങ്കില്‍ കൊടി പിടിക്കരുത് പോലും.’ജാഥയും പോകും,കൊടിയും പിടിക്കും,ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം‘. എന്നായിരുന്നു റിയാസ് ഫോട്ടോകള്‍ക്ക് ഒപ്പം തന്റെ...
തിരൂരില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം തിരൂര്‍: പടിഞ്ഞാറെക്കരയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴോടെ കണ്ണൂരിലെ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ റോഡ് സൈഡിലെ ക്‌ളബില്‍നിന്ന് കല്ലേറുണ്ടായതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. കല്ലേറിലും സംഘര്‍ഷത്തിലും ഗുരുതര പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുട്ടായിന്റെ പുരക്കല്‍ ഫൈജാസിനെ (16), കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുന്നത്ത് ഷബീറിനെ (19) തിരൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.വി.എം. ഹനീഫ മാസ്റ്ററുടെ വീടിന് നേരെ ആക്രമണം നടത്തിയ സംഘം ഭാര്യയേയും പെണ്‍മക്കളേയും ആക്രമിച്ച് പരിക്കേല്‍പിച്ചു. ഹനീഫയുടെ മക്കളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുമായ ഫെസ്മിത ഷെറിന്‍ (14), ഷെഹല ഷെറിന്‍ (14), ഭാര്യ ഹഫ്‌സ (46) എന്നിവര്‍ക്ക് പരിക്കേറ്റു. ആര്‍.ഡി പിരിവ് നടത്തി വീട്ടിലേക്ക് വന്ന ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന 25,0...
വളാഞ്ചേരിയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം വളാഞ്ചേരി നഗരത്തിലും നഗരസഭയിലെ മറ്റു പ്രദേശങ്ങളിലും പ്ലാസ്റ്റിക് 50 മൈക്രോണ്‍ താഴെയുള്ള ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പെടുത്തി. ലംഘിക്കുന്നവര്‍ക്ക് പിഴ ഇടക്കാനും തിരുമാനം
ര പരിധിയില്‍ വരുന്ന കാര്യമാണെന്ന് സുപ്രീംകോടതി; എല്ലാം സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ദില്ലി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ദില്ലി സ്വദേശി വിനീത് സഹായ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വെള്ളിയാഴ്ച തള്ളിയത്. ഗോവധ നിരോധനം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്.ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗോവധം തടയാന്‍ നിയമം നിര്‍മിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കന്നുകാലികളെ നിയമവിരുദ്ധമായി കടത്തുന്നത് തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സുപ്രീംകോടതി നേരത്തെതന്നെ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കണമെന്നുമായിരുന്നു ഹര്‍ജി...
കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍ കണ്ണൂര്‍: പരിയാരം വായാട് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വായാട് സ്വദേശികളായ അബ്ദുള്ളക്കുട്ടി (26), ഷിഹാബ്(27), നൗഷാദ്(24), സിറാജ്(28), മുഹാസ്(21) എന്നിവരെയാണ് പരിപാരം പൊലീസ് അറസ്റ്റു ചെയ്തത്. നാട്ടുകാര്‍ക്ക് പൊതു ശല്യമാണെന്ന് ആരോപിച്ചായിരുന്നു ബക്കളം സ്വദേശിയായ അബ്ദുള്‍ ഖാദറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. നേരത്തേ നൗഷാദിന്റെ കടയ്ക്ക് അഹബ്ദുള്‍ ഖാദര്‍ തീയീടുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ശസ്ത്രുത വര്‍ദ്ദിച്ചു. ഇത്തരത്തില്‍ ഷിഹാബിനും അബ്ദുള്‍ ഖാദര്‍ ശല്യമുണ്ടാക്കിയിരുന്നു. മറ്റുള്ളവര്‍ക്കും അബ്ദുള്‍ ഖാദര്‍ ഉപദ്രവമായതോടെ അഞ്ചു പേരും സംഘടിച്ചു. തുടര്‍ന്ന് ഇയാളെ കണ്ടെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു
കണ്ണൂരിലെ ബോംബേറില്‍ വ്യാപക പ്രതിഷേധം; വടകരയിലും നാദാപുരത്തും ബിജെപി ഒാഫീസുകള്‍ക്ക് നേരെ ആക്രമണം കണ്ണൂര്‍: തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച വേദിക്കരികെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐയുടെ വ്യാപക പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ വടകര കോട്ടപ്പള്ളിയില്‍ ബിജെപി ഓഫീസിന് ഒരു സംഘം ആക്രമിച്ചു. നാദാപുരം ഇരിങ്ങണ്ണൂരിലെ ബിജെപി ഓഫീസിനും പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് നടത്തിയ ബോംബാക്രമണത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗത്തിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ആഹ്വാനം ചെയ്തു. നാട്ടില്‍ അക്രമം വ്യാപിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ജാഗ്രതപുലര്‍ത്താനും പ്രകോപനങ്ങളില്‍ വശംവദരാകാതെ സമാധാനപരമായ പ്രതിഷേധം സം...
യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് യുവാവിനു നേരെ സദാചാര ഗുണ്ടായിസം. സംശയകരമായി കണ്ടെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി തൂണുല്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച രാത്രിയിലാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമി(47)നെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഇയാളെ മര്‍ദ്ദിച്ചതിന് ശേഷം നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്
 ജിഷ്ണുവിന്റെ മരണം നെഹ്റു കോളേജ് ഇല്ലാതാക്കുമെന്ന് അജ്ഞാത വീഡിയോ നെഹ്‌റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി അജ്ഞാത വീഡിയോ നെഹ്‌റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി അജ്ഞാത വീഡിയോ സന്ദേശമെത്തി. കോളേജിലെ ജീവനക്കാര്‍ ഉടന്‍ രാജി വയ്ക്കണം. ഇല്ലെങ്കില്‍ അനുഭവിക്കേണ്ടി വരും. കോളേജ് മാനേജ്‌മെന്റിന്റെ ദുഷ്പ്രവണതകളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ തങ്ങള്‍ പങ്ക് ചേരുന്നു. ഇത് നെഹ്‌റു കോളേജിനുള്ള തുറന്ന കത്താണ്. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന നെഹ്‌റു കോളേജ് ശൃഖലയെ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഇത് അവസാനിപ്പിക്കാന്‍ തങ്ങള്‍ വേട്ട ആരംഭിക്കുകയാണെന്നും ഈ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. 
സംഘടന രൂപീകരിക്കും: ദിലീപ് കൊച്ചി:ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടന്നുവന്ന സിനിമാ സമരം പിന്‍വലിച്ചെങ്കിലും പുതിയസംഘടന എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദിലീപ്. ഇതിനെ ഒരു പുതിയ കൂട്ടായ്മയായി കണ്ടാല്‍ മതി. നല്ല ഉദ്ദേശ്യത്തോടെയാണ് സംഘടന രൂപീകരിക്കുന്നത്. തിയേറ്ററുടമകളെ ഉള്‍പ്പെടുത്തി നിര്‍മ്മതാക്കളും വിതരണക്കാരും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ സംഘടനയുടെ ആദ്യ യോഗത്തിന് എത്തിയപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം.   സമരം നടത്തുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് സിനിമ കാഴ്ചക്കാരന്‍റേതാണെന്നാണ്. എ ക്ളാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ്  ഫെഡറേഷന്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതെ നിന്നതോടെയാണ് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായത്. സിനിമാസമരം കലാകാരന്മാര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി.  പുതിയ സംഘടന സിനിമയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായിട്ട് മാത്രം കണ്ടാല്‍ മതിയെന്നും ഫെഡറേഷനിലെ ആളുകളെയും പുതിയ കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയാണെന്നും ദിലീപ് പറഞ്ഞു.   ഫെഡറേഷനിലെ അംഗങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.  ...
തിയേറ്റര്‍ സമരം പിന്‍വലിച്ചു; ഇന്നു മുതല്‍ പ്രദര്‍ശനം മലയാള സിനിമയെ പ്രതിസന്ധിയിലാക്കി ഒരു മാസത്തോളം നീണ്ടുനിന്ന തിയേറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ തുടര്‍ന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയാണ് ഇതിന് കാരണമായതെന്നും സംഘടന ഞങ്ങള്‍ക്ക് ഭീഷണിയല്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.   ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. തിയേറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. വിതരണക്കാരും നിര്‍മ്മാതാക്കളും തിയേറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തിയേറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് തിരിച്ചടിയായത്.   ദിലീപിന...
ജിഷ്ണുവിനറെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ റേഞ്ച് ഐജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല. ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു
നെഹ്റു കോളേജിൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികളോട് ഹോസ്റ്റലിൽ നിന്ന് ഇറങ്ങി പോകാൻ നെഹ്റു മാനേജ് മെന്റിന്റെ ഉത്തരവ് ഓഡിയോ clip പാമ്പാടി: വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴ് മണിക്ക് മുന്‍പായി കോളേജിലെ പാമ്പാടി നെഹ്‌റു കോളേജിലെ ഗേള്‍സ് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം. രക്ഷിതാക്കള്‍ വന്നാല്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും എന്നാല്‍ ഏഴ് മണിക്ക് മുന്‍പെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോസ്റ്റല്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് കാസര്‍ഗോഡ്, കണ്ണൂര്‍ അടക്കമുള്ള ദൂരപ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍. കോളേജില്‍ അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മീഡിയ ഇന്റര്‍വ്യൂ കോളേജില്‍ ഉണ്ടായേക്കാമെന്ന സൂചനകളെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചനകള്‍. ദൂരെ ജില്ലകളില്‍ വീട് ഉള്ളവരോട് ആവശ്യമെങ്കില്‍ ലോഡ്ജ് മുറിയെടുത്ത് താമസിക്കാനും ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നാളെ സര്‍വ്വകലാശാല ...
