ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മോഷണത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ കയറുപേക്ഷിച്ച് രക്ഷപ്പെട്ടു; ‘കയറി’ല്‍ പിടിച്ച് കയറി പൊലീസ്; പ്രതികളിലേക്ക് എത്തിയതിങ്ങനെ

കൊണ്ടോട്ടിയിലാണ് സംഭവം. തുറക്കല്‍ കൊയപ്പ സൈതലവിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടിളക്കാനായി ഉപയോഗിച്ച കയറുപേക്ഷിച്ച് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആ കയറില്‍ പിടിച്ച് കയറി േേമാഷ്ടാക്കളെ വലയിലാക്കി പൊലീസ്. കൊണ്ടോട്ടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു ബഹളംവച്ചതോടെ കയര്‍ ഉപേക്ഷിച്ച്, വാതില്‍ തുറന്നു സംഘം രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് ഈ ‘കയര്‍’ വഴിയാണു മോഷ്ടാക്കളെ കണ്ടെത്തിയത്. കയറിന്റെ കവറും അതിലെ കംപ്യൂട്ടര്‍ ബാര്‍കോഡും കണ്ടെത്തി. അതുവാങ്ങിയ കൊണ്ടോട്ടിയിലെ സ്ഥാപനത്തിലെത്തി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാക്കള്‍ 

ബസ്സും കാറും കൂട്ടിയിടിച്ച് വാഹനാപകടം യുവാവ് മരണപ്പെട്ടു

ദേശീയ പാത 17 പുത്തനത്താണി അതിരുമടയിൽ കാറും ബസ്സും കൂട്ടിയിടിച്ച് ഒരു മരണം പത്ത് പേർക്ക് പരുക്ക്! അപകടത്തിൽ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആണ് മരണപ്പെട്ടത് അപകടത്തിൽ പെട്ട ഒരാളുടെ നില ഗുരുതരമാണ്! കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സുമായാണ് കാർ കൂട്ടിയിടിച്ചത് മുഹമ്മദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല!

കുരുമുളക് ഇറക്കുമതി കര്‍ഷകര്‍ ദുരിതത്തില്‍

കുരുമുളക് ഇറക്കുമതി കര്‍ഷകര്‍ ദുരിതത്തില്‍ കൊച്ചി: യാതൊരു നിയന്ത്രണവുമില്ലാത്ത ഇറക്കുമതി മൂലം കുരുമുളകിന് ആഭ്യന്തര വിപണിയിലുണ്ടാകുന്ന വിലയിടിവ് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു .ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ കുറഞ്ഞ വില 500 രൂപയാക്കി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഉത്തരവ് ലംഘിച്ച് അതിലും കുറഞ്ഞ വിലയ്ക്കാണ് ഇറക്കുമതി നടക്കുന്നത്. ഉത്തരവു കൊണ്ട് ഒരു പ്രയോജനവും കേരളത്തിലെ കൃഷിക്കാര്‍ക്ക് ഉണ്ടായില്ലെന്നു ചുരുക്കം. വിയറ്റ്‌നാം, ബ്രസീല്‍, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി നടക്കുന്നത്. ഈ രാജ്യങ്ങളില്‍ കുരുമുളക് ഉത്പാദനം വളരെ കൂടുതലാണ്. ഇവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയില്ലാത്ത കുരുമുളക് നിലവാരത്തില്‍ മികച്ച സംസ്ഥാനത്തെ കുരുമുളകുമായി കൂട്ടിക്കലര്‍ത്തിയാണ് കയറ്റുമതി ചെയ്യുന്നത്. ഇതു മൂലം വിദേശത്ത് കേരളത്തിലെ ചരക്കിന്റെ മേന്മയ്ക്ക് ഇടിച്ചില്‍ തട്ടുന്നതോടൊപ്പം വിലയിടിവും സംഭവിക്കുന്നു. ഉത്തരേന്ത്യന്‍ വിപണിയിലും വിദേശ കുരുമുളക് സുലഭമായി വിറ്റഴിക്കുകയാണ്.ഇതോടെ കേരളത്തിലെ കുരുമുളക് ഉത്തരേന്ത്യന്‍ വിപണിക്ക് പ...

