സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ടതായ കുറഞ്ഞ കൂലി നിരക്കുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. തസ്തിക, പ്രതിമാസ അടിസ്ഥാന വേതനം എന്ന ക്രമത്തില്‍ : മാനേജര്‍ - 12,750, ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, ഡിസൈനര്‍/ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, സറ്റുഡിയോ ആര്‍ട്ടിസ്റ്റ് - 12,250, പ്രിന്റിംഗ് ടെക്‌നീഷന്‍, ക്യാമറ ടെക്‌നീഷ്യന്‍, ക്യാമറ മെക്കാനിക് - 12,000, അസിസ്റ്റന്റ് വീഡിയോഗ്രാഫര്‍, അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍, അസിസ്റ്റന്റ് ഡിസൈനര്‍/ഗ്രാഫിക് ഡിസൈനര്‍, അസിസ്റ്റന്റ് മാനേജന്‍/സൂപ്പര്‍വൈസര്‍ - 11,750, അക്കൗണ്ടന്റ്/കാഷ്യര്‍ - 11,250, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഫോട്ടോഗ്രാഫി അസിസ്റ്റന്റ്, വീഡിയോഗ്രാഫി അസിസ്റ്റന്റ്, ഫോട്ടോ ഫ്രെയിമിംഗ് മാന്‍, ക്ലാര്‍ക്ക് - 10,250, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്/റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഫോട്ടോകോപ്പിയര്‍ ഓപ്പറേറ്റര്‍ - 9,500, സ്റ്റുഡിയോ അസിസ്റ്റന്റ്/ലാബ് അസിസ്റ്റന്റ്/ലൈറ്റ് ബോയ്, സറ്റുഡിയോ ബോയ്/ബൈന്‍ഡര്‍/ഫ്രേമിംഗ് വര്‍ക്കര്‍, ലാമിനേഷന്‍ വര്‍ക്കര്‍ - 9,250, അറ്റന്‍ഡര്‍/...