ജിഷ്ണു കോപ്പിയടിച്ചെന്ന കോളജിന്റെ വാദം പൊളിഞ്ഞു തൃശൂർ: ജീവനൊടുക്കിയ വിദ്യാർഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്റു കോളജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിരുന്നില്ലെന്ന് സാങ്കേതിക സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ഷാബു മാധ്യമങ്ങളോട് പറഞ്ഞു. കോപ്പിയടി പിടിച്ച വിഷമത്തിലാണ് നാദാപുരം വളയം സ്വദേശിയായ ജിഷ്ണു ജീവനൊടുക്കിയതെന്ന കോളജ് അധികൃതരുടെ വാദം ഇതോടെ തെറ്റാണെന്ന് തെളിഞ്ഞു. കോളജ് മാനേജ്മെന്റ് കെട്ടുകഥയുണ്ടാക്കുകയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളും നേരത്തെ വ്യക്‌തമാക്കിയിരുന്നു. കോപ്പിയടിച്ചാൽ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് സർവകലാശാല നിയമം. എന്നാൽ കോളജ് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം കോപ്പിയടിച്ച വിദ്യാർഥികളെ കുറിച്ച് കോളജ് റിപ്പോർട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജിൽ എത്തിയ ഡോ.ഷാബു പറഞ്ഞു. അതേസമയം, കോളജിനെതിരെ വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികൾ അക്കാഡമിക്ക് അഫിലിയേഷൻ പരിശോധിക്കുന്ന സമയം അന്വേഷിക്കുമെന്നും പരീക്ഷ കൺട്രോളർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജിഷ...
ജിഷ്ണുവിന്റെ രക്തത്തിന് പകരം ചോദിക്കാൻ ഹാക്കർമാരും; നെഹ്റു കോളേജിന്റെ വെബ്സൈറ്റ് മലയാളി ഹാക്കർമാർ  തകർത്തു കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് നെഹ്‌റു കേളേജ് ശൃഖലയുടെ വെബ്‌സൈറ്റില്‍ കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടം മാത്രമാണെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് നെഹ്‌റു കേളേജ് ശൃഖലയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തു. തങ്ങള്‍ തൃപ്തരല്ലെന്നും ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ തങ്ങള്‍ പോരാടുമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് വ്യക്തമാക്കി. നമുക്ക് നഷ്ട്ടമായി ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരു അനുജനെ, രാജ്യത്തിന്‌ മുതല്‍ കൂട്ടാകുമായിരുന്ന ഒരു യവ്വനത്തെ. പണത്തിന്റെ വലിപ്പത്തില്‍ വിദ്യാഭ്യാസം അളന്നു കൊടുക്കുമ്പോള്‍ അതില്‍ പൊഴിഞ്ഞു പോകുന്ന ഒരുപാട് ജിഷ്ണുമാര്‍ നമുക്ക് മുന്‍പില്‍ ഉണ്ടെന്ന് കേരള സൈബര്‍ വാരിയേഴസ് സൂചിപ്പിച്ചു. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആണ് പണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതെങ്കില്‍ ഇന്നതൊരു കച്ചവടമായി.ഒരു പാട് പേരുടെ കണ്ണീര്‍ കൊണ്ട് ആ പണപെട്ടികള്‍ നിറഞ്ഞാലും ...
ഊര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മോഡിയേയും വിളിച്ചുവരുത്തും; പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി പാര്‍ലമെന്ററി കമ്മറ്റി Menu NATIONAL January 9, 2017, 5:34 pm ഊര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മോഡിയേയും വിളിച്ചുവരുത്തും; പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി പാര്‍ലമെന്ററി കമ്മറ്റി ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ച കാര്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കഴിഞ്ഞില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റി. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ഈ മാസം 20ന് ചേരുന്ന കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ പത്ത് ചോദ്യങ്ങള്‍ക്കാണ് പാര്‍ലമെന്ററി കമ്മറ്റി വിശദീകരണം തേടിയിരിക്കുന്നത്. ഊര്...
കമല്‍ രാജ്യംവിടണമെന്ന് ബിജെപി സംവിധായകന്‍ കമലിനെ നാടുകടത്താന്‍ ബിജെപി. ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എസ്‍ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമലെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്ന് വിളിച്ചതിനുള്ള പാരിതോഷികമാണ് അദ്ദേഹത്തിന് ലഭിച്ച ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും എഎന്‍ആര്‍ പറഞ്ഞു. സുപ്രിംകോടതി ഉത്തരവിനോടുള്ള കമലിന്റെ നിലപാട് രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ചെറുപ്പക്കാരെ തെറ്റായ പാതയിലേക്ക് നയിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നു നീക്കണമെന്നും എഎന്‍ആര്‍ പറഞ്ഞു. ഗാന്ധിജിക്കും മദർ തെരേസയ്ക്കുമൊപ്പം വയ്ക്കാൻ യോജിച്ച ചിത്രമല്ല ചെഗുവേരയുടേത്. ലോകത്ത് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേരയെന്നും അദ്ദേഹം പറഞ്ഞു x
ബാങ്ക് അക്കൗണ്ടുളളവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി നിയമഭേദഗതി ന്യൂഡല്‍ഹി: ഫെബ്രുവരി മുതല്‍ എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും പാന്‍ കാര്‍ഡോ ഫോം 60 യോ നിര്‍ബന്ധമാക്കി. നികുതി വെട്ടിപ്പ് തടയാനുളള നടപടികളുടെ ഭാഗമായിട്ടാണ് നീക്കം. ഇതിനായി ആദായനികുതി നിയമത്തിലെ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തു. ബാലന്‍സ് ഉണ്ടെങ്കിലും പാന്‍ കാര്‍ഡോ ഫോം 60 യോ നല്‍കിയിട്ടില്ലാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി കഴിഞ്ഞ പതിനഞ്ചിന് റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അക്കൗണ്ട് തുടങ്ങാന്‍ പാന്‍ കാര്‍ഡുകള്‍ ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും ഇത് പാലിക്കാത്ത അക്കൗണ്ടുകള്‍ ധാരാളം ഉണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. നിയമഭേദഗതിയുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 500 ന്റെയും 1000 ത്തി്‌ന്റെയും കറന്‍സി പിന്‍വലിച്ച ശേഷം നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെ വന്‍ തുകകള്‍ നിക്ഷേപമായി വന്ന അക്കൗണ്ടുകളില്‍ നേരത്തെ നടന്ന ഇടപാടുകളുടെ വിവരങ്ങളും ആര്‍ബിഐ ശേഖരിക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴി...