സ്വര്‍ണ വില പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെയും ഈ വർഷത്തെയും ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ജനുവരി 17നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ പവന് 180 രൂപ കുറഞ്ഞിരുന്നു. പിന്നീട് ഇന്നാണ് വില ഇത്രയും ഉയർന്നത്. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കൂടി ഈ മാസം ആദ്യ ആഴ്ച്ചയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയ‍ർന്നു തുടങ്ങി. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില.

വട്ടപ്പാറ ടാങ്കർ അപകടം ആശങ്ക ഒഴിഞ്ഞു

' വളാഞ്ചേരി (മലപ്പുറം) ∙ ദേശീയപാതയിൽ വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിലെ വാതകചോർച്ച അടച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് ചോർച്ച അടച്ചത്. ഇന്നു രാവിലെ പത്തു മണിയോടെ ലോറി റോഡിൽ നിന്ന് നീക്കുമെന്ന് ഹൈവേ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 7.15നാണ് മംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ലോറി വട്ടപ്പാറയിലെ പ്രധാന വളവിൽ മറഞ്ഞത്. ലോറിയിൽ നിന്നു നേരിയ തോതിൽ ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ടാങ്കർ ഡ്രൈവർ തമിഴ്നാട് രാമനാഥപുരം പരമകുടി ശരവണ പാണ്ഡ്യന് (36) പരുക്കേറ്റു. പൊലീസും ഹൈവേ പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

വാട്സപ്പ് ചാറ്റ് ഗ്രൂപ്പിൽ ആർക്കും കടന്നു കയറാം എന്ന് കണ്ടെത്തൽ

അഡ്മിന്റെ അനുവാദമില്ലാതെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ കടന്നു കയറാനാകുമെന്ന് ഗവേഷകര്‍. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുണ്ടെന്ന് അവകാശപ്പെടുന്ന വാട്ട്‌സാപ്പില്‍ ഈ വിധത്തിലുള്ള സുരക്ഷാപ്പിഴവുകള്‍ ഉണ്ടെന്ന് ജര്‍മന്‍ വിദഗ്ദ്ധരാണ് കണ്ടെത്തിയത്. സെര്‍വറുകള്‍ നിയന്ത്രിക്കുന്ന ആര്‍ക്കും പുതിയ ആളുകളെ അഡ്മിന്‍ അറിയാതെ ഗ്രൂപ്പുകളിലേക്ക് കടത്തി വിടാനാകുമെന്നാണ് കണ്ടെത്തല്‍. പുതിയ അംഗത്തെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് അഡ്മിന്‍മാരാണ്. എന്നാല്‍ സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഇത് ഗ്രൂപ്പില്‍ ആരും അറിയാതെ ചെയ്യാന്‍ കഴിയും. ഇതിലൂടെ ഗ്രൂപ്പിലെ മെസേജുകള്‍ വായിക്കാനും അവയെ നിയന്ത്രിക്കാനും കഴിയുമെന്നാണ് വ്യക്തമായത്. ജര്‍മ്മനിയിലെ റൂര്‍ യൂണിവേഴ്‌സിറ്റി ബോച്ചമിലെ ക്രിപ്‌റ്റോഗ്രാഫര്‍മാരാണ് വാട്ട്‌സാപ്പിലെ ഈ പിഴവുകള്‍ കണ്ടെത്തിയത്. സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പുറത്തു വിട്ടത്. നിലവില്‍ 50 വിവിധ ഭാഷകളിലായി 1.2 ബില്യന്‍ ഉപയോക്താക്കളാണ് വാട്ട്‌സാപ്പിന് ഉള്ളത്. രണ്ട് വര്‍ഷം മുമ്പാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍...

ആധാറില്‍ സുരക്ഷാവീ‍ഴ്ചയുണ്ടെന്ന് ഒടുവില്‍ ആധാര്‍ അതോറിറ്റിയും തുറന്നുപറയുന്നു; സുരക്ഷയ്ക്ക് പുതിയ മാര്‍ഗങ്ങള്‍

ആധാറിന്റെ സുരക്ഷ അപകടത്തിലാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിനു പിന്നാലെ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) രണ്ട് പുതിയ സുരക്ഷാമാര്‍ഗങ്ങള്‍ അവതരിപ്പിച്ചു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍ വെര്‍ച്വല്‍ ഐഡി സംവിധാനം ഒരുക്കും. ആധാര്‍ നമ്പര്‍ നല്‍കേണ്ട സാഹചര്യങ്ങളിലെല്ലാം ബയോമെട്രിക് വിവരത്തിനൊപ്പം (വിരലടയാളം) ഉപയോക്താവിന് വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാം. ഒരോ തവണയും പുതിയ 16 അക്ക വെര്‍ച്വല്‍ ഐഡി ഉണ്ടാക്കാം. എന്ത് ആവശ്യത്തിനാണെന്നത് പരിഗണിച്ചാകും ഉപയോക്താവിന്റെ വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് കൈമാറുക. ഉദാഹരണമായി മൊബൈല്‍ കമ്പനിക്ക് പേര്, വിലാസം, ഫോട്ടോ എന്നീ വിവരങ്ങള്‍ മാത്രമാകും ലഭ്യമാക്കുക. മാര്‍ച്ച് ഒന്നുമുതല്‍ വെര്‍ച്വല്‍ ഐഡി ലഭിച്ചുതുടങ്ങും. ഉപയോക്താവിനെ തിരിച്ചറിയാനുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പരിമിതപ്പെടുത്തുക എന്നതാണ് രണ്ടാമത്തെ സുരക്ഷാമാര്‍ഗം. വിവിധ ഏജന്‍സികള്‍ ഉപയോക്താവിന്റെ ആധാര്‍ നമ്പരുകള്‍ ശേഖരിച്ചുവയ്ക്കുന്നത് ഇതുമൂലം തടയാനാകും. ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഏജന്‍സികളും ആധാര്‍ നമ്പറിനുപകരം വെര്‍ച്വല്‍ ഐഡി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം. സമയപരിധി കഴിഞ്ഞും സംവിധാനം ഒരുക്ക...

വട്ടപ്പാറ വളവിൽ വാഹനാപകടം

റിപ്പോർട്ട് :അസ്ലം വളാഞ്ചേരി വട്ടപ്പാറ വളവിൽ ഇരുമ്പുകയറ്റിവന്ന ലോറി മുപ്പതടി താഴ്ചയിലേക്ക് വീണു.ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറേയും ക്ലീനറേയും രക്ഷപ്പെടുത്തി

രണ്ടത്താണി കണ്ടേങ്ങൽ കീഴ് മുറി പാടത്ത് ജനകീയ കൊയ്ത്തുൽസവം നടന്നു

റിപ്പോർട്ട്: മജീദ് രണ്ടത്താണി മാറാക്കര പഞ്ചായത്ത്‌ രണ്ടത്താണി കണ്ടേങ്ങൽ കീഴമുറി പാടത്ത് തരിശായി കിടന്നിരുന്ന 2ഏക്കർ  സ്ഥലത്തു നെൽകൃഷി ഇറക്കിയ ഒന്നാം വാർഡ് മെമ്പർ പള്ളിമാലിൽ മുഹമ്മദലി യുടെ നേത്രത്വത്തിൽ ജനകീയമായി നെൽകൃഷി വിളിവെടുപ്പ് കൊയ്ത്തുത്സവം ബഹു കോട്ടക്കൽ മണ്ഡലം ജനകീയ MLA പ്രഫ  ആബിദ് ഹുസൈൻ തങ്ങൾ ഉത്ഘാടനം ചെയ്തു മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ് എ പി മൊയ്ദീൻ കുട്ടി മാസ്റ്റർ മുഹമ്മദലി പള്ളിമാലിൽ Ok സുബൈർ സി വി  കുഞ്ഞു മാട്ടിൽ അഹമ്മദ് ഹനീഫ എ പി ജുനൈദ് പി അൻവർ പി മജീദ് തയ്യിൽ ജാഫർ എംകെ ടി പി ബാവ അബ്ദുൽ മജീദ് ടി ബഷീർ കെ പി മറ്റു രാഷ്ട്രീയ പ്രവർത്തകർ നാട്ടുകാർ സംബന്ധിച്ചു