പ്രധാനമന്ത്രിയുടെ ഡിഗ്രി വിവാദം: ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പരിശോധിക്കാന്‍ അനുമതി ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ അനുമതി നല്‍കി. 1978ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥാമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളേയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനാണ് പരാതിക്കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ നീരജിന് കേന്ദ്ര വിവരാവകാശ ഓഫീസര്‍ അനുമതി നല്‍കിയത്. നേരത്തെ വിവരാവകാശ കമ്മീഷന്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മൂന്നാം കക്ഷിയുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മറുപടി. ഇത് തള്ളിക്കൊണ്ടാണ് വിവരങ്ങള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ അനുമതി നല്‍കിയത്. 1978 ബാച്ചില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി നടത്തിയ ബിരുദ പരീക്ഷയില്‍ വിജയിച്ച ഓരോ വിദ്യാര്‍ത്ഥിയുടേയും റോള്‍ നമ്പര്‍, പേര്, പിതാവിന്റെ പേര്, പരീക്ഷയില്‍ നേടിയ മാര്‍ക്ക്, യൂണിവേഴ്‌സിറ്റി നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, യൂണിവേഴ്‌സിറ്റി രജിസ്റ്ററിലെ അനുബന്ധ വിവരങ്ങള്‍...
എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ I ആത്മഹത്യ; സംസ്ഥാന വ്യാപകമായി എസ്എഫ്എെ നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സ്വാശ്രയ കോളേജുകളെ കോൺസെൻട്രേഷൻ ക്യാമ്പുകളാക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യമുയര്‍ത്തി എസ്എഫ്എെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നാളെ കേരളത്തിലെ എല്ലാ യൂണിറ്റ്, ഏരിയ ,ജില്ലാ കേന്ദ്രങ്ങളിലും എസ്എഫ്എെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് എസ്എഫ്എെ സംസ്ഥാന സെക്രട്ടറി എം വിജിന്‍ അറിയിച്ചു. ഒപ്പം, തിങ്കളാഴ്ച എസ്എഫ്എെയുടെ നേതൃത്വത്തില്‍ നെഹ്‌റു കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് എം വിജിന്‍ അറിയിച്ചു. നേരത്തെ, തൃശൂർ പാമ്പാടിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ ജിഷ്ണു, ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പരീക്ഷക്ക് കോപ്പിയടിച്ചെന്ന വ്യാജ പ്രചരണം നടത്തി പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന് മരിച്ച ജിഷ്ണു പ്രണോയുട...
പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി. കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളുടെ ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീ പമ്പുടമകളില്‍നിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഇതേതുടര്‍ന്നാണ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്ന് പമ്പുടമകള്‍ തീരുമാനിച്ചത്.  നേരത്തെ, കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈസമയമാണ് ട്രാന്‍സാക്ഷന്‍ ഫീസുമായി ബാങ്കുകളുടെ നടപടി. എന്നാല്‍ ബാങ്കുകളുടെ തീരുമാനത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. x
വി.എസിനെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം തള്ളി തിരുവനന്തപുരം (08-01-17) : വി.എസ്.അച്ചുതാനന്ദന് എതിരായ നടപടി പാർട്ടിക്കുള്ളിലെ താക്കീത് എന്ന ലഘുശിക്ഷയിൽ ഒതുക്കാൻ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്നവി.എസ്സിന്റെ ആവശ്യം കേന്ദ്രക്കമ്മിറ്റി അംഗീകരിച്ചില്ല. കേന്ദ്രക്കമ്മിറ്റിയിൽ നിന്ന് വി.എസ്സിനെ ഒഴിവാക്കണമെന്ന സംസ്ഥാന സമിതിയുടെ ആവശ്യം നിരസിച്ച കേന്ദ്രക്കമ്മിറ്റി സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി വി.എസ്സിനെ ഉൾപ്പെടുത്താൻ സംസ്ഥാന സമിതിക്ക് നിർദ്ദേശം നൽകി. സംസ്ഥാന സമിതിയിൽ സംസാരിക്കാനും വി.എസ്സിന് അനുവാദമുണ്ടാകും. വി.എസ്സിനെതിരെ ഉയര്‍ന്ന പരാതികളെക്കുറിച്ച് അന്വേഷണം നടത്താൻ പി.ബി ചുമതലപ്പെടുത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകൾ പരിഗണിച്ചതിനു ശേഷമാണ് കേന്ദ്രക്കമ്മിറ്റിയുടെ നടപടി. താക്കീത് എന്നത് സി.പി.ഐ(എം) സംഘടനാ സംവിധാനത്തില്‍ പൊതുവെ ഗൗരവമുള്ള ഒരു നടപടിയായല്ല വിലയിരുത്തപ്പെടുന്നത്
ദുൽഖർ സൽമാന്റെ പുതിയ ഗാനം കാണാം
കൽബ ∙ ആളിപ്പടർന്നെത്തിയ മരണം തൊട്ടരികിലെത്തിയതു ഷാഫിയെ വിളിച്ചറിയിച്ചു ഹുസൈൻ യാത്രയായി. വിൻഡോ എസി ഇളക്കിമാറ്റി അതുവഴി കഷ്‌ടിച്ചു രക്ഷപ്പെട്ട ഷാഫിയും കൂടെയുള്ളവരും വാതിൽ തുറക്കാൻ ഹുസൈനോടു വിളിച്ചുപറഞ്ഞെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. അപ്പോഴേക്കു തീയും പുകയും ഗോഡൗണിനെയാകെ വിഴുങ്ങിയിരുന്നു. തീ ആളിപ്പടരുന്നത് ആദ്യമറിഞ്ഞതു ഹുസൈൻ ആയിരുന്നു. കൽബ ടൗണിൽ താമസിച്ചിരുന്ന സ്‌ഥാപനയുടമ അബ്‌ദുൽ മജീദിനെ ഈ വിവരം ഫോണിൽ അറിയിക്കുകയും ചെയ്‌തു. എട്ടുമണിയോടെയായിരുന്നു അതെന്ന് മജീദിന്റെ ഫോണിലെ കോൾലിസ്‌റ്റിലുണ്ട്. മജീദ് ഉടൻ പൊലീസിനെ വിവരമറിയിച്ചശേഷം അപകടസ്‌ഥലത്തേക്കു കുതിച്ചു. എന്നാൽ, എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പതിവുപോലെ വ്യാഴാഴ്‌ച രാത്രി ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. ഏഴുപേർ മൂന്നു മുറികളിലായി കിടക്കുകയായിരുന്നു. മരിച്ച ഹുസൈൻ, ഷിഹാബുദീൻ, നിസാമുദീൻ എന്നിവരായിരുന്നു ഒരു മുറിയിൽ. ഷാഫി, അബ്‌ദുൽ കരീം, നൂറുദ്ദീൻ, അബ്‌ദുൽ മജീദ് എന്നിവർ മറ്റു രണ്ടു മുറികളിലും. പുലർച്ചെ നിസ്‌കാരത്തിന് എഴുന്നേറ്റശേഷം എല്ലാവരും വീണ്ടും കിടന്നു. സാധാരണ എട്ടുമണിയാകുമ്പോഴേക്ക് എണീക്കാറുണ്ടെങ്കിലും ഇന്നലെ അവധിദി...
ജിയോയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമറിയിക്കാന്‍ ട്രായിക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച സംഭവത്തില്‍ നിലപാട് അറിയിക്കാന്‍ ടെലികോം ഡിസപ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്റ് അപ്പലറ്റ് അതോറിറ്റി (ടിഡിസാറ്റ്) ട്രായിക്ക് നിര്‍ദേശം നല്‍കി. ജിയോയുടെ സൗജന്യ ഓഫര്‍ ദീര്‍ഘിപ്പിച്ചത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എയര്‍ടെല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ ഫെബ്രുവരി ഒന്നിന് ട്രൈബ്യൂണല്‍ വീണ്ടും വാദം കേള്‍ക്കും. ഡിസംബര്‍ 31 വരെയാണ് റിലയന്‍സ് ജിയോക്ക് സൗജന്യ സേവനം നല്‍കാന്‍ അനുമതിയുള്ളത്. ഇത് മറികടന്ന് ട്രായിയുടെ മൗനാനുവാദത്തോടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടിയത് നിയമ വിരുദ്ധമാണെന്ന് 25 പേജ് വരുന്ന പരാതിയില്‍ എയര്‍ടെല്‍ കുറ്റപ്പെടുത്തുന്നു. ഡിസംബര്‍ 31ന് ശേഷം ജിയോ സൗജന്യം തുടരുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്
ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടുത്തം; മൂന്നു മലയാളികള്‍ മരിച്ചു ദുബായ്: ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, കുറുകത്താണി സ്വദേശി ഹുസൈന്‍, തലക്കടത്തൂര്‍ സ്വദേശി ശിഹാബ് എന്നിവരാണ് മരിച്ചത്. വാരാന്ത്യ അവധി ദിവസമായതിനാല്‍ ഗോഡൗണിനകത്ത് തന്നെയുള്ള താമസ സ്ഥലത്ത് കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് മരിച്ചത്       തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്‍ബയിലെ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടരുന്നത് കണ്ട് പലരും ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ഓടി രക്ഷപ്പെടുകായിരുന്നു. ഒരേ മുറിയില്‍ താമസിച്ചിരുന്നവരാണ് മരിച്ച മൂന്നുപേരും. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങളും കല്‍ബ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി അധികൃതര്‍. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് വെള്ളിയാഴ്ച രാവിലെ തീപിടിച്ചത്. തിരൂര്‍ സ്വദേ...
 രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ് ട്രപതി ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണവും അഴിമതിയും നിര്‍വീര്യമാക്കുന്നതാണെങ്കിലും, താല്‍ക്കലിക സാമ്പത്തിക മാന്ദ്യത്തിനിടയാക്കുമെന്ന് രാഷ്ട്രപതി മുന്നറിയിപ്പു നല്‍കി. 500, 1000 നോട്ടുപിന്‍വലിക്കലിന് ശേഷം ആദ്യമായാണ് രാഷ്ട്രപതി പ്രതികരിക്കുന്നത്. ഡിസംബര്‍ 30നകം പഴയ നിലയിലാക്കാമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനു ശേഷവും ബാങ്കിങ് സൗകര്യങ്ങള്‍ പഴയ നിലയിലെത്തിയിട്ടില്ല.
‘നിരോധിച്ച 97% നോട്ടുകളും തിരിച്ച് ബാങ്കിലെത്തിയെന്നോ മിണ്ടാട്ടം ഇല്ലാതെ അരുൺ ജെയ്റ്റ്ല ‘നിരോധിച്ച 97% നോട്ടുകളും തിരിച്ച് ബാങ്കിലെത്തിയെന്നോ?’; തനിക്കറിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് മിണ്ടാട്ടമില്ല  ന്യൂ ഡല്‍ഹി: 97% ശതമാനം നിരോധിത നോട്ടുകളും തിരിച്ച് ബാങ്കുകളിലെത്തിയ കാര്യം തനിക്കറിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ നടപടി പരാജയമാക്കി പിന്‍വലിച്ച നോട്ടുകളില്‍ 97% ശതമാനവും ബാങ്കുകളില്‍ എത്തിയതായി പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ പിടിഐയും വാര്‍ത്ത സ്ഥിരീകരിച്ചു. കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയായി നോട്ട് നിരോധനത്തെ ഉയര്‍ത്തി കാണിച്ച മോഡിയും കേന്ദ്രസര്‍ക്കാരും ഒറ്റയടിക്ക് നോട്ട് പിന്‍വലിച്ചാല്‍ മൂന്ന് ലക്ഷം കോടി മുതല്‍ അഞ്ച് ലക്ഷം കോടി വരെതിരിച്ച് വരില്ലെന്നും ചൂണ്ടികാണിച്ചിരുന്നു. എന്നാല്‍ പിന്‍വലിച്ച പണത്തിന്റെ 97% ബാങ്കില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. നവംബര്‍ 8ന് രാജ്യത്തെ സമ്പദ് വ്യവ...
രണ്ടത്താണി വാരിയത്ത് ജനാത്ത് വാല  റോഡ് ഗതാഗത യേഗ്രമായി ഇടി മുഹമമദ് ബഷീർ എ പി യുടെ  പ്രദേശിക വികസന ഫണ്ടുപയോഗിച്ചാണ് റോമ്പ് നിർമ്മാണം നടത്തിയത
തിരൂരിൽ കലാ  മാ മാങ്കത്തിന് തിരിതെളിഞ്ഞു തിരൂർ:തുഞ്ചന്റെ മണ്ണിൽ കൗമാര കലയുടെ വസന്തോത്സവത്തിന് തിരി തെളിഞ്ഞു. ഇനി അഞ്ച് നാൾ തിരൂരിൽ കുട്ടിക്കലകളുടെ പൂരക്കാഴ്ച്ചകൾ. ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര വർണ്ണാഭമായി. നാടൻ കലാരൂപങ്ങളും ബാന്റ് വാദ്യങ്ങളും ഘോഷയാത്രക്ക് പകിട്ടേകി. കലാമേള സി മമ്മുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു.തിരൂർ നഗരസഭാ ചെയർമാൻ എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു.അഡ്വ:എൻ ശംസുദ്ധീൻ,പ്രൊ.പി ആബിദ് ഹുസൈൻ തങ്ങൾ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.അഞ്ച് നാൾ നീണ്ട് നിൽക്കുന്ന കലോത്സവം ഏഴിന് സമാപ്പിക്കും.