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

റിപ്പോർട്ട്: മുഹമ്മദ് അസ്ലം തൃശൂര്‍: കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധിയെന്ന് കളക്ടര്‍ അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയതിനെ തുടര്‍ന്നാണ് അവധി. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത് 895 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തിയത്. 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായി മലപ്പുറം ജില്ലയാണ്

കപ്പ കൃഷി തോട്ടത്തിലെ കഞ്ചാവ് കൃഷി പിടികൂടി

കപ്പത്തോട്ടത്തിലെ കഞ്ചാവ് കൃഷി തിരൂർ : വളാഞ്ചേരി എടയൂരിൽ കപ്പ കൃഷിത്തോട്ടത്തിൽ വളർത്തുകയായിരുന്ന കഞ്ചാവ് കൃഷി തിരൂർ എക്സൈസ് അധികൃതർ പിടികൂടി. വിപണിയിൽ അരലക്ഷം രൂപ വില വരുന്ന ഒരാഴ്ചക്കകം പാകമാകാവുന്ന ചെടിയാണിതെന്ന് എക്സൈസ് സി.ഐ. വേലായുധൻ കുന്നത്ത്പറഞ്ഞു . കൃഷി നടത്തിയ ചീനിത്തോട് മണ്ണത്ത് സെയ്തലവി ഒളിവിലാണ്

നാടിനെ നടുക്കിയ ദുരന്തം

എടക്കര മണി മൂളിയിൽ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം. പത്ത് പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയിലാണ് അപകടമുണ്ടായത്. ഫൂട്ട്പാത്തിലൂടെ നടന്നുപോകുന്ന കുട്ടികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയത് നാല് ബൈക്കുകളിലും ഒരു ഗുഡ്സ് വാഹനത്തിലും തട്ടിയ ലോറി പിന്നീട് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ തട്ടി നില്‍ക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരിച്ചത്. മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു, നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുരന്തം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്ഥലം പാലക്കാട് എസ്പി പ്രതിഷ്കുമാർ സദർശിച്ചു. മലപ്പുറം: മലപ്പുറം വഴിക്കടവിനടുത്ത് മണിമൂളിയില്‍ നിയന്ത്രണം വിട്ട ലോറി സ്കുള്‍ കുട്ടികള്‍ മേല്‍ പാഞ്ഞു കയറി രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതല്ല അപകട കാരണമായതെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനടെ ലോറിയുടെ ഡ്ര...

പത്ത് മിനിട്ടും 500 രൂപയും മതി; ആരുടെ ആധാറും അടിച്ചെടുക്കാൻ

കൊച്ചി  കൊച്ചി >500 രൂപ കൊടുത്താല്‍ രാജ്യത്ത് ആരുടെ ആധാര്‍ വിവരങ്ങളിലേക്കും കടന്നുകയറാന്‍ അവസരം നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് സജീവമാകുന്നു. ദ ട്രിബ്യൂണ്‍ പത്രമാണ്‌ ഈ തട്ടിപ്പ് ശ്രംഖലയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ‘ആധികാരിക’ ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള ‘സോഫ്റ്റ്‌ വെയറും’ ഈ ഏജന്റുമാര്‍ നമ്മുടെ കമ്പ്യുട്ടറില്‍ സ്ഥാപിച്ചു തരുമെന്ന് പത്രം നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോണ്‍ നമ്പരും മെയില്‍ ഐഡിയും നല്‍കി. 500 രൂപ പറഞ്ഞ അക്കൌണ്ടിലേക്കും അടച്ചു. 20 മിനിട്ടിനകം ലേഖികയെ ഒരു ആധാര്‍ എന്‍റോള്‍മെന്റ് അഡ്മിനിസ്ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ ലഭിച്ചു. അഡ്മിനിസ്ട്രേറ്റര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലേഖികയ്ക്ക് ലഭ്യമായി. ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ്‌ വെയര്‍ ആവശ...

മുജാഹിദ് സമ്മേളനത്തിൽ പണക്കാട് തങ്ങൻമാർ പങ്കെടുത്തത് നല്ല കാര്യം. ഡോ ഹുസൈൻ രണ്ടത്താണി

മുജാഹിദ് സമ്മേളനത്തിൽ പാണക്കാട്, തങ്ങൻമാർ പങ്കെടുത്ത സംഭവത്തിൽ ആരും  അമർഷം പൂണ്ടേതില്ലെന്ന് ഡോ ഹുസൈൻ രണ്ടത്താണി തന്റെ ഫെയ്സ് ബുക്ക് എക്കൗണ്ടിൽ കുറിച്ചു ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം⬇ [മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് തങ്ങന്മാർ പങ്കെടുത്തത് നല്ല കാര്യമാണ്. അതിലാരും കുണ്ഠിതപ്പെടേണ്ട കാര്യവും ഇല്ല. ഇക്കാര്യം മുൻപേ ചെയ്തിരുന്നെങ്കിൽ സുന്നികളും മുജാഹിദുകളും തമ്മിൽ ഇതത്ര മാത്രം തമ്മിൽ തല്ല് ഉണ്ടാകുമായിരുന്നില്ല.. സുന്നികളും രണ്ടാകുമായിരുന്നില്ല. മനുഷ്യരും പള്ളികളും രക്ഷപ്പെടുമായിരുന്നു. ഇന്നത്തെ ഭീഷണമായ അവസ്ഥ മനസ്സിലാക്കി കാന്തപുരവും പാണക്കാട്ടെ തങ്ങന്മാരെ ക്ഷണിക്കണം. അവർ വരാതിരിക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാത്രം നേതൃത്വം എറ്റെടുത്തു ചെറുതാകുന്നതിനു പകരം എല്ലാ പാര്ടികളിലുമുള്ള മുസ്ലിംകളുടെ ആത്‌മീയ നേതൃത്വം ഏറ്റെടുത്തു മുസ്ലികളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ തങ്ങന്മാർ തയ്യാറാകണം. ഇന്നത്തെ അവസ്ഥയിൽ രാജ്യത്തിന്റെ സൗഹൃദം നില നിര്ത്താന് അത് സഹായകമായേക്കും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ മാത്രം നേത്രത്വം ആ കുടുംബത്തിന്റെ മഹനീയ പദവിക്ക്‌ യോജിക്കുന്നില്ല. ഇസ്‌ലാം എന...

നവീകരണം പ്രവർത്തനം നടത്തിയ രണ്ടത്താണി ബൈപ്പാസ് റോഡ് ഉദ്ഘാടനം നടത്തി

നവീകരണ പ്രവർത്തനങ്ങൾ നടത്തിയ രണ്ടത്താണി ബൈപ്പാസ് റോഡ് യാത്രാ യോഗ്യമാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവ്വഹിച്ചു മാറാക്കര കൽപ്പകഞ്ചേരി പ്രസിഡന്റും മാർ ചടങ്ങിൽ സന്നിദ്ധരായി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിരവധി നേതാക്കളും പങ്കെടുത്തു.റോഡ് റീ ടാങ്ങും റോഡിനിരുവശവും കോൺഗ്രീറ്റ് ചെയ്തും  ആണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. Ad -

ഗൾഫ് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു

കൊച്ചി:രൂക്ഷമാകുന്ന സാമ്പത്തികപ്രതിസന്ധിക്കിടയിൽ ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരളത്തിന് ഇരുട്ടടിയാകുന്നു. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കിലും ബാങ്ക്‌നിക്ഷേപത്തിലും വന്‍ ഇടിവുണ്ടായെന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര വിദേശകാര്യ അവലോകന വിഭാഗവും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് വരുമാനം കുറയുന്നത് സംസ്ഥാനത്ത് സാമ്പത്തിക ഇടപാടുകളിലും മൊത്തം വരുമാനത്തിലും കുത്തനെ ഇടിവുണ്ടാക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ഗള്‍ഫ് മലയാളികള്‍ കൊണ്ടുവരുന്ന സാധനങ്ങളിലും നിക്ഷേപത്തിലും വന്‍ കുറവുണ്ട്. കിഫ്ബിക്ക് പണം കണ്ടെത്താനുള്ള നിര്‍ദ്ദിഷ്ട പ്രവാസിചിട്ടിക്കും ഇത് തിരിച്ചടിയായേക്കും. വര്‍ഷം 20,000 കോടിയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 മടങ്ങും ചെലവിന്റെ 1.5 മടങ്ങും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 37.3 ശതമാനവും ഗള്‍ഫ് മലയാളികളുടെ പണമാണ്. അത് കുറയുന്നതോടെ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. തിരുവനന്തപുര...