റിലയന്‍സ് ജിയോയെ മലര്‍ത്തിയടിക്കാന്‍ ‘12 മാസ ഫ്രീ ഡേറ്റ’ ഓഫറുമായി എയര്‍ടെല്‍; മാസം തോറും ലഭിക്കുക 3ജിബി   രാജ്യത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ റിലയന്‍സ് ജിയോക്ക് തടയിടാന്‍ പുത്തന്‍ ഫ്രീ ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചു. 12 മാസക്കാലത്തേക്ക് പ്രതിമാസം 3 ജിബി ഫ്രീ ഡേറ്റ ഉപഭോക്താവിന് ലഭിക്കുന്നതാണ് എയര്‍ടെലിന്റെ ഓഫര്‍. ചില നിബന്ധനകള്‍ അനുസരിച്ച് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡേറ്റ സേവനം ലഭ്യമാകുക. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന് പുറത്തുള്ള 4ജി ഹാന്‍ഡ്‌സെറ്റ് ഉപഭോക്താക്കളെ നോട്ടമിട്ടാണ് എയര്‍ടെല്ലിന്റെ പുത്തന്‍ ഓഫര്‍. അതുപോലെ പുതിയ 4ജി ഹാന്‍ഡ് സെറ്റുകളിലേക്ക് മാറുന്ന എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഫ്രീ ഡേറ്റ സേവനം ലഭിക്കും. ജനുവരി 4 മുതല്‍ ഫെബ്രുവരി 28 വരെയാണ് ഓഫര്‍ ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ്-പോസ്റ്റ്‌പെയ്ഡ് പാക്കുകളാണ് ഫ്രീ ഡേറ്റ സേവനത്തിന് അര്‍ഹമാവുക. 2017 ഡിസംബര്‍ 31 വരെ സൗജന്യ ഡേറ്റ സേവനം അനുഭവിക്കാം. തെരഞ്ഞെടുത്ത പ്രത്യേക പാക്കുകളുടെ ഗുണത്തിനൊപ്പമാണ് സൗജന്യ ഡേറ്റ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഏറ്റവും വേഗത്തിലുള്ള 4ജി നെറ്റ്‌വര്‍ക...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കുടിശ്ശിക തീര്‍ത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളവും പെന്‍ഷനും നല്‍കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരത്തില്‍ നിന്നും പിന്മാറാന്‍ സംഘടനകള്‍ തീരുമാനിച്ചത്. ഇതോടൊപ്പം, ക്ഷാമബത്തയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചതിനെതിരെയാണ് സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ ഡിസംബറിലെ ശമ്പളത്തിനൊപ്പം ക്ഷാമബത്ത നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ ഇതു വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നായിരുന്നു സമരപ്രഖ്യാപനം
ഫ്രീ ഭീം ആപ്പ് പണം ഈടാക്കുന്നു, നിരവധി പേർക്ക് പണം നഷ്ടമായി ഡിജിറ്റൽ ഇടപാടുകൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭീം ആപ്പിനെ കുറിച്ച് നിരവധി പരാതികൾ പ്രചരിക്കുന്നു. ഫ്രീ ആപ്പ് എന്ന് പറയുന്നുണ്ടെങ്കിലും ഭീം ഡൗൺലോഡ് ചെയ്യുന്നവരുടെ മൊബൈൽ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നുണ്ട്. പണം ഈടാക്കുന്നുവെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തി. ഫ്രീ ആപ്പ് ഭീം ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നു 1 രൂപ 50 പൈസ ഈടാക്കുന്നുണ്ട്. പണം ഈടാക്കിയതായി കാണിച്ച് ടെലികോം കമ്പനികളിൽ നിന്നുള്ള സന്ദേശവും ലഭിക്കുന്നുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു വെരിഫിക്കേഷൻ കോഡ് ലഭിക്കും. തൊട്ടു പിന്നാലെ മൊബൈൽ ബാലൻസിൽ നിന്ന് 1.50 രൂപ ഈടാക്കിയതായും നോട്ടിഫിക്കേഷൻ വരും. എസ്എംഎസ് ചിലവ് എന്നാണ് കാണിക്കുന്നത്. എന്നാൽ മൊബൈൽ നമ്പർ വെരിഫൈ ചെയ്താലും മിക്കവർക്കും ബാങ്ക് അക്കൗണ്ടുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല. ഒരു സർക്കാർ ആപ്പില്‍ നിന്നു ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്നാണ് പരാതിക്കാർ പറയുന്നത്. പ്രമുഖ ഇ–പെയ്മെന്റ് ആപ്പുകളേക്കാൾ എത്രയോ പിന്നിലാണ് ഭീം ആപ്പെന്നും ആക്ഷേപമുണ...
ധനുഷിന്റെ ഉഗ്രൻ ൻ സോങ് കാണാം
രണ്ടുവർഷം മുമ്പ് കാണാതായ കൃഷ്ണകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; മൃതദേഹം ഉപേക്ഷിച്ചത് ചിന്നക്കടയിലെ സെപ്റ്റിക് ടാങ്കിൽ; ഒരാള്‍ അറസ്റ്റില്‍ കൊല്ലം: രണ്ടു വർഷം മുമ്പ് കൊല്ലത്തു നിന്ന് കാണാതായ കൃഷ്ണകുമാർ എന്ന യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചിന്നക്കടയിലെ ഒരു സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് കൊല്ലം ചിന്നക്കടയിൽ നിന്നു കാണാതായ കൃഷ്ണകുമാർ കൊല്ലപ്പെട്ടതാണെന്നു കഴിഞ്ഞ ദിവസം പൊലീസിനു വ്യക്തമായിരുന്നു. കൃഷ്ണകുമാറിനെ നാലു പേര്‍ മദ്യവും കഞ്ചാവും നൽകി മയക്കിയ ശേഷം കുത്തിയും തലയ്ക്ക് കല്ലു കൊണ്ടടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു സംഘത്തിലുണ്ടായിരുന്ന ഒരാൾ തന്നെയാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തൽ നടത്തിയ അൻസാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മറ്റു മൂന്നു പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ അവധിയായതിനാൽ മൃതദേഹത്തിനായി മണ്ണുമാറ്റിയുള്ള തെരച്ചിൽ ഇന്നത്തേക്കു മാറ്റുകയായിരുന്നു. കൃഷ്ണകുമാറിനെ കൊല്ലം എഫ്‌സിഐ ഗോഡൗൺ പരിസരത്തു വച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംഘത്തിൽപ്പെട്ട അൻസർ വെളിപ്പെടുത്തിയത്. മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ...