ഇല്ലാത്ത പിളർപ്പനം പടച്ച് വിട്ട് സിറാജ് ദിനപത്രം

മുജാഹിദ് സമ്മേളനം തുടങ്ങിയത് മുതൽ തുടങ്ങിയതാണ് സിറാജ് ദിന പത്രം ആ സമ്മേളനത്തിനെതിരെ നാലാ കിട   പൊള്ളത്തരങ്ങൾ  ഓൺലൈനിലൂടെയും അവരുടെ പത്രത്തിലൂടെയും പടച്ചു വിടുന്ന ത്! അവസാനം സമ്മേളനം  സമാപനം കുറിച്ചിട്ടും പൊള്ളത്തരങ്ങൾക്ക് അറുതിയില്ല! അവസാനം പടച്ചു വിട്ട വാർത്തയാണിത് സമ്മേളനം സമാപിച്ചു  വീണ്ടും പിളർപ്പിന്റെ വക്കിൽ മുജാഹിദുകൾ എന്ന മഹാ  വിഡിഢിത്തം! രാജ്യത്തെ എല്ലാ മാധ്യമങ്ങളും ആ സാമ്മളനത്തെ ഉയർത്തി പറഞ്ഞപ്പോൾ സുന്നി സംഘടന യായ ഏപി നേതൃത്വത്തിന്റെ കീഴിലുള്ള സിറാജ് പത്രത്തിന് ഇത് ദഹിക്കുന്നില്ല  അതാണ് യാഥാത്യം! മതം. സഹിഷ്ണു .സഹവർതിത്ത്വം സമാധാനം എന്നീ വിഷയത്തിൽ ജാതി മതം  സംഘടന രാഷ്ട്രീയം എന്നിവ നോക്കാതെയാണ് മുജാഹിദ് സംഘടന പ്രമുഖരെ സമ്മേളനത്തിന് ക്ഷണിച്ചതും പ്രമുഖർ സമ്മേളനത്തിന് പങ്കെടുത്തതും എന്നാൽ ഏപി വിഭാഗത്തിന്റെ മാധ്യമ നയം (സിറാജ് ദിനപത്രം) മുസ്ലീo ഐക്യം തല്ലി ഉടക്കാനുള്ള വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നത്! ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ  ഉയരുന്നുണ്ട്! സിറാജ് വാർത്ത ⬇ ( തിരൂരങ്ങാടി: വീണ്ടുമൊരു പിളര്‍പ്പിന് കളമൊരുക്കി മുജാഹിദ് സംസ്ഥാന ...

എയർടെൽ പുതിയ വരിക്കാർക്ക് സന്തോഷ വാർത്ത

ന്യൂ ഇയർ ഓഫറുമായി എയർടെൽ രംഗത്തെത്തി കഴിഞ്ഞു തെരഞ്ഞടുത്ത ഷോപ്പുകളിലൂടെ പുതിയ എയർടെൽ കണക്ഷൻ എടുക്കുന്ന കസ്റ്റമർ ക്ക് കമ്പനി ഓരോ സിമ്മിനും കൂടെ  120 രൂപ വില വരുന്ന ഹെഡ്സെസെറ്റും നറുക്കെടുപ്പിലൂടെ  തെരഞ്ഞെടുത്ത കസ്റ്റമേഴ്സിന് മൊബൈൽ ഫോൺ നേടാനും കമ്പനി അവസരം നൽകുന്നു!  കൂടുതൽ വിവരങ്ങൾക്കzetta tele media town road randathani phone:8089153536