ക ഇന്ദ്രജിത്ത് റിമ കല്ലിങ്ങൽ എന്നിവർ പ്രധാന വേശങ്ങളെ അവതരിപ്പിക്കുന്ന കാട് പൂക്കുന്ന നേരം എന്ന സിനിമയുടെ ട്രൈ ല ർ കാണാം!
കാസര്‍കോട് ആയിരങ്ങള്‍ അണിനിരന്ന ബിജെപി പ്രകടനം ആരംഭിച്ചു കാസര്‍കോട്: ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ജില്ലയില്‍ സിപിഎം തിങ്കളാഴ്ച മുതല്‍ ആരംഭിച്ച വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലിനോട് അനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കാസര്‍കോട്ട് ആരംഭിച്ചു. ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികളാണ് പ്രകടനത്തില്‍ പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, മറ്റ് ജില്ലാ നേതാക്കള്‍, മഹിളാമോര്‍ച്ചയുടെ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം. കടന്തക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം ബാങ്ക് റോഡ്, ട്രാഫിക് സര്‍ക്കിള്‍, പഴയ ബസ്സ്റ്റാന്റ് വഴി പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള ബിജെപി ഓഫീസിന് മുന്നില്‍ സമാപിക്കും. ഇന്ന് ഹര്‍ത്താല്‍ ആണെന്ന് അറിഞ്ഞിട്ടും പോലീസ് വാഹനത്തില്‍ ബലം പ്രയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരെ കാസര്‍കോട് കളക്ടറേറ്റില്‍ ...
വോട്ടിന് ജാതിയും മതവും ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി –കുഞ്ഞാലിക്കുട്ടി മലപ്പുറം: കോണ്‍ഗ്രസിലെ തര്‍ക്കം ആ പാര്‍ട്ടി തന്നെ തീര്‍ക്കട്ടെയെന്നും മുസ്ലിം ലീഗ് അതില്‍ ഇടപെടാനില്ളെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. ചൊവ്വാഴ്ച യു.ഡി.എഫ് യോഗം ചേരുന്നത് മുന്നണിയിലെയും കോണ്‍ഗ്രസിലെയും തര്‍ക്കം ചര്‍ച്ച ചെയ്യാനല്ളെന്നും അദ്ദേഹം പറഞ്ഞു. പണവും അരിയുമില്ലാതെ ജനം നെട്ടോട്ടമോടുന്നു. തമ്മില്‍ തര്‍ക്കിച്ച് സമയം കളയുകയല്ല ഇപ്പോള്‍ ചെയ്യേണ്ടത്. സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗൗരവത്തോടെ പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ലീഗ് സൂചിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജാതിയും മതവും വിഭാഗീയതയും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ പേടിക്കണമെന്ന് ഇത് സംബന്ധിച്ച സുപ്രീം കോടതി വിധിയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. വോട്ടിന് വേണ്ടി ജാതിയും മതവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയില്‍ കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കുള്ള തിരിച്ചടിയാണ് വിധിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു
മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തവരായി ഇന്നത്തെക്കാലത്ത് ആരുമുണ്ടാകില്ല. എന്നാല്‍ മൊബൈല്‍ഫോണ്‍ വൃത്തിയോടെ ഉപയോഗിക്കുക എന്നത് ഏറെ ശ്രമകരമാണ്. പലരും ഇക്കാര്യത്തില്‍ പരാജയമാണെന്നതാണു സത്യം. ഭക്ഷണം കഴിക്കുന്നതു മുതല്‍ കുളിക്കുന്നതും ടോയ്‌ലറ്റില്‍ പോകുന്നതും വരെ ഈ ഫോണ്‍ കൊണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഫോണുകളില്‍ ബാക്ടീരിയകള്‍ വളരാനുള്ള സാധ്യത വളരെക്കൂടുതലാണ്. മൊബൈല്‍ഫോണുകളില്‍ രോഗകാരികളായ ബാക്ടീരിയകളുടെ വളര്‍ച്ചയെക്കുറിച്ചു വിശദ്ധീകരിക്കുന്ന ഒരു വീഡിയോ. നിങ്ങളുടെ മൊബൈല്‍ഫോണ്‍ ഇത്ര ഭീകരമോ? ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